»   » റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് കസബ. രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ സംവിധാനം ചെയ്ത കസബയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.50 കോടി ബോക്‌സ് ഒാഫീസില്‍ നേടിയ ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ മലയാളത്തിലെ സകല റെക്കോഡുകളും തകര്‍ത്തു.

Read Also: റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍, മമ്മൂട്ടിയുടെ കസബ സ്വന്തമാക്കിയ നാല് റെക്കോഡുകള്‍!!

എന്നാല്‍ മലയാളത്തില്‍ മമ്മൂട്ടി റെക്കോഡ് സ്വന്തമാക്കുന്നത് ഇത് ആദ്യമായല്ല. 1983ല്‍ പുറത്തിറങ്ങിയ ആ രാത്രി എന്ന ചിത്രം മുതല്‍ നീണ്ടു കിടക്കുകയാണ് മമ്മൂട്ടിയുടെ റെക്കോഡുകള്‍. തുടര്‍ന്ന് കാണൂ... ആ രാത്രി മുതല്‍ ഏറ്റവും പുതിയ ചിത്രമായ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ ചില റെക്കോഡുകള്‍.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

1983ല്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ആ രാത്രി. മമ്മൂട്ടിയും പൂര്‍ണിമാ ജയറാമും ഒന്നിച്ച ചിത്രം. മലയാളം സിനിമയില്‍ ആദ്യമായി ഒരു കോടി കടന്ന ചിത്രം എന്ന റെക്കോഡും ആ രാത്രിയ്ക്ക് ലഭിച്ചു.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ന്യൂഡല്‍ഹി ആദ്യമായി ഒരു കോടി ഷെയര്‍ കിട്ടിയ ചിത്രത്തിനുള്ള റെക്കോഡ് സ്വന്തമാക്കി.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

മമ്മൂട്ടിയും റഹ്മാനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം. ഒരു കോടി സെന്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ് രാജമാണിക്യം. 2005ലാണ് ചിത്രം പുറത്തിറങ്ങുന്നത്.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പഴശ്ശിരാജ. 2009ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഹരിഹരനാണ്. മലയാള സിനിമയില്‍ ആദ്യമായി റിലീസ് ചെയ്ത ദിവസം തന്നെ 1.5 കോടി ബോക്‌സ് ഓഫീസില്‍ നേടിയ ചിത്രമാണ് പഴശ്ശിരാജ.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അനവര്‍ റഷീദ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് അണ്ണന്‍ തമ്പി. ആദ്യമായി വൈഡ് റിലീസ് ചെയ്ത മലയാള ചിത്രമാണ് അണ്ണന്‍ തമ്പി.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

ആദ്യമായി മലയാളത്തില്‍ പതിനഞ്ച് കോടി കളക്ഷന്‍ നേടിയ ചിത്രമാണ് ദി കിങ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വാണി വിശ്വനാഥ്, വിജയ് രാഘവന്‍, മുരളി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

തമിഴില്‍ നായകനായി ഏറ്റവും ഹിറ്റുള്ള മലയാള നടന്‍ മമ്മൂട്ടിയാണ്.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

ഒരു വര്‍ഷത്തോളം കേരളത്തിന് പുറത്ത് ഓടിയ മലയാള സിനിമ മമ്മൂട്ടിയുടേതാണ്. കെ മധു സംവിധാനം ചെയ്ത സിബിഐ ചിത്രം.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

രാത്രി 12 മണിക്ക് റിലീസ് ചെയ്ത ഒരേ ഒരു മലയാള സിനിമയാണ് മമ്മൂട്ടി ചിത്രമായ പരുന്ത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്.

റെക്കോഡ് ഗെയിം, ആ രാത്രി മുതല്‍ കസബ വരെ മമ്മൂട്ടി സ്വന്തമാക്കിയ റെക്കോഡുകള്‍!!

ഏറ്റവും കൂടുതല്‍ അന്യഭാഷകളില്‍ അഭിനയിച്ച നടന്‍.

English summary
Mammootty erned his records in Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam