കൊഞ്ച് ഫ്രൈ കഴിച്ച് യുവതി കിടപ്പിലായി, മമ്മൂട്ടിയുടെ സഹോദരന് കിട്ടിയ പണി, ഗുലുമാൽ വീഡിയോ
ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് അനൂപ് പന്തളത്തിന്റെ ഗുലുമാൽ ഷോയാണ്. താരങ്ങളാണ് അനൂപിന്റെ സ്ഥിരം ഇരയാകുന്നത്. അനൂപിന്റെ രസകരമായ ഗുലുമാൽ പ്രാങ്കുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ലോക്ക് ഡൗൺ പ്രമാണിച്ച് ഫോണിലൂടെയാണ് അനൂപ് പണിയുമായി എത്തുന്നത്. ഫോൺ കോളുകളിലൂടെ അനൂപ് നൽകിയ പ്രാങ്കുകൾ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
അനൂപ് പന്തളത്തിന്റെ പുതിയ ഗുലുമാൽ ഇരയായിരിക്കുന്നത് മെഗസ്റ്റാർ മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയ്ക്കാണ്. ഈ പ്രാങ്കിന് പിന്നിൽ മകനും നടനുമായ മുക്ബുൽ സൽമാനാണ്. ഈദ് ഉൽ ഫിത്തർ ദിനത്തിലായിരുന്നു ഈ രസകരമായ പ്രാങ്ക് വീഡിയോ പുറത്തു വിട്ടത്. അവസാന നിമിഷം വരെ ഇബ്രാഹിം കുട്ടിയെ മുൾമുനയിൽ നിർത്താൻ അനൂപിന് കഴിഞ്ഞിരുന്നു.

നടൻ എന്നതിൽ ഉപരി എഴുത്തുകാരൻ കൂടിയാണ് ഇബ്രാഹിം കുട്ടി. ഈ അടുത്ത ഇടയ്ക്ക് ഇബ്രൂസ് ഡയറി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഒരു ഫുഡ് വ്ളോഗായിരുന്നു അത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇബ്രൂസ് ഡയറിയ്ക്ക് ലഭിക്കുന്നത്. ഈ ചാനലിന്റെ ആരാധകനായിട്ടാണ് അനൂപ് വിളിക്കുന്നത്. ഷോ തുടങ്ങുന്നതിന് മുൻപ് തന്നെ വാപ്പച്ചിയെ അധികം പറ്റിക്കരുതെന്നും ലൈറ്റ് ആയിട്ട് മതിയെന്നും മുക്ബുൽ സൽമ്മാൻ പറയുന്നുണ്ട്.

ആദ്യം തന്നെ ആരാധകനാണെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് അനൂപ് സംഭാഷണം ആരംഭിക്കുന്നത്. വളരെ സന്തോഷത്തോടെ കാര്യങ്ങൾ തിരിക്കുന്നതിനിടയിലാണ് ഇബ്രൂസ് ഡറിയെ കുറിച്ച് പറയുന്നത്. താന്റെ ഭാര്യ താരത്തിന്റെ യൂട്യൂബ് ചാനലിന്റെ സ്ഥിരം പ്രേക്ഷകയാണെന്നും അതിൽ പറയുന്ന വിഭവങ്ങൾ ഉണ്ടാക്കി നോക്കാറുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പ്രാങ്കിലേയ്ക്ക് കടക്കുന്നത്. ഉസ്മാൻ എന്ന പേരിലായിരുന്നു അനുപ് ഫോൺ വിളിച്ചത്

ദുൽഖർ സൽമാന് ഇഷ്ടപ്പെട്ട കൊഞ്ച് ഫ്രൈ വിട്ടിൽ ഉണ്ടാക്കിയെന്നും അത് കഴിച്ച് ഭാര്യ കിടപ്പിലായെന്നും പറഞ്ഞതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഇതോടെ ആകെ വിഷമത്തിലായ ഇബ്രാഹിം കുട്ടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.ആരോടും ചെയ്യരുത് എന്നൊക്കെ അനൂപ് പറയുന്നുണ്ട്. വളരെ സങ്കടത്തോടെയും ആശങ്കയോടെയുമാണ് ഇബ്രാഹിം കുട്ടി സംസാരിക്കുന്നത്. താൻ നിരപരാധിയാണ് എന്ന് താരം പറയുമ്പോൾ തനിയ്ക്ക് പുതിയൊരു വിവാഹം കഴിക്കണമെന്നും വധുവിനെ കണ്ടെത്തി തരാനും അനൂപ് പറയുന്നു. ഒടുവിൽ ഇത് മക്ബൂൽ പറഞ്ഞിട്ട് വിളിക്കുന്നതെന്നും പ്രാങ്കാണെന്നും പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് ആശ്വാസമായത്. മികച്ച പ്രേക്ഷക പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഇബ്രാഹീം കുട്ടിയുടെ ചെമ്മീൻ പൊള്ളിച്ചത് സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ ദുൽഖർ സൽമാൻ വിഭവത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ലോക്ഡൗൺ സമയത്ത് സന്തോഷത്തോടെ പെട്ടെന്ന് കാണാവുന്ന വിഡിയോയാണിതെന്നു ദുൽഖർ പറഞ്ഞു കൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.അബ്ബയുടെ പുതിയ വിഡിയോ ഷെയർ ചെയ്യാനൊന്നും തന്നോട് ആവശ്യപ്പെട്ടില്ലെന്നും ഇഷ്ടം കൊണ്ട് ഷെയർ ചെയ്യുന്നതെന്നും ദുൽഖർ കുറിച്ചിരുന്നു.


Click it and Unblock the Notifications











