'ഇതുപോരാ... ഇക്ക പകർത്തിയ ചിത്രവും കാണിക്കണം'; മമ്മൂക്കയ്ക്ക് മുമ്പിൽ മോഡലായി ചാക്കോച്ചന്റെ ഇസക്കുട്ടൻ!

ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കിഡ്ഡാണ് നടൻ കുഞ്ചാക്കോ ബോബൻ-പ്രിയ ദാമ്പതികളുടെ മകൻ ഇസഹാക്ക് കുഞ്ചാക്കോ ബോബൻ. ആറ്റുനോറ്റ് കിട്ടിയ കൺമണിയെ സ്നേഹം കൊണ്ട് മൂടുകയാണ് ഇരുവരും.

ഇസക്കുട്ടന്റെ ജീവിതത്തിലുണ്ടാകുന്ന ഓരോ കുഞ്ഞ് സംഭവങ്ങളും കുഞ്ചാക്കോ ബോബനോ പ്രിയയോ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇസക്കുട്ടന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായ ഒരു നിമിഷത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

മെ​ഗാസ്റ്റാർ മമ്മൂട്ടിയെന്ന ഫോട്ടോ​ഗ്രാഫർക്ക് മുമ്പിൽ പുഞ്ചിരി തൂകി മോഡലായി നിൽക്കുന്ന ഇസക്കുട്ടനാണ് ചാക്കോച്ചന്റെ സോഷ്യൽമീഡിയ പോസ്റ്റിലുള്ളത്.

മമ്മൂട്ടിക്ക് അഭിനയം എന്നപോലെ തന്നെ പ്രിയപ്പെട്ടതാണ് ഫോട്ടോ​​ഗ്രഫിയും. അദ്ദേഹം ഇടയ്ക്കിടെ തന്റെ സഹ താരങ്ങളുടേയും മക്കളുടേയും ചിത്രങ്ങളെല്ലാം പകർത്തിയതിന്റെ വിശേഷങ്ങൾ മുമ്പ് പലതവണ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

ചിലപ്പോൾ മമ്മൂക്കയുടെ ക്യാമറയ്ക്ക് മുമ്പിൽ പോസ് ചെയ്യുന്ന ഏറ്റവും ചെറിയ മോഡൽ ഒരുപക്ഷെ ഇസക്കുട്ടനായിരിക്കും. 'മമ്മൂട്ടി ഇസക്കുട്ടന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. ആ ഫോട്ടോ മമ്മൂക്കയുടെ ആരാധകനായ ഞാൻ എന്റെ ലെൻസിലൂടെ പകർത്തിയിരിക്കുന്നുവെന്ന്' പറഞ്ഞാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂക്കയ്ക്ക് മുമ്പിൽ മോഡലായി ചാക്കോച്ചന്റെ ഇസക്കുട്ടൻ

പ്രൊഫഷണൽ ഫോട്ടോ​ഗ്രാഫർ പകർത്തുംപോലെയാണ് മമ്മൂട്ടി ചിത്രങ്ങൾ പകർത്താറുള്ളത്. ഫോട്ടോ​ഗ്രഫി പഠിച്ചിട്ടില്ലെങ്കിലും അതിനും അപ്പുറമായി അദ്ദേഹത്തിന് ക്യാമറകളെ കുറിച്ചും ചിത്രങ്ങൾ പകർത്തേണ്ടത് എങ്ങനെയെന്നതിനെ കുറിച്ചും അ​ഗാധമായ ജ്ഞാനുമുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്.

കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് വൈറലായതോടെ കമന്റുമായി എത്തിയ സിനിമാ പ്രേമികൾ ആവശ്യപ്പെടുന്നത് മമ്മൂക്ക പകർത്തിയ ഇസക്കുട്ടന്റെ ഫോട്ടോ കൂടി പങ്കുവെക്കാനാണ്.

ആരാധകരുടെ അഭ്യർഥന മാനിച്ച് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കാം.

ഫാൻ ബോയി മൊമന്റെന്ന് ചാക്കോച്ചൻ

അടുത്തിടെ വാപ്പിച്ചി പകർത്തിയ തന്റെ ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാനും എത്തിയിരുന്നു. 'സീനിയർ നിങ്ങളോട് പറയുകയാണ്.... വെളിച്ചം നോക്കുക.... നോട്ടം ക്യാമറയിലേക്ക്.... കള്ളച്ചിരി വേണ്ട... നിങ്ങളുടെ മുട്ടിടിക്കുന്നു... കാരണം ക്യാമറയ്ക്ക് പിന്നിൽ അദ്ദേഹമാണ്' എന്നാണ് മമ്മൂക്ക പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് ക്യാപ്ഷനായി ദുൽഖർ കുറിച്ചത്.

ഭീഷ്മപർവം താരങ്ങളുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോകളും മുമ്പ് സോഷ്യൽമീഡിയയിൽ തരം​ഗമായി മാറിയിരുന്നു.

മമ്മൂക്കയുടെ ക്യാമറയ്ക്ക് മുമ്പിൽ‌ മോഡലാകാൻ കഴിയുന്നത് ഭാ​ഗ്യമായി കരുതുന്നുവെന്നാണ് അന്ന് താരങ്ങളെല്ലാം കുറിച്ചത്.

ഇക്ക പകർത്തിയ ചിത്രവും കാണിക്കണം

2019ലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് ജനിച്ചത്. കഴിഞ്ഞ മാതൃദിനത്തിൽ ചില അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം മകൻ ഇസഹാക്ക് പങ്കെടുത്ത ഒരു ചടങ്ങിന്റെ ചിത്രങ്ങളും കുഞ്ചാക്കോ ബോബൻ നേരത്തെ പങ്കുവെച്ചപ്പോൾ വൈറലായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു മകന്റെ ജന്മദിനം. ജന്മദിനത്തിൽ തന്റെ മകന് ആശംസകളുമായി എത്തിയവർക്ക് കുഞ്ചാക്കോ ബോബൻ നന്ദി രേഖപ്പെടുത്തി കുറിപ്പ് എഴുതിയിരുന്നു.

ഒട്ടേറെ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി റിലീസി‌നൊരുങ്ങുന്നത്. എന്താടാ സജീ എന്ന ചിത്രമാണ് അതിലൊന്ന്. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയിലെ ഫോട്ടോ​ഗ്രാഫർ

ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. കമൽ.കെ.എം സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പടയാണ് അവസാനമായി തിയേറ്ററിൽ എത്തിയ കുഞ്ചാക്കോ ബോബൻ സിനിമ.

രാകേഷ് കാഞ്ഞങ്ങാട് എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബനെ കൂടാതെ വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരാണ് പടയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുഴുവാണ് മമ്മൂട്ടിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X