തിലകൻ ചേട്ടന്റെ മുഖത്ത് വരുന്ന റിയാക്ഷൻ ഭയങ്കര സംഭവമാണ്, അനുഭവം പങ്കുവെച്ച് ഇബ്രാഹിം കുട്ടി
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടി. സീരിയലുകളിലൂടെയാണ് താരം കൂടുതലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. പല സൂപ്പർ ഹിറ്റ് പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഗ്ലാമറസ് ലുക്കിൽ നടി ഇനിയ, ചിത്രങ്ങൾ വൈറലാകുന്നു
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സിനിമ- സീരിയൽ വിശേഷങ്ങളും സഹോദൻ മമ്മൂട്ടിക്കൊപ്പമുള്ള കുടുംബവിശേഷങ്ങളും പാചക വീഡിയോയുമായി നടൻ പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. അദ്ദേഹത്തിന്റ യുട്യൂബ് ചാനലിലൂടെയാണ് രസകരമായ വിശേഷങ്ങളുമായി എത്താറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇബ്രാഹിം കുട്ടിയുടെ സിനിമ വിശേഷം പങ്കുവച്ച് കൊണ്ടുളള പുതിയ വീഡിയോയാണ്. നടന്മാരായ തിലകനെ കുറിച്ചും നെടുമുടി വേണുവിനെ കുറിച്ചുമാണ് പുതിയ വീഡിയോയിൽ പറയുന്നത്.

സിനിമയെക്കാളും കൂടുതൽ സീരിയലിലാണ് ഇവരുമായി അഭിനയിച്ചിട്ടുള്ളത്. സഹോദരൻ മമ്മൂട്ടിയുടെ സഹപ്രവർത്തകർ ആയത് കൊണ്ട് തന്നെ ഇവരോടൊക്കെ നല്ല ബഹുമാനത്തോടെയായിരുന്നു സംസാരിച്ചിരുന്നത്. സെറ്റിൽ അവർ പറയുന്ന കാര്യങ്ങൾ കേൾക്കുമെന്നല്ലാതെ അവർ പറയുന്ന കോമഡികൾക്ക് കൗണ്ടർ അടിക്കാനോ തിരിച്ചു പറയാനോ പോകാറില്ലായിരുന്നു. ഇവർക്കെല്ലാം സഹോദരൻ മമ്മൂട്ടിയെ കുറിച്ച് പറയാൻ നിരവധി രസകരമായ വിശേഷങ്ങളുണ്ടാകും. തന്നോട് എപ്പോഴും അദ്ദേഹത്ത കുറിച്ചുളള രസകരമായ കാര്യങ്ങളും സെറ്റിലുണ്ടായ നല്ല വിശേഷങ്ങളുമായിരിക്കും പറയുക.

ജ്വാലയായി സീരയിലാണ് നെടുമുടി വേണുവിനോടെപ്പം അഭിനയിക്കുന്നത്. അതു കഴിഞ്ഞ് ഗന്ധവ്വയാമം എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. നെടുമുടി വേണുവിനോടൊപ്പം അങ്ങനെ കുറ നാളുകൾ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ജ്വാലയായിൽ അദ്ദേഹത്തിന്റെ മകനായിട്ടായിരുന്നു ചെയ്തത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു സീരിയലിന്റെ ഷൂട്ടിങ് നടക്കുന്നത്. ഞാൻ സീരിയലിൽ പുതിയ ആളാണ്. തന്റെ രണ്ടാമത്തേയേ മൂന്നാമത്തേയോ സീരിയൽ ആയിരുന്നു അത്. അതുകൊണ്ട് തന്നെ തനിക്ക് ഈ ക്യാമറയുടെ ചലനങ്ങളും ഫ്രെയിമിൽ വരാൻ എങ്ങനെ നിൽക്കണമെന്ന് ഒന്നും അറിയില്ലായിരുന്നു. ഇത് ഞാൻ സീരിയലിന്റെ സംവിധായകനോട് പറഞ്ഞിരുന്നു. അദ്ദേഹം എനിക്ക് മോണിറ്ററിലൂടെ മറ്റുള്ളവർ അഭിനയിക്കുന്നത് കാണിച്ച് തരുമായിരുന്നു

നെടുമുടി വേണുവിനോട് വളരെ നല്ല ബന്ധമാണുള്ളത്. കുടുംബത്തോട് ചേർന്നു നിൽക്കുന്ന ആളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ആവശ്യമില്ലാതെ നമ്മളോട് സംസാരിക്കുന്ന ആളായി തോന്നിയിരുന്നില്ല. വളരെ സൗമ്യമായിട്ടാണ് സംസരിക്കുന്നത്. സിനിമയിൽ അദ്ദേഹത്തിനോടൊപ്പം താൻ അഭിനയിച്ചിട്ടില്ലെന്നും ഇബ്രാഹിം കുട്ടി പറയുന്നു

തിലകനും തന്നോട് നല്ല ബന്ധമായിരുന്നു. മറ്റുള്ളവർ പറയുന്നത് പേലെ ഒന്നുമായിരുന്നില്ല തിലകൻ ചേട്ടൻ തന്നോട് പെരുമാറിയിരുന്നത്. അദ്ദേഹവുമായി തനിക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു. തിലകൻ ചേട്ടന്റെ മക്കളുമായും തനിക്ക് അടുത്ത ബന്ധമാണുള്ളത്. ഷമ്മിയുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. തിലകൻ ചേട്ടനോടൊപ്പവും തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സീരിയലിൽ തന്റെ ഭാര്യയുടെ അച്ഛനായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്. തിലകൻ ചേട്ടൻ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ റി-ആക്ഷനുണ്ട്. അത് ഭയങ്കര സംഭവമാണ്. സീൻ എടുക്കുന്ന സമയത്ത്, കഥപാത്രം നൽകുന്ന ഡയലോഗിന് കൗണ്ടറിൽ നിൽക്കുന്ന ആളുടെ മുഖത്തൊരു റിയാക്ഷൻ വരും. അത് തിലകൻ ചേട്ടന്‌റെ ഭയങ്കര സംഭവമാണ്. കഥാപാത്രമാകുന്നു എന്നൊക്കെ പറയുന്നത് അതാണ്. താൻ അത് പുതിയ കുട്ടികളോടൊക്കെ പറയാറുണ്ട്. മുതിർന്ന തരങ്ങൾ അഭിനയിക്കുമ്പോൾ മോണിറ്ററിൽ അവരുടെ മുഖത്തെ ഭാവം നോക്കണമെന്ന്. താരത്തിന്റെ വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കഥപറയുന്ന രീതി മികച്ചതാണെന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications











