ലൂസിഫറിന്‍റെ അത്ര ഓളമില്ല? വിമര്‍ശകന്‍റെ വായടപ്പിച്ച് മമ്മൂട്ടി ആരാധകര്‍! ചോദിച്ച് വാങ്ങിയ പണി!കാണൂ

മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ ദിനമാണിന്ന്. കാത്തിരിപ്പുകള്‍ അവസാനിച്ച് രാജ അവതരിച്ചിരിക്കുകയാണ്. പോക്കിരി രാജയ്ക്ക് ശേഷമുള്ള 9 വര്‍ഷത്തെ ഇടവേളയാണ് രാജ ഇപ്പോള്‍ അവസാനിപ്പിച്ചത്. രാജയുടെ രണ്ടാംവരവ് വെറുതെയാവില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. പുലിമുരുകന് ശേഷം വൈശാഖ്-ഉദയ് കൃഷ്ണ സംഘം ഒരുമിക്കുകയാണ് മധുരരാജയിലൂടെ. മലയാള സിനിമയ്ക്ക് 100 കോടി നേട്ടം സമ്മാനിച്ച വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രവുമായത്തുമ്പോള്‍ അതും ചരിത്രമാവുമോയെന്നറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്. 27 കോടി ബജറ്റില്‍ മധുരരാജ നിര്‍മ്മിച്ചത് നെല്‍സണ്‍ ഐപ്പാണ്. സിനിമയെ വെല്ലുന്ന തരത്തിലുള്ള ജീവിതകഥയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഗംഭീര വിജയം സ്വന്തമാക്കിയായിരിക്കും രാജ കുതിക്കുകയെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല പ്രമോഷനിലും വ്യത്യസ്തകളേറെയായിരുന്നു.

മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത പ്രീ ലോഞ്ചുമായും രാജയും കൂട്ടരും എത്തിയിരുന്നു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. നിറഞ്ഞ കൈയ്യടിയും ആരവുമൊക്കെയായി വന്‍ജനക്കൂട്ടമാണ് രാജയേയും സംഗത്തേയും വരവേല്‍ക്കാനെത്തിയത്. സിനിമയ്ക്കായി തങ്ങളും കാത്തിരിക്കുകയാമെന്നും ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്ന് ഓരോരുത്തരും പറഞ്ഞിരുന്നു. തിയേറ്ററുകളിലേക്കെത്തിയ മധുരരാജയ്ക്ക് ഓളം പോരെന്നും ലൂസിഫറിന്റെ അേ്രത വരില്ലെന്ന തരത്തിലുള്ള കമന്റുകളൊക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ ആരാധകര്‍. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ലൂസിഫറിന്‍രെ അത്ര ഓളമില്ല?

ലൂസിഫറിന്‍രെ അത്ര ഓളമില്ല?

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ അത്ര ഓളമില്ലെന്ന വിമര്‍ശനവും പരക്കെ ഉയര്‍ന്നിട്ടുണ്ട്. ലൂസിഫര്‍ റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നുവെന്നുമായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ ചുവടുവെപ്പ് കൂടിയായിരുന്നു ലൂസിഫര്‍. റിലീസിങ്ങ് സെന്ററുകലുടെ കാര്യത്തിലും മുന്നിലായിരുന്നു ചിത്രം. സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തിയത്. വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തിലുള്ള മറുപടി തന്നെയായിരുന്നു അവര്‍ നല്‍കിയത്.

 മറുപടിയുമായി ആരാധകര്‍

മറുപടിയുമായി ആരാധകര്‍

ചങ്കും ചങ്കിടിപ്പുമൊന്നുമല്ല, രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരമാണ് മമ്മൂക്ക. പോക്കിരി രാജയ്ക്ക് ശേഷം അദ്ദേഹം വീണ്ടും രാജയായി എത്തുന്നതിനായി അക്ഷമയോടെ കാത്തിരുന്നവരാണ് തങ്ങള്‍. ആദ്യ ഷോ കഴിയുന്നതിന് മുന്‍പ് തന്നെ നെഗറ്റീവ് പ്രചാരണങ്ങള്‍ വരുന്നതിനോട് യോജിക്കാനാവില്ലെന്നും ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്. നീണ്ട നാലത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമയ്ക്ക് തുടക്കത്തില്‍ തന്നെ നെഗറ്റീവ് വരണമെങ്കില്‍ ആദ്യ പ്രദര്‍ശനമെങ്കിലും കഴിയണ്ടേയെന്നും അവര്‍ ചോദിക്കുന്നുണ്ട്.

യാത്രയില്‍ നിന്നും രാജയിലേക്ക്

യാത്രയില്‍ നിന്നും രാജയിലേക്ക്

മമ്മൂട്ടി അടുത്തിടെയായിരുന്നു തെലുങ്കിലെ ഇടവേള അവസാനിപ്പിച്ചത്. വൈഎസ്ആറിന്റെ പദയാത്രയുമായി ബന്ധപ്പെട്ടൊരുക്കിയ യാത്രയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. തെലുങ്ക് സംസാരിച്ചും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ മലയാള പതിപ്പും പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിയെ അല്ല വൈഎസ് ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. പേരന്‍പിനും യാത്രയ്ക്കും ശേഷമാണ് മമ്മൂട്ടി രാജയായി അവതരിച്ചിട്ടുള്ളത്. ഫ്‌ളക്‌സിബിലിറ്റിയുടെ കാര്യത്തില്‍ മറ്റുള്ളവര്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നും ആരാധകര്‍ പറയുന്നു. യാത്രയുടെ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തെ കാണാന്‍ പോയതിനെക്കുറിച്ച് വൈശാഖ് തുറന്നുപറഞ്ഞിരുന്നു.

താരതമ്യപ്പെടുത്തലിന് പ്രസക്തിയില്ല

താരതമ്യപ്പെടുത്തലിന് പ്രസക്തിയില്ല

മോഹന്‍ലാല്‍-മമ്മൂട്ടി താരതമ്യപ്പെടുത്തലിന് പ്രസക്തിയില്ലെന്നും ഇരുവരും അവരവരുടേതായ രീതികളും മാനറിസങ്ങളും ചിത്രങ്ങളുമൊക്കെയായാണ് മുന്നേറുന്നതെന്നും ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയെ സംബന്ധിച്ച് പ്രത്യേകതകളേറെയുള്ള സിനിമ തന്നെയാണ് മധുരരാജ. കരിയറിലെ ചെലവേറിയ ചിത്രവും ആക്ഷനില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയുമൊക്കെയാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. മോഹന്‍ലാലിന്‍ഖെ ലൂസിഫറുമായി രാജയെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ആരാധകര്‍ പറയുന്നു.

ഡീഗ്രേഡിങ്ങ് നീക്കത്തെ ശക്തമായി നേരിടും

ഡീഗ്രേഡിങ്ങ് നീക്കത്തെ ശക്തമായി നേരിടും

സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന ഡീഗ്രേഡിങ്ങ് ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും മമ്മൂട്ടി ഫാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. അനാരോഗ്യകരമായ തരത്തിലുള്ള സംവാദങ്ങളോ ചര്‍ച്ചയോ ഒന്നും പോത്സാഹിപ്പിക്കില്ലെന്നും അത്തരത്തിലുള്ള നീക്കങ്ങള്‍ നല്ലതല്ലെന്നും അവര്‍ പറയുന്നു. മമ്മൂട്ടിക്കും സംഘത്തിനും ആശംസ നേര്‍ന്ന് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. അതിനിടയിലാണ് ആരാധകര്‍ വിമര്‍ശനങ്ങളുമായി എത്തിയിട്ടുള്ളത്.

ഗംഭീര വരവേല്‍പ്പാണ്

ഗംഭീര വരവേല്‍പ്പാണ്

ഡി ജെ പാര്‍ട്ടിയും ചെണ്ടമേളവും എല്‍ഇഡി ലൈറ്റില്‍ കട്ടൗട്ടുമൊക്കെയായി രാജയ്ക്ക് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. മെഗാസ്റ്റാറിന്റെ ലുക്കിനെ അനുസമ്രിപ്പിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളുമായും ആരാധകരെത്തിയിരുന്നു. 9 വര്‍ഷത്തിന് ശേഷം രാജ വീണ്ടുമെത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് എന്നെന്നും ഓര്‍മ്മിക്കാനാവുന്ന തരത്തിലുള്ള വരവ് തന്നെയായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.

വൈശാഖിന്റെ അടുത്ത 100 കോടി

വൈശാഖിന്റെ അടുത്ത 100 കോടി

മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത നേട്ടങ്ങളിലൊന്നായിരുന്നു 100 കോടി. ദൃശ്യത്തിലൂടെ 50 കോടി ക്ലബ് നേട്ടവുമായി ജീത്തു ജോസഫ് മുന്നേറിയിരുന്നുവെങ്കിലും പുലിമുരുകനിലൂടെയായിരുന്നു 100 കോടി സാധ്യമായത്. ചരിത്രത്തില്‍ ഇടം പിടിച്ച സിനിമ കൂടിയായി മാറുകയായിരുന്നു പുലിമുരുകന്‍. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അതേ കൂട്ടുകെട്ട് വീണ്ടുമെത്തിയിരിക്കുകയാണ് ഇപ്പോള്‍. അന്നത്തെ നായകന്‍ മോഹന്‍ലാലായിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ മമ്മൂട്ടിയാണ്. രണ്ടാമത്തെ 100 കോടി നേട്ടമായിരിക്കുമോ വൈശാഖിനെയും സംഘത്തേയും കാത്തിരിക്കുന്നതെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

സണ്ണി ലിയോണിന്റെ വരവ്

സണ്ണി ലിയോണിന്റെ വരവ്

ബോളിവുഡ് സിനിമയുടെ ഹരമായി മാറിയ സണ്ണി ലിയോണ്‍ ഈ ചിത്രത്തിനായി എത്തിയിട്ടുണ്ട്. നൃത്തരംഗത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. രാജയുടെ ജീവിതത്തില്‍ ഈ നൃത്തരംഗത്തിനുള്ള പ്രത്യേകത കണ്ട് തന്നെ അറിയണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. രാജ ഗെറ്റപ്പില്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ പരിഭ്രാന്തയായിരുന്നുവെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. പെട്ടെന്ന് ദേഷ്യം വരുമെന്നും അത്ര പെട്ടെന്നൊന്നും ആരുമായി കൂട്ടാവില്ലെന്നും കര്‍ക്കശക്കാരനാണെന്നുമൊക്കെയായിരുന്നു കേട്ടത്. എന്നാല്‍ സെറ്റിലേത്തി അദ്ദേഹത്തെ നേരില്‍ കണ്ടതോടെ എല്ലാം മാറി മറിഞ്ഞുവെന്നും സണ്ണി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X