സിനിമയിലെ തിരക്ക് കുടുംബത്തെ ബാധിക്കരുത്, മമ്മൂട്ടിയും കുടുംബവും ചൈനയിലേക്ക്!
Recommended Video

കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടുന്നില്ലെന്ന പതിവ് പരാതി പറയാത്ത താരമാണ് മമ്മൂട്ടി. കൈനിറയെ ചിത്രങ്ങളുമായി സെറ്റുകളില്‍ നിന്നും സെറ്റൂകളിലേക്ക് ഓടുന്നതിനിടയിലും കുടുംബത്തെ പരിഗണിക്കുന്ന താരമാണ് മമ്മൂട്ടി. യുവതാരങ്ങളേക്കാളും കൂടുതല്‍ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്.
ചിത്രീകരണത്തിന് ഇടവേള നല്‍കി മമ്മൂട്ടി കുടുംബം ചൈനയിലേക്ക് പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ബ്രേക്കെടുത്ത് കുടുബത്തോടൊപ്പം ചൈനയിലേക്ക് പോവുന്നത്.

സകുടുംബം ചൈനയിലേക്ക്
സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളില്‍ നിന്നും മാറി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി സകുടുംബം മമ്മൂട്ടി ചൈനയിലേക്ക് പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സിനിമാതിരക്കില്‍ നിന്നും മാറി
ഇന്ത്യന്‍ സിനിമയുടെ തന്നെ താരമായി മാറിയ മെഗാസ്റ്റാര്‍ ലൈം ലൈറ്റില്‍ നിന്നും മാറി കുടുംബത്തോടൊപ്പം മാറി നില്‍ക്കാനായി യാത്ര പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കുമ്പോള്‍ പലപ്പോഴും കുടുംബത്തിന് വേണ്ടത്ര പരിഗണന നല്‍കാന്‍ താരങ്ങള്‍ക്ക് സാധിക്കാറില്ല.

കൈനിറയെ ചിത്രങ്ങള്‍
സിനിമയില്‍ തുടക്കം കുറിച്ച യുവതാരങ്ങള്‍ക്ക് പോലും ലഭിക്കാത്തത്ര അവസരങ്ങളാണ് മമ്മൂട്ടിയെ തേടി വരുന്നത്. ബിഗ് ബജറ്റുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

നവാഗത സംവിധായകര്‍ക്ക് നല്‍കുന്ന പിന്തുണ
പുതുമുഖ സംവിധായകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന താരമാണ് മമ്മൂട്ടി. താരത്തിന്റെ കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ ഇക്കാര്യം കൃത്യമായി മനസ്സിലാവും.

2017 ല്‍ നാല് ചിത്രങ്ങള്‍
ദി ഗ്രേറ്റ് ഫാദര്‍, പുത്തന്‍പണം, പുള്ളിക്കാരന്‍ സ്റ്റാറാ, മാസ്റ്റര്‍പീസ് ഈ നാല് ചിത്രങ്ങളിലായിരുന്നു മമ്മൂട്ടി 2017 ല്‍ അഭിനയിച്ചത്. ഡിസംബര്‍ 21നാണ് മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്ക് എത്തിയത്.

പറയത്തക്ക വിജയമുണ്ടായിരുന്നില്ല
ഗ്രേറ്റ് ഫാദര്‍ മാറ്റി നിര്‍ത്തിയാല്‍ പറയത്തക്ക വിജയം നല്‍കിയ ചിത്രങ്ങളൊന്നും മമ്മൂട്ടിക്ക് ഉണ്ടായിരുന്നില്ല. ഡിസംബറില്‍ പുറത്തിറങ്ങുന്ന മാസ്റ്റര്‍പീസിലാണ് മുഴുവന്‍ പ്രതീക്ഷയും.


Click it and Unblock the Notifications











