369 എങ്ങനെ മമ്മൂട്ടിയുടെ ഇഷ്ട നമ്പറായി, മൂന്നിന്റെ ഗുണിതങ്ങൾക്ക് പിന്നിലെ കഥ ഇങ്ങനെ...
സിനിമ പാരമ്പര്യമില്ലാതെ സിനിമയിൽ എത്തിയ നടനാണ് മമ്മൂട്ടി. കഠിന പ്രയത്നത്തിലൂടെയാണ് അദ്ദേഹം ഇന്നു കാണുന്ന മെഗസ്റ്റർ പദവിയിലേയ്ക്ക് എത്തിച്ചേർന്നത്. സൂപ്പർ താരങ്ങൾക്കൊക്കെ കഷ്ടപ്പാടിന്റെ നിരവധി കഥകൾ പറയാനുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് മമ്മൂട്ടിയുടെ കഠിന പ്രയത്നത്തിന്റെ കഥയാണ്. ഒരു പ്രമുഖ മാസികയിലൂടെയാണ് അധികം ആർക്കും അറിയാത്ത കഥ പുറം ലോകത്ത് എത്തിയത്.

മമ്മൂട്ടിയിടെ വണ്ടികളുടെ നമ്പറും സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. 369 എന്നാണ് അദ്ദേഹത്തിന്റെ മിക്ക വണ്ടികളുടേയും നമ്പർ. അതിന്റെ പിന്നിലെ രഹസ്യമുണ്ട്. അതും പുറം ലോകത്ത് എത്തുകയാണ്. 369 എന്ന നമ്പറിൻരെ പിന്നിലുള്ള കഥ ഇങ്ങനെ. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പർലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പർ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മതാരം 369 എന്ന നമ്പർ തിരഞ്ഞെടുത്തത്.
Recommended Video
സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി ചെയ്ത കഠിന പ്രയ്നങ്ങൾ പലതും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാണ്. ആദ്യ കാലങ്ങളിൽ താരത്തിന് സജിൻ എന്നൊരു പേര് ഉണ്ടായിരുന്നു. അന്നൊക്കെ പല പേരുകളിൽ സിനിമയിൽ അഭിനയിക്കുമായിരുന്നു. അതിലൊരു പേരാണ് സജിൻ. നടി ഷീല നിർമ്മിച്ച സ്പോടനം എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി സജിൻ എന്ന പേരിൽ എത്തിയത്. സിനിമയിൽ തുടക്കക്കാരനായിരുന്നതിനാൽ അന്ന് അദ്ദേഹത്തിന് ഡ്യൂപ്പിനെ കൊടുത്തിരുന്നില്ല. ചിത്രത്തിൽ വലിയ മതിലിൽ നിന്ന് ചാടേണ്ട ഒരു സീൻ ഇണ്ടായിരുന്നു. അദ്ദേഹം ഡ്യൂപ്പില്ലാതെ ആ മതിൽ എടുത്ത് ചാടി. ഇതിനെ തുടർന്ന് അന്ന് കുറെ പരിക്കും പറ്റിയിരുന്നു.
എല്ലാവരും ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തയാണ് മമ്മൂക്ക.അദ്ദേഹത്തിനെ കുറിച്ച് നടൻ ടിപി മാധവൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ഇടപെടുകയും ശരിയായ തീരുമാനവും എടുക്കുന്ന വ്യക്തിയാണ് മമ്മൂക്ക. സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ അദ്ദേഹം ജഡ്ജിയാകുമായിരുന്നു എന്നാണ് താരം പറഞ്ഞത്. എല്ലാക്കാര്യത്തിലും അദ്ദേഹത്തിന് നല്ല അറിവാണെന്നും ടിപി മാധവൻ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications