For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഹമ്മദ്കുട്ടി പാണപറമ്പില്‍ എന്നയാള്‍ എങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി?

  By Aswini
  |

  കാണാനിപ്പോഴും നാല്‍പതുകാരന്റെ ലുക്കാണെങ്കിലും മലയാളത്തിന്റെ മെഗാസ്റ്റാര്‍ ഇന്ന്, സെപ്റ്റംബര്‍ ഏഴിന് 64 ആം ജന്മദിനം ആഘോഷിക്കുകയാണ്. 1951 സെപ്റ്റബര്‍ 7 നാണ് പാണപറമ്പില്‍ ഇസ്മയിലിനും ഫാത്തിമയ്ക്കും ആദ്യത്തെ പുത്രന്‍ ജനിക്കുന്നത്. അവര്‍ അവനെ മുഹമ്മദ് കുട്ടി എന്ന് വിളിച്ചു. വാപ്പയുടെ മേല്‍വിലാസം കൂടെ ചേരുമ്പോള്‍ മുഹമ്മദ്കുട്ടി പാണപറമ്പില്‍!

  കുട്ടിക്കാലം മുതലേ എല്ലാം നിരീക്ഷിക്കുന്ന ശീലം മുഹമ്മദ് കുട്ടിക്കുണ്ടായിരുന്നു. സാങ്കേതികപരമായ വിഷയങ്ങളോട്, പ്രത്യേകിച്ച് വാഹനങ്ങളോട് ഒരു പ്രത്യേക കമ്പവും താത്പര്യവുമുണ്ടായിരുന്നു. എപ്പോഴാണ് അഭിനയ മോഹം തലയ്ക്ക് പിടിച്ചതെന്നറിയില്ല. പക്ഷെ മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴൊക്കെ ആ ആഗ്രഹം മൂര്‍ധന്യത്തിലായിരുന്നു. ആ സമയത്ത് മിമിക്രിയും മറ്റുമൊക്കെ നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

  എല്‍എല്‍ബിയ്ക്ക് പഠിക്കുമ്പോഴാണ് മുഹമ്മദ് കുട്ടി അവസരങ്ങള്‍ ചോദിച്ച് സംവിധായകരെ സമീപിക്കാന്‍ തുടങ്ങിയത്. പക്ഷെ അദ്ദേഹത്തിന്റെ ലുക്കും പരുക്കന്‍ ശബ്ദവും സംവിധായകര്‍ക്കിഷ്ടമായില്ല. പലരും തഴഞ്ഞു. ഒടുവില്‍ നിയമ പഠിത്തം പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. അഭിനയ മോഹം തലയിലങ്ങനെ കത്തി നില്‍ക്കുന്നതുകൊണ്ട് ശ്രദ്ധ അങ്ങോട്ടേക്ക് തന്നെ തിരിയുന്നുണ്ടായിരുന്നു.

  ഒടുവില്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത കഥാപാത്രമായി മുഖം കാണിക്കാന്‍ കഴിഞ്ഞു, 1971 ലായിരുന്നു അത്. അതിന് ശേഷം മുഹമ്മദ് കുട്ടി സുല്‍ഫത്തിനെ വിവാഹം കഴിച്ചു. ഭാര്യയുടെ പൂര്‍ണ പിന്തുണയോടെ വീണ്ടും ആത്മാര്‍ത്ഥമായി സിനിമയില്‍ അവസരങ്ങള്‍ക്കായി ശ്രമിച്ചുകൊണ്ടിരുന്നു. 1979 ല്‍ ദേവലോകം എന്ന ചിത്രത്തിലൂടെ ഒടുവില്‍ നായകനായി അരങ്ങേറി. പുതിയ പേരും സ്വീകരിച്ചു, മമ്മൂട്ടി!

  വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടിയുടെ സ്വപ്‌ന സാഫല്യങ്ങള്‍ ഒന്നൊന്നൊന്നായി സഫലമാകാന്‍ തുടങ്ങിത്. അവിടെ നിന്നിങ്ങോട്ട് പിന്നെ മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത് അഭിനയ പ്രതിഭയുടെ മെഗാസ്റ്റാര്‍ എന്ന പദവിയിലേക്കുള്ള വളര്‍ച്ചയ്ക്കാണ്. പുറമെ ഗൗരവവും ഉള്ളില്‍ കുട്ടിത്തവും നിറഞ്ഞ മമ്മൂട്ടി മലയാളികളുടെ പ്രിയപ്പെട്ട നടനാണ്, മെഗാസ്റ്റാറായി. ഇന്ത്യന്‍ സിനിമയിലെ തന്നെ കഴിവുറ്റ നടന്മാരില്‍ ഒരാളായി

  ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ മമ്മൂട്ടി തന്റെ പേരിലാക്കി. കമല്‍ ഹസനും അമിതാബ് ബച്ചനുമൊപ്പമൊക്കെ മത്സരിച്ചായിരുന്നു മമ്മൂട്ടിയുടെ പുരസ്‌കാര നേട്ടം. മമ്മൂട്ടിയുടെ അഭിനയ മികവ് കണക്കിലെടുത്ത് 1998 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരച്ചു. മലയാളത്തിന്റെ അഭിനയ പ്രതിഭയ്ക്ക് ഫില്‍മിബീറ്റിന്റെ പിറന്നാള്‍ ആശംസകള്‍

  മമ്മൂട്ടിയെ കുറിച്ച് ചില കൗതുകപരമായ കാര്യങ്ങള്‍ തുടര്‍ന്ന് വായിക്കാം...

  ചെറുപ്പം മുതലേ ചുണക്കുട്ടന്‍

  മുഹമ്മദ്കുട്ടി പനംപറമ്പില്‍ എന്നയാള്‍ എങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി?

  എന്തിനോടും ഒരു പ്രത്യേകതാത്പര്യം ചെറുപ്പം മുതലേ മമ്മൂട്ടിയ്ക്കുണ്ടായിരുന്നുവത്രെ. സാങ്കേതികപരമായ കാര്യങ്ങളോടായിരുന്നു കൂടുതല്‍ താത്പര്യം. അതിലും വാഹനങ്ങളോട് ഒരു പ്രത്യേക കമ്പം

  റിയല്‍ റൊമാന്‍സ്

  മുഹമ്മദ്കുട്ടി പനംപറമ്പില്‍ എന്നയാള്‍ എങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി?

  വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെ റൊമാന്‍സ് പ്രേക്ഷകര്‍ പല അവര്‍ത്തി കണ്ടതാണ്. എന്നാല്‍ റിയല്‍ ലൈഫില്‍ ആ റൊമാന്‍സ് ഒരാളോടേയുള്ളൂ, ഭാര്യ സുല്‍ഫത്തിനോട്.

  സ്ട്രിക്ടായ അച്ഛന്‍

  മുഹമ്മദ്കുട്ടി പനംപറമ്പില്‍ എന്നയാള്‍ എങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി?

  മക്കള്‍ സുറുമിയ്ക്കും ദുല്‍ഖറിനും വളരെ സ്ട്രിക്ടായ അച്ഛനാണ് മമ്മൂട്ടി. അതേ സമയം മക്കളുടെ ബെസ്റ്റ് ഫ്രണ്ടും

  മക്കള്‍ക്ക് വേണ്ടി

  മുഹമ്മദ്കുട്ടി പനംപറമ്പില്‍ എന്നയാള്‍ എങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി?

  ഒരുപാട് സിഗരറ്റ് വലിക്കുന്ന ആളായിരുന്നു മമ്മൂട്ടി. പക്ഷെ മക്കള്‍ക്ക് വേണ്ടി ആ ദുശീലം ഒഴിവാക്കി. മക്കള്‍ക്ക് വേണ്ടി മാത്രമല്ല, യുവ തലമുറയ്ക്ക് വേണ്ടിയും

  മോഹന്‍ലാലുമായുള്ള ഫ്രണ്ട്ഷിപ്പ്

  മുഹമ്മദ്കുട്ടി പനംപറമ്പില്‍ എന്നയാള്‍ എങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി?

  മോഹന്‍ലാല്‍ - മമ്മൂട്ടി ഫാന്‍സുകാര്‍ തമ്മില്‍ വലിയ അടിപടിയാണെങ്കിലും ഇവര്‍ തമ്മില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. 55 ഓളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

  അഭിനയ പാരമ്പര്യം

  മുഹമ്മദ്കുട്ടി പനംപറമ്പില്‍ എന്നയാള്‍ എങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി?

  അഭിനയത്തില്‍ ഒരു പാരമ്പര്യവുമില്ലാതെയാണ് മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്നത്. പക്ഷെ മകന്‍ ദുല്‍ഖര്‍ വാപ്പച്ചിയുടെ പാരമ്പര്യവുമായാണ് എത്തിയത്. പാരമ്പര്യമില്ലാതെ വന്ന മമ്മൂട്ടിയും പാരമ്പര്യമുള്ള മകനും ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരങ്ങളാണ്

  English summary
  Mammootty, the 'Big M' of Malayalam movie industry turns 64 today. Muhammed Kutty Panapparambil aka Mammootty was born as the eldest son of Ismail Panapparambil and Fathima on September 7th, 1951 in a small village named Chempu in Kottayam district of Kerala.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X