twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    1 സൂപ്പര്‍ ഹിറ്റ്, 1 ബ്ലോക്ബസ്റ്റര്‍, 1 പരാജയം! മമ്മൂട്ടിയുടെ അവസാന 5 സിനിമകളുടെ കണക്കിങ്ങനെ

    |

    Recommended Video

    Box office report of Mammootty's last 5 movies | FilmiBeat Malayalam

    മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കിത് ഭാഗ്യ വര്‍ഷമാണ്. തിയറ്ററുകളില്‍ ആവേശം പകര്‍ന്ന ഒത്തിരി സിനിമകളാണ് റിലീസിനെത്തിയത്. ഇനി വരാനിരിക്കുന്നതും അതിലും വലിയ ചിത്രമാണ്. മലയാളത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി മാമാങ്കം എത്തുകയാണ്. ബ്രഹ്മാണ്ഡ സിനിമയായി വാഴ്ത്തുന്ന ചിത്രം റിലീസിന് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു.

    മാമാങ്കം ബോക്‌സോഫീസില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ പോവുകയാണ്. അതിന് മുന്‍പ് മമ്മൂട്ടിയുടെ അവസാനമെത്തിയ അഞ്ച് സിനിമകളുടെ വിജയം എത്രത്തോളമാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അത്തരം ചില റിപ്പോര്‍ട്ടുകളിങ്ങനെ.

    മമ്മൂട്ടിയുടെ സിനിമകള്‍

    ഈ വര്‍ഷം തുടക്കത്തിലെ തമിഴിലും തെലുങ്കിലുമായി രണ്ട് സിനിമകളായിരുന്നു മമ്മൂട്ടിയുടേതായി എത്തിയത്. മലയാളത്തില്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജയാണ് ആദ്യമെത്തിയത്. ഇക്കൊല്ലത്തെ മമ്മൂട്ടിയുടെ ആദ്യ ബ്ലോക്ബസ്റ്റര്‍ മൂവിയായി മധുരാരജ മാറി. 2010 പിറന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു. നൂറ് കോടി ക്ലബ്ബിലെത്തിയ ഏക മമ്മൂട്ടി ചിത്രവും മധുരരാജയാണ്. ജയ്, സിദ്ദിഖ്, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രീ, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുണ്ടായിരുന്നത്.

     മമ്മൂട്ടിയുടെ സിനിമകള്‍

    മധുരരാജയ്ക്ക് ശേഷം ഉണ്ട എന്ന സിനിമയാണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. എസ് ഐ മണികണ്ഠന്‍ എന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട ഇക്കൊല്ലെത്തെ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് മൂവിയായിരുന്നു. യഥാര്‍ഥ സംഭവകഥയെ ആസ്ദപമാക്കി ഒരുക്കിയ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങി നിരവധി താരങ്ങളുമുണ്ടായിരുന്നു.

    മമ്മൂട്ടിയുടെ സിനിമകള്‍

    പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമയാണെങ്കിലും മമ്മൂട്ടിയുടെ പേരിലാണ് പതിനെട്ടാം പടി ശ്രദ്ധേയമായത്. മെഗാസ്റ്റാര്‍ നായകന് സമാനമായ അതിഥി വേഷത്തിലെത്തിയ ചിത്രം അവറേജ് പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരന്നിരുന്നു. തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മൂവിയാണെന്നുള്ള പ്രത്യേകതയും പതിനെട്ടാംപടിക്ക് ഉണ്ട്. 60 ലധികം പുതുമുഖങ്ങളായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

    മമ്മൂട്ടിയുടെ സിനിമകള്‍

    ഈ വര്‍ഷം അവസാനമായി മമ്മൂട്ടി നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഗാനഗന്ധര്‍വ്വനാണ്. നടന്‍ രമേഷ് പിഷാരടി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഈ സിനിമയും ബോക്‌സോഫീസില്‍ ആവറേജ് പ്രകടനമായിരുന്നു നടത്തിയത്. മമ്മൂട്ടിയുടെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഗാനമേളകളില്‍ പാട്ട് പാടുന്ന കലാകാരന്റെ വേഷമായിരുന്നു സിനിമയിലുണ്ടായിരുന്നത്.

    മമ്മൂട്ടിയുടെ സിനിമകള്‍

    മമ്മൂട്ടിയുടെ അവസാന അഞ്ച് സിനിമകളുടെ പട്ടിക എടുക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗും ഉണ്ടാവും. തിരക്കഥാകൃത്തായ സേതു ആദ്യമായി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്. റായി ലക്ഷ്മി, അനു സിത്താര, ഷംന കാസിം എന്നിങ്ങനെ മൂന്ന് നായികമാരുള്ള സിനിമയായിരുന്നിത്. വലിയ പ്രതീക്ഷകളുമായിട്ടെത്തിയതാണെങ്കിലും ബോക്‌സോഫീസില്‍ വലിയ പരാജയമായി മാറിയിരുന്നു.

    English summary
    Mamangam releasing on December 12, See the box-office performance of megastar Mammootty in 2019.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X