കാവ്യ മാധവനും മമ്മൂട്ടിയും ദിലീപും ട്രോളിക്കൊന്നു! സലീം കുമാറിനെക്കുറിച്ച് വാചാലരായി താരങ്ങള്‍
മലയാള സിനിമയിലെ മുന്‍നിര ഹാസ്യ താരങ്ങളിലൊരാളായ സലീം കുമാറിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താന്‍ ഹാഫ് സെഞ്ച്വറി പിന്നിട്ടുവെന്ന വിവരം പങ്കുവെച്ച് അദ്ദേഹം എത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരുന്നു. ആരാധകരും സിനിമാലോകവും അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു. അതിനിടയിലാണ് വിപുലമായ ആഘോഷ പരിപാടിയും നടത്തിയത്. മമ്മൂട്ടി, ലാല്‍ ജോസ്, ദിലീപ്, കാവ്യ മാധവന്‍, ജോണി ആന്റണി, രമേഷ് പിഷാരടി, റബേക്ക തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്തത്. ഭാര്യയ്ക്കും മക്കള്‍ക്കൊപ്പം നിന്നാണ് താരം കേക്ക് മുറിച്ചത്.
നാളുകള്‍ക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ പരിപാടി കൂടിയായിരുന്നു ഇത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ആഘോഷത്തിനിടയിലെ പ്രസംഗത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയും ദിലീപും കാവ്യ മാധവനുമൊക്കെ സലീം കുമാറിനെക്കുറിച്ച് സംസാരിച്ചിരുന്നു. പരമാവധി പുകഴ്ത്തിയും ട്രോളിയുമായിരുന്നു മമ്മൂട്ടി സംസാരിച്ചത്. തന്നെ പറ്റിച്ചതിനെക്കുറിച്ചായിരുന്നു കാവ്യ മാധവന് പറയാനുണ്ടായിരുന്നത്.

സലിം കുമാറിനെ ട്രോളിയായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം ആരംഭിച്ചത്. ‘വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും എന്നെ വിളിച്ചത്. സലിം എനിക്കു കുറച്ച് പൈസ തന്നതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്. അദ്ദേഹത്തെപ്പറ്റി നല്ലകാര്യങ്ങള്‍ പറയണം. കുറേ പൊക്കിയടിക്കണം എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. വളരെ നല്ല സുമുഖനും സുന്ദരനുമാണ് സലിം കുമാർ. പുക വലിക്കില്ല, മദ്യപിക്കില്ല, സിനിമ കാണില്ല അങ്ങനെ ഒരു ചീത്ത സ്വഭാവവും ഇല്ല. നാട്ടുകാർക്ക് ഒരുപാട് ഗുണംചെയ്യും. കിട്ടുന്ന കാശ് മുഴുവൻ നാട്ടുകാർക്ക് കൊടുക്കും. ഇങ്ങനെയുള്ള ആളാണ് സലിംകുമാർ, ഇതായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം.

ഹാസ്യ അഭിനയത്തിൽ പുതിയ അധ്യായം തുറന്ന നടനാണ് സലിം കുമാർ. അത് മാത്രമല്ല ജീവിതത്തിലായാലും സിനിമയിലായാലും നിലപാടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്'. ‘സലിമിന്റെ യഥാർഥ പ്രായം നാട്ടുകാരെ അറിയിക്കാനാണ് ഈ പരിപാടി. പത്രത്തിലൊക്കെ പരസ്യം കൊടുത്തിരുന്നു. ഒരുപാട് അടുപ്പമുണ്ട് അദ്ദേഹവുമായി. ഈ പരിപാടിയിൽ എന്നെ വിളിക്കാൻ തോന്നിയതും ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.

കോളജിൽ എന്റെ ജൂനിയറായി പഠിച്ച ആളാണ് സലിം കുമാർ. കുടുംബാംഗങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് എന്നോട് പറഞ്ഞത്.ഇവിടെ വന്നപ്പോഴാണ് ഇത്ര വലിയ പരിപാടിയാണെന്ന് അറിയാൻ കഴിഞ്ഞത്. സലിമിന് 50 വയസ്സു തികയുന്നു. ഇനി അടുത്തത് 100 നമ്മള ആഘോഷിക്കും. സലിം കുമാറിന്റെ സൗഹൃദത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു സംഭവമാണ് ഓർമ വരുന്നന്നത്. മിമിക്രി വിട്ട് സിനിമ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഞാനും നാദിർഷയും തീരുമാനിച്ച സമയം. അക്കു അക്ബർ ഒരു പരിപാടിക്ക് വിളിക്കുന്നത്. അതിഥികളായാണ് ഞങ്ങളെ ക്ഷണിക്കുന്നത്. സലിം ഇക്ക ഉൾപ്പട്ട ട്രൂപ്പിന്റെ മിമിക്സ് പരേഡ് ആണ് അവിെട നടക്കുന്നത്. സലിം വന്നിട്ടുണ്ട്. എന്നാൽ സലിമുമായി ഒന്നിച്ച് സിചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടിടുണ്ട്.

അമേരിക്കയിൽ വച്ചാണ് ഞാനും മമ്മൂക്കയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. 2000 വർഷത്തിലാണ്. അന്ന് മമ്മൂക്കയെ പരിചയമില്ല. സുകുമാരി ചേച്ചി, വിനീത് ഇവരൊക്കെ കൂടെയുണ്ട്. പക്ഷേ പരിചയമില്ല. എന്റെ കല്യാണം കഴിഞവല്ലാത്തൊരു അവസ്ഥ. പൈസ കിട്ടുന്നകൊണ്ടു മാത്രമാണ് ഞാൻ ആ പരിപാടിക്ക് പോയത്.' ‘ഈ പരിപാടി പൊളിയുമെന്ന് മമ്മൂക്കയ്ക്ക് ഉറപ്പായിരുന്നു. കാരണം പ്രധാന ആളുകളൊന്നുമില്ല. പക്ഷേ ആ പരിപാടി വലിയ വിജയമായി. കാരണം അന്ന് ആ പരിപാടിയിലെ പ്രധാന കോമഡിതാരം ഞാൻ ആയിരുന്നു. അന്നുതൊട്ടാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. എന്റെ ഓരോ നീക്കത്തിലും മമ്മൂട്ടിയുടെ അനുഗ്രഹത്തോടെയാണ് ഞാന്‍ മുന്നോട്ടുപോയിട്ടുള്ളത്.

സലിമേട്ടനുമായി ഒരുപാട് രസകരമായ നിമിഷങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരുപക്ഷേ എന്നപ്പോലെ ആ അനുവങ്ങളുളളുള്ള മറ്റൊരാൾ പോലും ഉണ്ടാകില്ല. അത്രത്തോളം ഈ മനുഷ്യൻ പറഞ്ഞു പറ്റിച്ചിട്ടുണ്ട്. തെങ്കാശിപ്പട്ടണം മുതലുള്ള കഥ പറയാനുണ്ട്. ഇടയ്ക്ക് അദ്ദേഹം എന്റെ അമ്മാവനാകും, ചിലപ്പോൾ കാമുകനാകും അങ്ങനെ ഒരുപാട് കഥകൾ....ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ട്. സിനിമാപരമായ ബന്ധമല്ല സലിമേട്ടന്റെ കുടുംബമായുള്ളത്. ഒരുപാട് വർഷം ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.


Click it and Unblock the Notifications











