Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
മമ്മൂട്ടി സുല്‍ഫത്തിനെ കൂടെക്കൂട്ടി! സുഹാസിനിക്കൊപ്പമുള്ള ഗോസിപ്പില്‍ നിന്നും രക്ഷപ്പെട്ടത് അങ്ങനെ!
വില്ലത്തരത്തില്‍ തുടങ്ങി നായകനിരയിലേക്ക് എത്തിയ താരമാണ് മമ്മൂട്ടി. മുഹമ്മദ് കുട്ടിയില്‍ നിന്നും മമ്മൂട്ടിയായി മാറുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ മെഗാസ്റ്റാറായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. ഭാഷാഭേദമന്യേ ഗംഭീര സ്വീകരണവും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താരം. യുവതാരങ്ങളില്‍ പലരും ഇക്കാര്യത്തില്‍ മാതൃകയാക്കുന്നത് മെഗാസ്റ്റാറിനെയാണ്.
സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാലും മമ്മൂട്ടിയെ മാതൃകയാക്കുന്നവരേറെയാണ്. മമ്മൂട്ടിക്ക് പിന്നാലെയായാണ് മകനായ ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്കെത്തിയത്. തന്റെ പേരിലല്ല മകന് സ്വന്തമായി സ്ഥാനം നേടിയെടുക്കട്ടെ എന്ന നിലപാടിലായിരുന്നു താരം. മമ്മൂട്ടിയുടെ നായികമാരായെത്തിയവരില് സുഹാസിനിയുമായുള്ള കെമിസ്ട്രി മികച്ചതാണ്. കൂടെവിടെ, ഉപാസന, അക്ഷരങ്ങള്‍, കഥ ഇതുവരെ, പ്രണാമം , രാക്കിയിലിന് രാഗസദസ്സില്‍ തുടങ്ങി നിരവധി സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
തുടര്‍ച്ചയായി ഒരുമിച്ച് അഭിനയിച്ചും, മിക്ക ചിത്രങ്ങളും വിജയമാവുകയും ചെയ്തതോടെ ഹിറ്റ് ജോഡികളായി മാറുകയായിരുന്നു ഇരുവരും. സുഹാസിനിയുടെ നായകന്മാരില് നിരവധി സിനിമകളില്‍ കൂടെ അഭിനയിച്ചത് മമ്മൂട്ടിയാണെന്ന പ്രത്യേകതയുമുണ്ട്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചത്. ഇവരെക്കുറിച്ച് ഒരുകാലത്ത് ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതേക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് കാര്‍ടൂണിസ്റ്റായ യേശുദാസന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

Recommended Video
മമ്മൂട്ടിയും സുഹാസിനിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമാണ്. ഇതേക്കുറിച്ച് സുഹാസിനിക്ക് അറിയാമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തിരുന്നു. ഇതേക്കുറിച്ച് യേശുദാസ് മാഗസിനില്‍ എഴുതിയിരുന്നു. ഇത് കണ്ടതോടെ ഇരുവരും തമ്മില്‍ അനാവശ്യമായ അടുപ്പമാണെന്ന തരത്തിലുള്ള കിംവദന്തി പരക്കുകയായിരുന്നു. സ്ക്രീനിലെ കെമിസ്ട്രി സൗഹൃദമാക്കി മാറ്റിയവരും ജീവിതത്തിലേക്ക് പകര്ത്തിയവരുമൊക്കെ ഏറെയാണ്.
ഇത്തരത്തിലുള്ള ഗോസിപ്പില്‍ നിന്നും രക്ഷപ്പെടുന്നതിനായി മമ്മൂട്ടി കണ്ടെത്തിയ മാര്‍ഗത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീടങ്ങോട്ടുള്ള ഷൂട്ടിംഗിനിടയില്‍ ഭാര്യയെ കൂടെക്കൂട്ടുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെ കാണാനായും അദ്ദേഹത്തോട് പറയാനുള്ള കാര്യത്തെക്കുറിച്ചും പലരും ആദ്യം പറയാറുള്ളത് സുല്‍ഫത്തിനോടാണ്. സുലുവെന്ന സുല്‍ഫത്തിനെ അറിയാത്തവര്‍ വിരളമാണ്.
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?