മമ്മൂട്ടിയും ദുല്‍ഖറും ശരണം വിളിച്ചപ്പോള്‍ സംഭവിച്ചത്? അയ്യപ്പഭക്തരായെത്തിയ താരങ്ങളെ കാണൂ!
ശബരിമല വിഷയത്തില്‍ സുപ്രധാനമായ തീരുമാനവുമായാണ് സുപ്രീം കോടതിയെത്തിയത്. സ്ത്രീകളെ കടത്തിവിടണമോയെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രതിഷേധവും പ്രക്ഷോഭവുമൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. നിലവിലെ ആചാരങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ആ ദിനങ്ങളില്‍ അവള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അമ്പലങ്ങളില്‍ പ്രവേശിപ്പിക്കമമെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. സ്ത്രീകളുടെ ശാരീരികാവസ്ഥ പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഋതുമതികളായ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശരിയാവില്ലെന്നുമുള്ള വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍പില്ലാത്ത തരത്തില്‍ വന്‍പ്രക്ഷോഭമാണ് ഇവിടെ അരങ്ങേറിയത്.
ശബരിമല വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കി നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു. ആചാരപ്രകാരമുള്ള സമയത്തിനായി കാത്തുനില്‍ക്കുമെന്നും കോടതിയ മാനിക്കുന്നതിനോടൊപ്പം ഇപ്പോഴത്തെ വിധിയില്‍ അതൃപ്തരാണെന്നുമായിരുന്നു പലരും പറഞ്ഞത്. ശബരിമലയുമായി ബന്ധപ്പെട്ട സിനിമകളും പാട്ടുകളും നിരവധിയാണ്. നിരവധി സിനിമകളില്‍ നായകരുള്‍പ്പടെയുള്ള താരങ്ങള്‍ ശബരിമല ദര്‍ശനത്തിനായി പോവുന്ന തരത്തിലുള്ള രംഗങ്ങളുണ്ട്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല കറുപ്പ് വസ്ത്രവും മാലയുമിട്ട് ഭക്തരായി അഭിനയിച്ചത്. താരങ്ങള്‍ ഭക്തരായെത്തിയപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ശ്രീനിവാസന്റെ വരവ്
ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമകളിലൊന്നാണ് ചിന്താവിഷ്ടയായ ശ്യാമള. അധ്യാപകനാണെങ്കിലും അവധിയെടുത്ത് ബിസിനസ്സ എന്ന ആശയവുമായി നടക്കുന്ന കുഴിമടിയനായ വിജയനായാണ് ശ്രീനിവാസന്‍ എത്തിയത്. ഉഡായിപ്പുമായി നടക്കുന്നതിനിടയിലാണ് വിജയനെ ഭക്തിമാര്‍ഗത്തിലേക്ക് നയിക്കുന്നത്. സ്വാമിയായി മാറിയതിന് ശേഷമുള്ള താരത്തിന്റെ പ്രവര്‍ത്തികളും പ്രാര്‍ത്ഥനയും ഗാനവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മച്ചകത്തമ്മയെ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. പതിനെട്ടാം പടിയും മല കയറുന്നതുമൊക്കെ വളരെ മനോഹരമായാണ് ആവിഷ്‌ക്കരിച്ചത്.

മമ്മൂട്ടിയുടെ പാട്ട്
ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളമെന്ന ചിത്രത്തില്‍ മമ്മൂട്ടിയും അയപ്പഭക്തനായി അഭിനയിച്ചിരുന്നു. ശബരിമലയിലേക്ക് പോവാനായി മാലയിടുന്നതും ഭക്തരോടൊപ്പമുള്ള ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പമ്പാ ഗണപതി എന്ന് തുടങ്ങുന്ന ഗാനത്തിലാണ് മമ്മൂട്ടി കറുപ്പണിഞ്ഞ് ശബരിമലയിലേക്ക് പോവാനായി മാലയിടുന്നത് കാണിച്ചത്. ഭക്തരോടൊപ്പം അദ്ദേഹം മല കയറുന്നതായും കാണിക്കുന്നുണ്ട്. രംഗങ്ങള്‍ മാത്രമല്ല ഗാനവും മികച്ചതായിരുന്നു.

ദുല്‍ഖറിന്റെ വരവ്
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാനും ശബരിമല ഭക്തന്റെ വേഷത്തിലെത്തിയിരുന്നു. കറുപ്പണിഞ്ഞ് മാലയും തോര്‍ത്തുമായുള്ള താരപുത്രന്റെ വരവിന് പിന്നില്‍ ലാല്‍ ജോസായിരുന്നു. വിക്രമാദിത്യനെന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവന്നത്. മമ്മൂട്ടിയേയും മകനേയും അയ്യപ്പ ഭക്തരായി അവതരിപ്പിക്കാനുള്ള അവസരം ലാല്‍ ജോസിന് ലഭിച്ചിട്ടുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖറിന്റെ എന്‍ട്രി അത്തരത്തിലുള്ളതാണ്.

മോഹന്‍ലാല്‍ അവതരിപ്പിച്ചത്
കരിയറിലെ സുപ്രധാന സിനിമകളിലൊന്നായ മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ ശബരിമല സന്ദര്‍ശനത്തിന് ശേഷമാണ് എത്തുന്നത്. സണ്ണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമ കൂടിയാണിത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മോഹന്‍ലാലില്‍ ഈ കതാപാത്രവും ഭ്ദ്രമായിരുന്നു.


Click it and Unblock the Notifications