നടൻ ബൈജുവിനെ ആദരിച്ച് മമ്മൂട്ടി ഫാൻസ്! കണ്ണ് നിറഞ്ഞ് താരം, വീഡിയോ വൈറൽ
ബാലതാരമായി സിനിമയിൽ എത്തി മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ബൈജു സന്തോഷ്. ആദ്യ കാലങ്ങളിൽ സിനിമയിലെ സ്ഥിര സാന്നിധ്യമായിരുന്ന ബൈജു സിനിമയിൽ നിന്ന് ഇടവേളയെടുത്തു മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമായിരിക്കുകയാണ് താരം.

ബൈജുവിന് ആദരവുമായി മമ്മൂട്ടി ഫാൻസ് അസോസിയഷൻ. മുന്നൂറിലേറെ സിനിമയിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരത്തിന് ഖത്തറിൽ നടത്തിയ ഷൈലോക്ക് സിനിമയുടെ ഫാൻസ് ഷോയുടെ ഭാഗമായാണ് ബൈജുവിന് ആദരവ് നൽകിയത്. നിർമ്മാതാവ് സന്തോഷ് ടി കുരുവിള അദ്ദേഹത്തിന് പൊന്നട നൽകി ആദരിച്ചു.
തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷം ആണെന്നും ഇത് സമ്മാനിച്ച മമ്മൂട്ടി ഫാൻസിന് നന്ദി പറയുകയും ചെയ്തു. ഏറെ വികാരഭരിതമായിട്ടാണ് താര സംസാരിച്ചത്. നന്ദി പറയുമ്പോൾ ബൈജുവിന്റെ കണ്ണുകൾ നിറയുന്നത് വീഡിയോയിൽ കാണാം. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഷൈലോക്കിൽ പ്രധാന വേഷത്തിൽ ബൈജുവും എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും- ബൈജുവും ഒന്നിക്കുന്ന ചിത്രമായിരുന്നു ഷൈലോക്ക്.


Click it and Unblock the Notifications