വീണു പോകുമോ എന്ന് ഭയന്നപ്പോഴെല്ലാം മനസ്സ് ഉറപ്പ് തന്നു! മമ്മൂട്ടിയെ കുറിച്ച് വൈശാഖ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സംവിധായകൻ വൈശാഖ്. പിറന്നാൾ ആശംസ നേരുന്നതിനോടൊപ്പം തന്നെ മമ്മൂട്ടിക്കൊപ്പമുള്ള മറക്കാനാവാത്ത നിമിഷവും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്നുണ്ട്. അഭ്രപാളികളില്‍ വിസ്മയം തീര്‍ക്കുമ്പോളും ജീവിതത്തില്‍ ഇനിയും 'അഭിനയിക്കാന്‍' പഠിച്ചിട്ടില്ലാത്ത നടനാണ് മമ്മൂട്ടി എന്നാണ് വൈശാഖ് പറയുന്നത്. സോഷ്യൽ മീഡിയയിൽ കുറിച്ച സംവിധായകന്റെ വാക്കുകൾ ആരാധകർക്കിടയിൽ വൈറലാവുകയാണ്.

വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന്, പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്, പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല. ചെന്നപ്പോഴൊക്കെ വാതില്‍ തുറന്നു തന്നു, കഴിക്കുന്ന ആഹാരത്തില്‍ നിന്നും ഒരു പങ്ക് തന്നു. പോക്കിരിരാജയില്‍ പകച്ചു നിന്നപ്പോള്‍, കരുതലിന്റെ സംരക്ഷണം തന്നു. മധുരരാജയില്‍ വാശി പിടിച്ചപ്പോള്‍, വാത്സല്യത്തിന്റെ നിറചിരി തന്നു. വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു, ഒരു ഫോണ്‍ കോളിനപ്പുറത്ത് വന്‍മതിലിന്റെ സംരക്ഷണം പോലെ, ഒരു 'വല്യേട്ട'നുണ്ട്!
Recommended Video
വിണ്ണിലെ താരമല്ല, മണ്ണിലെ മനുഷ്യന്‍! അഭ്രപാളികളില്‍ നിരന്തരം വിസ്മയം തീര്‍ക്കുമ്പോളും, ജീവിതത്തില്‍ ഇനിയും 'അഭിനയിക്കാന്‍' പഠിച്ചിട്ടില്ലാത്ത നടന്‍, പ്രിയപ്പെട്ട മമ്മൂക്ക! എനിക്ക് മാത്രമല്ല പലര്‍ക്കും മമ്മൂക്ക ഒരു കോണ്‍ഫിഡന്‍സ് ആണ്. കാരണം, വിജയിക്കുന്നവന്റെയും പരാജയപ്പെടുന്നവന്റെയും മുന്നില്‍ ആ വാതില്‍ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും.
ഒരു വേര്‍തിരിവും ഇല്ലാതെ, ഒരു കരുതല്‍ ഇവിടെയുണ്ട് എന്ന ഉറപ്പോടെ ...പ്രിയപ്പെട്ട മമ്മൂക്കക്ക് പിറന്നാള്‍ ആശംസകള്‍ ... പിറന്നാൾ ആശംസകൾ മമ്മൂക്ക.... സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ച്.
2005 മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ പോക്കിരി രാജയായിരുന്നു വൈശാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പോക്കിരിരാജ വൻ വിജയമായിരുന്നു. പിന്നീട് 2019 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുര രാജയും തിയേറ്ററുകളിൽ എത്തിയിരുന്നു . . 27 കോടി ബജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം വിഷു റിലീസ് ആയി തിയേറ്ററിൽ എത്തിയത്. ഇത് മമ്മൂട്ടിയുടെ ആദ്യ 100കോടി ചിത്രമാണ്. ആദ്യത്തെ 45 ദിവസങ്ങൾ കൊണ്ട് ഈ സിനിമ 104 കോടി കടന്നിരുന്നു. ആദ്യ ഭാഗത്തെ പോലെ ഉദയകൃഷ്ണ തന്നെയായിരുന്നു രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കിയത്.
വൈശാഖ് ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം


Click it and Unblock the Notifications