Just In
- 17 min ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 11 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 12 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
Don't Miss!
- News
പണമുള്ള രാജ്യത്ത് വാക്സിന് അതിവേഗമെത്തുന്നു, ബാക്കിയുള്ളവര്‍... പ്രതിരോധം പാളിയെന്ന് യുഎന്‍!!
- Finance
ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
- Sports
ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവും
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയും ദിലീപും കാവ്യ മാധവനും തിളങ്ങിയ ദിവസം, പുത്തന്‍ ലുക്കും മാസ് എന്‍ട്രിയും വൈറല്‍
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മിക്കവരും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുമുണ്ട്. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരങ്ങളെത്താറുണ്ട്. മലയാളത്തിന്രെ അഭിമാന താരമായ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വ്യത്യസ്തമായ ലുക്കുകളിലൂടെയെത്തി നേരത്തെയും ഞെട്ടിച്ചിട്ടുണ്ട് മമ്മൂട്ടി.
ലോക് ഡൗണ്‍ സമയത്ത് പുറത്തേക്കൊന്നും പോവാറില്ലായിരുന്നു അദ്ദേഹം. ദുല്‍ഖര്‍ സല്‍മാനും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വാപ്പച്ചിയോട് പുറത്തേക്ക് പോവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പോവുന്നില്ലെന്നും ഇക്കാര്യത്തില്‍ റെക്കോര്‍ഡ് ഇടാന്‍ പറ്റുമോയെന്ന് നോക്കുകയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനിടയില്‍ പുത്തന്‍ മേക്കോവര്‍ ചിത്രം പങ്കുവെച്ചും അദ്ദേഹം എത്തിയിരുന്നു. ദുല്‍ഖറിന് പോലും വെല്ലുവിളിയാവുന്ന തരത്തിലായിരുന്നു മേക്കോവര്‍. ഫിറ്റ്നസിന്റെ കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് അദ്ദേഹത്തിനെന്ന് അടുപ്പമുള്ളവരും പറഞ്ഞിരുന്നു.
നീല ഷര്‍ട്ടണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. താടിയും മുടിയും നീട്ടിയുള്ള പുത്തന്‍ ലുക്കിന് കൈയ്യടിച്ച് ആരാധകരും എത്തിയിരുന്നു. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ രണ്ടാം വരവിനായുള്ള തയ്യാറെടുപ്പിലാണോ അദ്ദേഹമെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. മമ്മൂട്ടി പുറത്തിറങ്ങിയാല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയേക്കുമെന്ന തരത്തിലുള്ള വിശേഷങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു.
മമ്മൂട്ടിയുടെ ഫോട്ടോ വൈറലായി മാറിയതിന് പിന്നാലെയായാണ് ദിലീപിന്റേയും കുടുംബത്തിന്റേയും ചിത്രമെത്തിയത്. നാദിര്‍ഷയുടെ മൂത്ത മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ദിലീപ് കുടുംബസമേതം എത്തിയത്. കാവ്യ മാധവനും മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു. അവരുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. മഹാലക്ഷ്മിയെ കാണാത്തതിനെക്കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു.
ദിലീപിന്റേയും കുടുംബത്തിന്റേയും പുതിയ ഫോട്ടോ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. മമ്മൂട്ടിയുടേയും ദിലീപിന്റേയും ഫോട്ടോയാണ് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയെ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്തൊരു ലുക്കിലാണ് ഇരുവരുമെന്നും ആരാധകര്‍ പറഞ്ഞിരുന്നു. പ്രായത്തെ വെല്ലുന്ന തരത്തിലുള്ള ലുക്കാണ് ഇരുവരുടേതും.