മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ കാവ്യ മാധവന്‍! ഒപ്പം ദിലീപും! ഇത്തവണത്തെ ആഘോഷ പരിപാടി ഇതായിരുന്നു!

Recommended Video

Photos of Mammootty and kavya madhavan at salim kumar's birthday celebration goes viral

ബാലതാരമായി സിനിമയിലേക്കെത്തിയവരില്‍ പലരും പിന്നീട് നായകനും നായികയുമൊക്കെയായിട്ടുണ്ട്. അത്തരത്തിലൊരാളാണ് കാവ്യ മാധവന്‍. ശക്തമായ സ്വീകാര്യതയും പിന്തുണയുമായിരുന്നു ഈ താരത്തിന് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ദിലീപായിരുന്നു കാവ്യ മാധവന്റെ ആദ്യനായകന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ പരിചയവും സൗഹൃദവും ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇരുവരും. ഗോസിപ്പ് കോളങ്ങളിലും ഇരുവരും ഇടക്കാലത്ത് നിറഞ്ഞുനിന്നിരുന്നു. ഇനിയുള്ള ജീവിതം ഒരുമിച്ചാണെന്ന് ഇരുവരും അറിയിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് കാവ്യ മാധവന്‍. പൊതുവേദികളിലും മറ്റ് പരിപാടികള്‍ക്കുമൊക്കെയായി താരം എത്താറുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഇരുവരും മുഖ്യശ്രദ്ധാകേന്ദ്രമായി മാറാറുമുണ്ട്. ലാല്‍ ജോസിന്‍രെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലും കുഞ്ചാക്കോ ബോബന്റെ മാമോദീസ ചടങ്ങിലുമൊക്കെ ഇരുവരും പങ്കെടുത്തിരുന്നു. അടുത്തിടെ വിവിധ ക്ഷേത്രങ്ങളും താരദമ്പതികള്‍ സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സലീം കുമാറിന്‍രെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ചിത്രങ്ങള്‍ക്ക് കടപ്പാട്: ദിലീപ് ഓണ്‍ലൈന്‍, ദിലീപ് ടൈംസ് ഫേസ്ബുക്ക് പേജ്.

മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിയുമായി അടുത്ത സൗഹൃദമാണ് ദിലീപിനുള്ളത്. സിനിമയ്ക്ക് പുറമേ ജീവിതത്തിലും ഇരുവരും സുഹൃത്തുക്കളാണ്. ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് മമ്മൂക്കയെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കാറുമുണ്ട്. ദിലീപിനായി മെഗാസ്റ്റാര്‍ വഴിമാറിക്കൊടുത്ത ചരിത്രവുമുണ്ട് മലയാള സിനിമയില്‍. ദിലീപും മമ്മൂട്ടിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

കാവ്യ മാധവനും

ദിലീപ് മാത്രമല്ല കാവ്യ മാധവനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഹാഫ് സെഞ്ച്വറി തികച്ച സലീം കുമാറിന്‍രെ പിറന്നാളാഘോഷത്തിനായാണ് താരങ്ങളെല്ലാം ഒത്തുകൂടിയതെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സലീം കുമാര്‍ തന്നെയായിരുന്നു തനിക്ക് 50 തികഞ്ഞ സന്തോഷം പങ്കുവെച്ച് എത്തിയത്. കാവ്യ മാധവനോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം കണ്ട ആരാധകര്‍ ഇതേതാണ് പരിപാടിയെന്ന ചോദ്യവുമായാണ് എത്തിയത്. സ്‌ക്രീനില്‍ വീണ്ടും ഒരുമിച്ചൂടേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരാള്‍ മാത്രം, രാക്ഷസരാജാവ് , ട്വിന്റി ട്വന്റി തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ആഘോഷം

ആഘോഷമേതായാലും ദിലീപിനേയും കാവ്യ മാധവനേയും കാണാനായതിന്റെ സന്തോഷമായിരുന്നു മറ്റ് ചിലര്‍ പങ്കുവെച്ചത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ക്ഷണനേരം കൊണ്ടാണ് ചിത്രം തരംഗമായി മാറിയത്. രമേഷ് പിഷാരടിയുള്‍പ്പടെയുള്ളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ദിലീപിനേയും കാവ്യയേയും കാണാനായെങ്കിലും മഹാലക്ഷ്മി എവിടെയെന്ന ചോദ്യമായിരുന്നു മറ്റ് ചിലര്‍ ഉന്നയിച്ചത്. മകള്‍ ജനിച്ച സന്തോഷം പങ്കുവെച്ച് ദിലീപ് എത്തിയിരുന്നുവെങ്കിലും ഇന്നുവരെ മകളുടെ ചിത്രം താരകുടുംബം പുറത്തുവിട്ടിരുന്നില്ല.

തിരിച്ചുവരില്ലേ

ഇടവേള അവസാനിപ്പിച്ച് കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ച് വരില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. മകളുടെ ജനനവും കുടുംബ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ട തിരക്കിലായിരുന്നു നേരത്തെ കാവ്യ മാധവന്‍. ഇടയ്ക്ക് ഗാനവുമായി താരമെത്തിയിരുന്നുവെങ്കിലും നായികയായുള്ള വരവിനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് ആരാധകര്‍ പറഞ്ഞത്. കുടുംബിനിയായി കഴിയുന്നതിനിടയില്‍ അഭിനയമൊന്നും മനസ്സിലില്ലെന്ന് താരം അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയതായുള്ള വിവരങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.

ദിലീപിന്റെ ചിത്രങ്ങള്‍

വ്യക്തി ജീവിതത്തിലും സിനിമയിലും ഒരുപോലെ പ്രതിസന്ധി നേരിട്ടായിരുന്നു ദിലീപ് മുന്നേറിയത്. ബഹിഷ്‌ക്കരണ ഭീഷണി നിലനില്‍ക്കുന്നതിനിടയിലായിരുന്നു രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ആരാധകര്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിന് നല്‍കിയത്. വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു താരം. ജാക്ക് ഡാനിയലുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം ഇപ്പോള്‍. തമിഴകത്തിന്‍രെ സ്വന്തം താരങ്ങളിലൊരാളായ അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ആഘോഷങ്ങളുടെ പരമ്പര

ദിലീപിന്റെ കുടുംബത്തിലേക്ക് പഴയ സന്തോഷം തിരികയെത്തിയിരിക്കുകയാണ് ഇപ്പോള്‍. അടുത്തിടെയായിരുന്നു കാവ്യ മാധവന്റെ പിറന്നാള്‍. മഹാലക്ഷ്മിയുടെ പിറന്നാളാണ് ഇനി വരാനിരിക്കുന്നത്. ദിലീപിന്റെ പിറന്നാളും ഈ മാസത്തിലാണ്. ഇത്തവണത്തെ ആാഘോഷം വിപുലമാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയിട്ടുണ്ട്. ഒരുമാസം നീണ്ടുനില്‍ക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X