രാജമാണിക്യം റീ-റിലീസ് എന്നാണ്? ഛോട്ടാ മുംബൈയുടെ വിജയത്തിന് പിന്നാലെ അൻവർ റഷീദിനോട് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ റീ-റിലീസ് തരംഗം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. മോഹൻലാലിന്റെ ദേവദൂതനിൽ തുടങ്ങി, മണിച്ചിത്രത്താഴ് ഉൾപ്പെടെ ഒരുപിടി നല്ല ചിത്രങ്ങൾ വീണ്ടും തീയറ്ററിൽ എത്തി. എന്നാൽ, അപൂർവ്വം ചില എന്റെർറ്റൈനറുകൾ ഒഴിച്ച് മറ്റ് ചിത്രങ്ങളൊന്നും പ്രേക്ഷകർക്കിടയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എങ്കിലും ആ അവസ്ഥയ്ക്ക് മോഹൻലാൽ നായകനായി അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ തീയറ്ററിലെത്തിയതോടെ മാറ്റം വന്നു. ഛോട്ടാ മുംബൈ റീ-റിലീസിന്റെ വൻ വിജയത്തോടെ, മമ്മൂട്ടി നായകനായ രാജമാണിക്യവും തീയറ്ററിലെത്തണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

രാജമാണിക്യം വീണ്ടും തീയറ്ററിലെത്തണമെന്ന് സോഷ്യൽ മീഡിയ

ജൂൺ 6ന് വീണ്ടും തീയറ്ററിലെത്തിയ ഛോട്ടാ മുംബൈ മോഹൻലാൽ ഫാൻസിനെയും, സിനിമാപ്രേമികളെയും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കേരളത്തിലെ തീയറ്ററുകളിൽ നടന്നുകൊണ്ടിരിക്കുന്ന റീ-റിലീസ് ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഇതോട് കൂടി, കലാമൂല്യമുള്ള, സീരിയസ് വിഷയങ്ങൾ സംസാരിക്കുന്ന സിനിമകളുടെ റീ-റിലീസിനായിട്ടല്ല പ്രേക്ഷകർ കാത്തിരിക്കുന്നതെന്ന് കൂടി വ്യക്തമാവുകയാണ്. മലയാളി പ്രേക്ഷകർ വീണ്ടും തീയറ്ററുകളിൽ പ്രതീക്ഷിക്കുന്നത് ആഘോഷ ചിത്രങ്ങളുടെ മടങ്ങി വരവാണ്.

Chotta Mumbai and Rajamanikyam posters
Photo Credit: Mohanlal, Mammootty Fans / Twitter

ഛോട്ടാ മുംബൈയുടെ റീ-റിലീസ് വലിയ വിജയമായതോടെ, സംവിധായകൻ അന്വര് റഷീദിനോട് അദ്ധേഹത്തിന്റെ ആദ്യ ചിത്രമായ രാജമാണിക്യം വീണ്ടും തീയറ്ററിൽ എത്തിക്കാൻ ആവശ്യപ്പെടുകയാണ് സിനിമ പ്രേമികൾ. പ്രത്യേകിച്ച്, അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറയുന്നത് മമ്മൂട്ടി നായകനായ ആക്ഷൻ കോമഡി ചിത്രത്തിന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്ന പ്രേക്ഷകരുടെയും, മെഗാസ്റ്റാറിന്റെ ആരാധകരുടെയും പോസ്റ്റുകളാണ്. ഇത് വരെയും മമ്മൂട്ടി ഫാൻസിന് ആഘോഷിക്കാൻ തക്കവണ്ണമുള്ള ഒരു റീ-റിലീസ് സംഭവിച്ചിട്ടില്ല എന്നും മലയാള സിനിമ പ്രേമികൾ ഓർമിപ്പിക്കുന്നുണ്ട്.

മമ്മൂട്ടി സിനിമകളുടെ റീ-റിലീസ് പാളുമ്പോൾ

ഇതിന് മുൻപ്, ഒരു വടക്കൻ വീരഗാഥ, ആവനാഴി, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, തുടങ്ങി നിരവധി ക്ലാസിക് മമ്മൂട്ടി ചിത്രങ്ങൾ റീ-റിലീസ് ചെയ്തിരുന്നു. പക്ഷെ, അവയിൽ ഒരെണ്ണം പോലും ചർച്ചയാവുകയോ, പ്രേക്ഷകർക്കിടയിൽ ആവേശം സൃഷ്ടിക്കുകയോ ചെയ്തില്ല. അതിന് കാരണമായി സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത് രണ്ട് കാര്യങ്ങളാണ്. റീ-റിലീസിനായി തിരഞ്ഞെടുത്ത ചിത്രങ്ങളിൽ സംഭവിച്ച പാളിച്ചയാണ് ഒന്നാമത്തേത്. ഇന്നത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത് സൂപ്പർതാരങ്ങളുടെ ആഘോഷ ചിത്രങ്ങൾ വീണ്ടും തീയറ്ററിൽ കാണാനാണ്. ക്ലാസിക് ചിത്രങ്ങൾക്ക് ഇന്ന് അതാണ് ആരാധകർ ഇല്ല.

Oru Vadakkan Veeragatha and Spadikam posters
Photo Credit: IMDb

രണ്ടാമത്തേത്, നായകൻ മമ്മൂട്ടിയുടെ ഭാഗത്ത് നിന്നും, ഈ ചിത്രങ്ങളുടെ സംവിധായകർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരിൽ നിന്നും ഉള്ള, ഉത്സാഹക്കുറവാണ്. മോഹൻലാൽ ചിത്രങ്ങൾ ട്രൈലെർ റിലീസും വലിയ ആഘോഷങ്ങളുമായാണ് റീ-റിലീസിന് എത്തുന്നത്. തന്റെ എല്ലാ റീ-റിലീസുകളെയും മോഹൻലാൽ പൂർണ്ണമനസ്സോടെ പിന്തുണക്കുകയും, പ്രൊമോഷനുകൾക്ക് സഹകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, മമ്മൂട്ടിയുടെ പല ക്ലാസ്സിക്കുകളും, അവ വളരെ നല്ല സിനിമകളായിട്ടു കൂടിയും, തീയറ്ററുകൾ വീണ്ടുമെത്തിയപ്പോൾ പ്രേക്ഷകരെ ആകർഷിക്കാനായില്ല. പല മമ്മൂട്ടി ചിത്രങ്ങളുടെയും റീ-റിലീസ് സിനിമാപ്രേമികൾ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

ഛോട്ടാ മുംബൈയുടെ റീ-റിലീസ് വിജയത്തോടെ, ദേവാസുരം, രാവണപ്രഭു, തേന്മാവിൻ കൊമ്പത്ത്, തുടങ്ങി ഒരുപിടി നല്ല മോഹൻലാൽ ചിത്രങ്ങളും, സമ്മർ ഇൻ ബേത്ലഹേം പോലെ ചില ക്ലാസിക് എന്റർറ്റെയിനറുകളും വീണ്ടും തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് റിപോർട്ടുകൾ. എന്നാൽ മമ്മൂട്ടിയുടെ മാസ്സ്, ആക്ഷൻ, എന്റെർറ്റൈനറുകൾക്കായുള്ള ആരാധകരുടെയും സിനിമ പ്രേമികളുടെയും കാത്തിരിപ്പ് നീളുകയാണ്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X