ഒടിയന്‍ നെഗറ്റീവ് പ്രചാരണത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍! കാണൂ!

Recommended Video

വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ് | filmibeat Malayalam

നാളെണ്ണിയുള്ള കാത്തിരിപ്പ് അവസാനിച്ചാണ് മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ തിയേറ്ററുകളിലേക്കെത്തിയത്. പരസ്യ സംവിധായകനായ വിഎ ശ്രീകുനാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കാണാതെയായിരുന്നു പലരും നെഗറ്റീവ് പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. മറ്റുള്ളവരുടെ പ്രതികരണം കേട്ട് സിനിമയെ സമീപിക്കരുതെന്നായിരുന്നു കുടുംബ പ്രേക്ഷകര്‍ വ്യക്തമാക്കിയത്. ആദ്യ ദിനത്തിലെ കുപ്രചാരണങ്ങളെയെല്ലാം അസ്ഥാനത്താക്കി മുന്നേറുകയാണ് സിനിമ. ഓവര്‍ഹൈപ്പാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് പ്രചാരണത്തിന് പിന്നില്‍ ആരാണെന്നുള്ള കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു.

സിനിമയെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടന്നേക്കാമെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും മഞ്ജു വാര്യരെക്കൂടി ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളാണ് ഇപ്പോഴത്തേതെന്നും വ്യക്തമാക്കി സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ഒടിയനിലെ നായികയായ മഞ്ജു വാര്യര്‍ ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും നെഗറ്റീവ് പ്രചാരണത്തെക്കുറിച്ചും പ്രതികരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പതിവ് പോലെ തന്നെ മൗനം പാലിക്കുകയായിരുന്നു താരം. ഒടിയനുമായി ബന്ധപ്പെട്ട് നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മമ്മൂട്ടി ഫാന്‍സാണെന്നായിരുന്നു ചിലരുടെ വാദം. എന്നാല്‍ അത്തരത്തിലൊരു പ്രവര്‍ത്തിയും തങ്ങള്‍ ചെയ്തിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍. അതേക്കുറിച്ച് കൂടുതലറിയാനായി തുടര്‍ന്നുവായിക്കൂ.

 നെഗറ്റീവ് പ്രചാരണത്തിന് പിന്നില്‍?

നെഗറ്റീവ് പ്രചാരണത്തിന് പിന്നില്‍?

ഒടിയന്‍ റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ നെഗറ്റീവ് പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരായിരുന്നു കമന്റുകളുമായെത്തിയത്. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായുള്ള സിനിമയാണ് ഇതെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു പുറത്തുവന്നത്. ആരാധകര്‍ക്ക് ആഘോഷമാക്കി മാറ്റാനുള്ളതൊന്നും സിനിമയിലില്ലെന്നായിരുന്നു പ്രധാന വാദം. സിനിമയുടെ ആക്ഷനും എഡിറ്റിങ്ങുമൊക്കെ അറുബോറായിരുന്നുവെന്ന തരത്തിലെ പ്രചാരണങ്ങളും പുറത്തുവന്നിരുന്നു. നെഗറ്റീവ് പ്രചാരണത്തിന് പിന്നാലെ തന്നെ ട്രോളുകളും പുറത്തിറങ്ങിയിരുന്നു. നെഗറ്റീവ് പ്രചാരണത്തിന് പിന്നില്‍ ഇക്ക ഫാന്‍സാണെന്നുള്ള വിലയിരുത്തലുകളും അരങ്ങുതകര്‍ക്കുന്നുണ്ടായിരുന്നു.

 മമ്മൂട്ടി ഫാന്‍സിന് സന്തോഷം?

മമ്മൂട്ടി ഫാന്‍സിന് സന്തോഷം?

ഒടിയന്റെ ഡീഗ്രേഡിങ്ങില്‍ മമ്മൂട്ടി ഫാന്‍സിന് സന്തോഷമാണെന്നും അവരത് ആഘോഷമാക്കി മാറ്റുകയാണെന്നും മധുരപലഹാര വിതരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്തിരുന്നുവെന്ന തരത്തിലുമുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചത്. താരരാജാക്കന്‍മാരുടെ ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ പോരടിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു പ്രവര്‍ത്തി തങ്ങള്‍ ചെയ്യില്ലെന്നും നെഗറ്റീവിന് പിന്നില്‍ മമ്മൂട്ടിയുടെ ആരാധകരല്ലെന്നും വ്യക്തമാക്കി നിരവധി പേരായിരുന്നു രംഗത്തെത്തിയത്. അത്തരത്തിലുള്ള വാദം ശരിയല്ലെന്ന് വ്യക്തമാക്കി ഫാന്‍സ് പ്രവര്‍ത്തകര്‍ ഔദ്യോഗികമായി കുറിപ്പും ഇറക്കിയിട്ടുണ്ട്.

 ഹര്‍ത്താലിനെതിരെ രംഗത്ത്

ഹര്‍ത്താലിനെതിരെ രംഗത്ത്

ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായുള്ള അവസാന മണിക്കൂറിലായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പുലര്‍ച്ചെ നാല് മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കുന്ന വാര്‍ത്തയായിരുന്നു ഇത്. സിനിമയുടെ റിലീസ് മാറ്റുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു പിന്നീട് ഉയര്‍ന്നുവന്നത്. എന്നാല്‍ റിലീസ് മാറ്രി വെക്കില്ലെന്നും അങ്ങനെ ചെയ്താല്‍ അത് വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാണിച്ച് ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ഹര്‍ത്താലില്‍ നിന്നും സിനിമയെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളെത്തിയത്. ഹര്‍ത്താലിനെ ചെരുത്ത് തോല്‍പ്പിക്കണനെന്നും മോഹന്‍ലാല്‍ ചിത്രത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും വ്യക്തമാക്കി മെഗാസ്റ്റാര്‍ ആരാധകരും രംഗത്തെത്തിയിരുന്നു.

 വീഡിയോ പ്രചാരണങ്ങളും

വീഡിയോ പ്രചാരണങ്ങളും

ഒടിയന്റെ നെഗറ്റീവ് പ്രചാരണത്തെ മമ്മൂട്ടി ഫാന്‍സ് ആഘോഷിക്കുകയാണെന്നും ഈനന്ദ നൃത്തം ചവിട്ടുകയാണെന്നുമുള്ള കാര്യങ്ങള്‍ വീഡിയോയിലൂടെ പ്രചരിച്ചിരുന്നു. ഇത്തരത്തിലൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അതേക്കുറിച്ചുള്ള വിശദീകരണമാണ് ഈ കുറിപ്പെന്നും വ്യക്തമാക്കി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. സത്യത്തില്‍ ഈ സംഭവവുമായി മമ്മൂട്ടി ഫാന്‍സിന് യാതൊരു ബന്ധവുമില്ലെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സിനിമ കാണാതെ വിലയിരുത്തരുത്

സിനിമ കാണാതെ വിലയിരുത്തരുത്

സിനിമാ വ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും ഇത്തരത്തിലുള്ള മോശം പ്രവണതകളെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിനിമാപ്രേമികള്‍. വര്‍ഷങ്ങളോളമുള്ള കഠിന പ്രയത്‌നത്തിനൊടുവിലാണ് സംവിധായകനും സംഘവും സിനിമയുമായി എത്തുന്നത്. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് പ്രചാരണം പുറത്തുവരുന്നതോടെ പലരും തിയേറ്ററുകളിലേക്കെത്താന്‍ മടിക്കുന്ന സ്ഥിതിവിശേഷമാണ്. പലരും സിനിമ കാണാതെയാണ് വിമര്‍ശനവുമായി എത്തുന്നതെന്നാണ് ഖേദകരമായ കാര്യം.

മോഹന്‍ലാലിന് പിന്തുണ

മോഹന്‍ലാലിന് പിന്തുണ

മലയാള സിനിമയുടെ സ്വന്തം താരമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ താരത്തിന് ശക്തമായ പിന്തുണ നല്‍കുന്നുവെന്നും നിശ്ചയിച്ച ദിനത്തില്‍ തന്നെ ഒടിയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തണമെന്നും വ്യക്തമാക്കി രംഗത്തെത്തിയവരില്‍ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരുമുണ്ടായിരുന്നു. ആരോഗ്യകരമായ മത്സരങ്ങളുണ്ടാവാറുണ്ടെങ്കിലും സിനിമയെ ഒന്നടങ്കം താറടിച്ച് കാണിക്കുന്ന സമീപനത്തില്‍ താല്‍പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

സോഷ്യല്‍ മീഡിയ പ്രമോഷന്‍ മാത്രം പോര

സോഷ്യല്‍ മീഡിയ പ്രമോഷന്‍ മാത്രം പോര

പുറത്തിറങ്ങാനിരിക്കുന്ന സിനിമയെക്കുറിച്ച് പ്രമോഷന്‍ നടത്തുമ്പോള്‍ അണിയറപ്രവര്‍ത്തകരും ജാഗരൂകരാവണമെന്നുമുള്ള വലിയൊരു പാഠം കൂടിയാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്. പ്രമോഷന്‍ അത്യാവശ്യ ഘടകമാണെങ്കിലും അതിലൂടെ മാത്രം ഒരു സിനിമയും വിജയിക്കില്ല, എന്ന് മാത്രവുമല്ല മിതമായ തരത്തിലുള്ള പ്രതീക്ഷകളെ സമ്മാനിക്കാവൂയെന്ന മുന്നറിയിപ്പുമാണ് ഒടിയന്‍ നല്‍കുന്നത്. ഓവര്‍ ഹൈപ്പിലൂടെ ഉണ്ടായ അമിത പ്രതീക്ഷയാണ് പലരിലും നിരാശയുളവാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X