ആ ചുളിവുകൾ തൊടില്ല, കാരണമുണ്ട്, മമ്മൂട്ടിയുടെ യുവത്വം...; ഷാരൂഖ് ഖാനും അങ്ങനെ തന്നെ: ഡോക്ടേർ പറയുന്നു

74 കാരനായ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം മിക്കപ്പോഴും ചർച്ചയാകാറുണ്ട്. സ്റ്റെെലിം​ഗിനും തന്റെ ഫിറ്റ്നെസിനും മമ്മൂട്ടി തുല്യ പ്രാധാന്യം നൽകാറുണ്ട്. ചിട്ടയുള്ള ഭക്ഷണ രീതി, വ്യായാമം എന്നിവ മമ്മൂട്ടി മുടക്കാറില്ല. മമ്മൂട്ടി യുവത്വം നിലനിർത്താൻ ചില കോസ്മെറ്റിക് മാർ​ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യം പലർക്കുമുണ്ട്. മമ്മൂട്ടി ബോടോക്സ് ഉപയോ​ഗിച്ചിട്ടുണ്ടോ എന്ന സംശയത്തിന് ഡോ. ദിവ്യ ദിലീപ് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആയുർവേദ ഡോക്ടേർസിൽ സംസാരിക്കുകയായിരുന്നു ഇവർ.

മമ്മൂട്ടിക്ക് ഇപ്പോഴും നെറ്റിയിലെ വരകൾ ഉണ്ട്. സൂക്ഷിച്ച് നോക്കിയാൽ അത് മാഞ്ഞിട്ടില്ല. നെറ്റിയിലൊക്കെ ബോടോക്സ് ടച്ച് ചെയ്യാത്തതാണ് നല്ലത്. ആക്ടേർസ് എപ്പോഴും ഇമോഷൻസ് ഇടേണ്ട‌ ആളുകളല്ലേ. അപ്പോൾ ബോ‌ടോക്സ് അങ്ങനെയേ കൊടുക്കാറുള്ളൂ. ഷാരൂഖ് ഖാന്റെ ലെെൻസൊക്കെ അങ്ങനെ തന്നെയുണ്ട്. അതിലൊന്നും അവർ തൊടില്ല. മറ്റുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുന്നുണ്ടാകും. ബോടോക്സ് ഉപയോ​ഗിച്ച് നെറ്റിയിലെ രേഖകൾ അവർക്ക് ഒഴിവാക്കാം. പക്ഷെ അത് ചെയ്യുന്നില്ല.

mammootty  sharukh

അതേസമയം നേരത്തെ ഫേഷ്യൽ സർജൻ ഡോ. വരുൺ നമ്പ്യാർ പറഞ്ഞത് ഈ വാദത്തിന് എതിരാണ്. മമ്മൂട്ടി ബോടോക്സ് ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ്. മമ്മൂക്ക സർജറികൾ ചെയ്തിട്ടുണ്ട്. പക്ഷെ അത് എന്താണെന്ന് പറയാൻ പറ്റില്ല. ഇത് ഓരോ വ്യക്തികളുടെയും പ്രെെവസിയാണ്. ഇത്തരം സർജറികൾ ചെയ്യുന്നവർ ആവശ്യപ്പെടുന്ന ഒരു കാര്യം ഐഡന്റിറ്റി റിവീൽ ചെയ്യരുതെന്നാണ്. ചിലർ സർജറി ചെയ്തിട്ടുണ്ടെന്ന് കണ്ടാൽ തന്നെ മനസിലാകും. അത് നമുക്ക് ധെെര്യത്തോടെ പറയാം. മമ്മൂക്കയുടെ കാര്യത്തിൽ അദ്ദേഹം സർജറി ചെയ്തിട്ടുണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം സ്ഥിരമായി ബോ‌ടോക്സ് യൂസ് ചെയ്യുന്നുണ്ട്. കാരണം അദ്ദേഹത്തിന്റെ മുഖത്തെ ഭാവങ്ങൾ ഒരുപാട് കുറഞ്ഞു.

മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം ഒരു പ്രായം കഴിഞ്ഞപ്പോൾ ഭാവങ്ങളില്ലാത്ത മുഖങ്ങൾ വരാനുള്ള കാരണം ബോടോക്സ് ആണ്. ചുളിവുകൾ പോകാനാണ് ബോടോക്സ് ഉപയോ​ഗിക്കുന്നത്. ബോ‌ടോക്സ് ചെയ്യുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായി തീരുമാനം ആണ്. ബോ‌ടോക്സ് ഇഞ്ചക്ട് ചെയ്യുന്ന വ്യക്തിയുടെ കഴിവും ഇത് ഫലപ്രദമാകുന്നതിൽ വലിയൊരു ഘടകമാണ്. നെറ്റിയുടെ മധ്യത്തിന് പുറമെ വശങ്ങളിലും ചിലപ്പോൾ ഇഞ്ചക്ട് ചെയ്ത് പോകും. അപ്പോഴാണ് ഭാവങ്ങൾ തെളിയാതാവുന്നതെന്ന് ഇദ്ദേഹം അന്ന് പറഞ്ഞു.

കഴിഞ്ഞ വർഷമാണ് മമ്മൂട്ടിക്ക് ചില ആരോ​ഗ്യപ്രശ്നങ്ങൾ വന്നത്. ചികിത്സയ്ക്ക് വേണ്ടി കുറച്ച് നാളുകൾ മമ്മൂട്ടി മാറി നിന്നു. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാണ്. എന്തായിരുന്നു ആരോ​ഗ്യ പ്രശ്നമെന്ന് മമ്മൂ‌ട്ടിയോ അടുത്ത വൃത്തങ്ങളോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കളങ്കാവൽ ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. നടൻ വിനായകനും ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X