സിനിമ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തുന്ന മമ്മൂട്ടിയിൽ നിന്ന് വാപ്പയ്ക്ക് അറിയേണ്ടത് ഓരാളുടെ കാര്യം

മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരുടെ സൗഹൃദത്തെ കുറിച്ച് അറിയാത്തവരായ ആരും തന്നെയുണ്ടാകില്ല. ഇരുവരുടേയും കുടുംബാംഗങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. ഇപ്പോഴിത മോഹൻലാലിന് കുടുംബവുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി, തന്റെ രെ യൂട്യൂബ് ചാനലായ ഇബ്രൂസ് ഡയറിയിലൂടെയാണ് ആർക്കുമാറിയാത്ത ആ കഥ പങ്കുവെച്ചത്.

mammootty

സിനിമ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തുന്ന മമ്മൂക്കയോട് പിതാവ് ആദ്യം ചോദിക്കുന്നത് മോഹൻലാലിന്റെ വിശേഷമാണെന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്. മമ്മൂട്ടിയിൽ നിന്ന് സിനിമാ വിശേഷങ്ങൾ അറിയുന്നതിനേക്കാൾ താൽപര്യം മോഹൻലാലിന്റെ വിശേഷങ്ങൾ അറിയാനായിരുന്നു.എത്ര കണ്ടാലും മതി വരാത്ത, കൊതി തീരാത്ത പിന്നെയും മോഹിപ്പിക്കുന്ന രീതികൾ ഉള്ളയാളാണ് മോഹൻലാൽ. കേൾക്കുന്ന നിങ്ങൾക്ക് അതിശയമോ അവിശ്വസനീയമായോ തോന്നാം എന്ന് പറഞ്ഞ് കൊണ്ടാണ് പണ്ടത്തെ കഥ ഇബ്രാഹീം കുട്ടി പറഞ്ഞ് തുടങ്ങിയത്.

പണ്ട് ഇച്ചാക്ക സിനിമ ചിത്രീകരണം കഴിഞ്ഞ് മദ്രാസിൽ നിന്നും വരുമ്പോൾ ഞങ്ങൾ എല്ലാവും കാത്തിരിക്കും. രാത്രി വൈകി ആകും വരുന്നത്. വാപ്പ ഉമ്മയോട് പറഞ്ഞ് ഇച്ചാക്കയ്ക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കികും.ഇച്ചാക്ക വന്ന് കഴിഞ്ഞ് ‌‌ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് കഴിക്കാനിരിക്കും.അതൊക്കെ കഴിഞ്ഞ് വാപ്പ ഇച്ചാക്കയോട് വിശേഷങ്ങൾ തിരക്കും. ഏതാ സിനിമയെന്ന് വാപ്പ ചോദിക്കാറില്ല. വാപ്പ പലപ്പോഴും ചോദിക്കുക ഒരു കാര്യമാണ്. ലാൽ നിന്റെ കൂടെ ഉണ്ടായിരുന്നോ എന്ന്. ഇച്ചാക്ക പറയും മദ്രാസിൽ ഉണ്ട് വേറെ ഏതോ പടത്തിന്റെ ചിത്രീകരണത്തിലാണെന്ന് പറയും . അപ്പോ വാപ്പ പറയും അവന്റെ വീട്ടിലും അച്ഛനും അമ്മയും അവനെയും കാത്തിരിക്കുന്നുണ്ടാവും അല്ലേ, ‌‌ഞങ്ങൾ നിന്നെ നോക്കി ഇരിക്കും പോലെ. അത്രയ്ക്ക് ഇന്റിമസിയോടെയാണ് വാപ്പ മോഹൻലാലിനെ കുറിച്ച് സംസാരിക്കുക.' ഇബ്രാഹീം കുട്ടി വീഡിയോയിൽ പറയുന്നു.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam

മമ്മൂക്കയുടെ സഹോദരങ്ങളെ പോലെ മോഹൻലാലും ഇച്ചാക്ക എന്നാണ് മെഗാസ്റ്റാറിനെ വിളിക്കുന്നത്. പ്രേക്ഷകർ ഏറ്റവും കൂടുതൽസ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന താരകോമ്പോയാണ് ഇവരുടേത്. 25 ൽ പരം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. . ഗാന്ധി നഗര്‍ സെക്കന്റ് സട്രീറ്റ്, നമ്പർ 20 മദ്രാസ് മെയിൽ, ഹരികൃഷ്ണൻ, ട്വന്റി ട്വന്റി ഇവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X