മമ്മൂക്കയ്ക്ക് അവാര്‍ഡ് കൊടുക്കാത്ത ജൂറിക്ക് സാധനയെ എങ്കിലും പരിഗണിക്കാമായിരുന്നു! ആരാധകര്‍ പറഞ്ഞത്

By Midhun Raj

ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മമ്മൂട്ടിക്ക് പുരസ്‌കാരം നല്‍കാതിരുന്നതില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പേരന്‍പിലെ പ്രകടനത്തിന് മമ്മൂക്കയെ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് ജൂറിക്കെതിരെ ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈലിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു മമ്മൂക്ക ആരാധകര്‍ പൊങ്കാല നടത്തിയിരുന്നത്.

 പേരന്‍പിലെ രണ്ടാം പകുതിയിലെ പ്രകടനം

ലയാളത്തിന്റെ മെഗാസ്റ്റാറിന് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മമ്മൂക്കയെ പിന്തളളി ബോളിവുഡ് താരങ്ങളായ വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയുമാണ് മികച്ച നടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്. അവസാന നിമിഷം വരെ ലിസ്റ്റില്‍ ഉണ്ടായിരുന്ന നടനെ പേരന്‍പിലെ രണ്ടാം പകുതിയിലെ പ്രകടനം അത്ര പോരെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് ഒഴിവാക്കിയിരുന്നത്.

പേരന്‍പില്‍ പ്രധാന വേഷത്തില്‍

റാമിന്റെ സംവിധാനത്തില്‍ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു പേരന്‍പ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു പേരന്‍പ് പ്രദര്‍ശനത്തിന് എത്തിയിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സാധനയും പേരന്‍പില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

സ്പാസ്റ്റിക് പരാലിസിസ്

മമ്മൂക്കയ്‌ക്കൊപ്പം പേരന്‍പില്‍ എല്ലാവരും എടുത്തുപറഞ്ഞൊരു പ്രകടനമായിരുന്നു സാധന കാഴ്ചവെച്ചിരുന്നത്. പേരന്‍പിലെ പ്രകടനത്തിന് മമ്മൂക്കയ്‌ക്കൊപ്പം സാധനയ്ക്കും പുരസ്‌കാരം ലഭിക്കുമെന്ന് അധികപേരും പ്രവചിച്ചിരുന്നു. പേരന്‍പില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന മാനസിക ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രമായിട്ടാണ് സാധന എത്തിയിരുന്നത്.

വലിയ രീതിയിലായിരുന്നു ആരാധകര്‍

അച്ഛന്റെയും മകളുടെയും കഥ പറഞ്ഞ പേരന്‍പില്‍ അഭിനയിക്കുന്നതിന് പകരം ജീവിക്കുകയാണ് രണ്ടുപേരും ചെയ്തിരുന്നത്. ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മമ്മൂക്കയെയും സാധനയെയും പരിഗണിക്കാതിരുന്ന ജൂറിയെ വലിയ രീതിയിലായിരുന്നു ആരാധകര്‍ വിമര്‍ശിച്ചിരുന്നത്.

മമ്മൂക്കയ്ക്ക് അവാര്‍ഡ് കൊടുക്കാതിരുന്ന ജൂറിക്ക്

മമ്മൂക്കയ്ക്ക് അവാര്‍ഡ് കൊടുക്കാതിരുന്ന ജൂറിക്ക് സാധനയെ എങ്കിലും പരിഗണിക്കാമായിരുന്നു എന്ന് ആരാധകര്‍ ഒന്നടങ്കം പറഞ്ഞിരുന്നു. അമുദന് വേണ്ടി ശബ്ദിക്കുന്നവരോട് നിങ്ങള്‍ കുഞ്ഞു പാപ്പയെ മറന്നുവോ എന്നും ചിലര്‍ ചോദിച്ചിരുന്നു.

16 വയസ് മാത്രമുളള സാധന

16 വയസ് മാത്രമുളള സാധന പേരന്‍പില്‍ ഒരു സംഭാഷണം പോലുമില്ലാതെയാണ് പ്രേക്ഷകരുടെ കണ്ണ് നിറയിച്ചിരുന്നത്. പേരന്‍പിലെ കഥാപാത്രത്തിന് വേണ്ടി ശാരീരികമായും മാനസികമായും കഠിന പ്രയത്‌നം തന്നെയാണ് നടി ചെയ്തിരുന്നത്. കീര്‍ത്തി സുരേഷിനൊപ്പം മികച്ച നടിക്കുളള പുരസ്‌കാരത്തിനായി സാധനയെയും പരിഗണിക്കാമായിരുന്നുവെന്ന് പലരും പറഞ്ഞിരുന്നു.

മമ്മൂക്കയെ അവഗണിച്ച ജൂറി അംഗങ്ങള്‍

എന്നാല്‍ മമ്മൂക്കയെ അവഗണിച്ച ജൂറി അംഗങ്ങള്‍ സാധനയുടെ പ്രകടനവും കാണാതെ പോവുകയായിരുന്നു. റിലീസിന് മുന്‍പ് 22ല്‍ അധികം അന്താരാഷ്ട ചലച്ചിത്ര മേളകളില്‍ അടക്കം അംഗീകരിക്കപ്പെട്ട ചിത്രമായിരുന്നു പേരന്‍പ്. മമ്മൂക്കയുടെയും സാധനയുടെയും സംവിധായകന്റെയും മികവ് കൊണ്ട് തന്നെയായിരുന്നു പേരന്‍പ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X