ലിജോ ജോസ് പല്ലിശ്ശേരിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി, കത്ത് വൈറല്‍ ആവുന്നു....

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മമ്മൂട്ടിയും ലിജോ ജോസ് പെല്ലശ്ശരിയു ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് ചിത്രം നല്‍കുന്നത്.മമ്മൂട്ടി കമ്പനിയെന്ന ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

mammootty,

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ലിജോ ജോസ് പങ്കുവെച്ച പോസ്റ്റാണ്. മമ്മൂട്ടി കമ്പനി തനിക്ക് നന്ദി പറഞ്ഞ് അയച്ച കത്ത് ആണ് ലിജോ ജോസ് പെല്ലിശേരി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെല ആകില്ലെന്നായിരുന്നു കത്തില്‍ പറയുന്നത്.

കത്തില്‍ പറയുന്നത് ഇങ്ങനെ... ''നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി. താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതു പോലെ ആകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങള്‍ നല്‍കുന്ന ആദരമാണ് ഈ സമ്മാനങ്ങള്‍'' എന്നാണ് കത്തില്‍ കുറിച്ചിരുന്നത്.

ലിജോ തന്നെ കഥയെഴുതിയ നന്‍പകല്‍ നേരത്തിന് മയക്കത്തിന് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തില്‍ അശോകനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.'നന്‍പകല്‍ നേരത്ത് മയക്കം' എന്നാല്‍ ഒരാളുടെ ഉച്ച നേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞത്. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാര്‍ച്ച 3 ന് ആണ് സിനിമ റിലീസിനെത്തുന്നത്. മെഗാസ്റ്റാറിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. മൈക്കില്‍ എന്ന കഥാപാത്രത്തെയാണ മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി, നിസ്താര്‍ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുമ്പോഴാണ് വിരാടപര്‍വ്വവുമായി മമ്മൂട്ടിയും അമല്‍ നീരദും എത്തുന്നത്. വിരാടപര്‍വത്തിന് പുറമേ പുഴു, ബിലാല്‍, സിബിഐ 5. എന്നീ ചിത്രങ്ങളാണ് പുറത്ത് ഇറങ്ങാനുള്ളത്. ഈ വര്‍ഷം ആദ്യം പുറത്ത് വരുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വം.ഈ വര്‍ഷം ആദ്യം പുറത്ത് വരുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വം. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം എത്തുന്നത്. ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ഭീഷ്മ പര്‍വവുമായി മമ്മൂട്ടിയും അമല്‍ നീരദും എത്തുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X