'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്നവർ'; ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടി സുമ ജയറാം!

മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസുകളിൽ ഇടം നേടിയെടുത്ത നിരവധി താരങ്ങളെ നമുക്കറിയാം. ചില സിനിമകളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയാണ് അഭിയത്തിൽ നിന്നും വിട്ടുനിന്നാലും അവരെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കാൻ കാരണവും.

അത്തരത്തിൽ ഇപ്പോഴും മലയാള സിനിമ പ്രേമികളുടെ മനസിൽ തങ്ങി നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ നടി ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല.

ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1988ൽ ഉൽസവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്.

മമ്മൂട്ടി നായകനായ കുട്ടേട്ടനിലും അഭിനയിച്ച സുമ അടുത്തിടെ മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്നവർ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ വിശേഷങ്ങളെല്ലാം സുമ ജയറാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. 2013ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ പിറന്നത്. രണ്ടും ആൺകുഞ്ഞുങ്ങളാണ് ഇവര്‍ക്ക് ജനിച്ചത്. ആന്‍റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.

ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടി സുമ ജയറാമും കുടുംബവും

ഇവരുടെ മാമോദീസ ചടങ്ങിന്‍റെ ചിത്രങ്ങളും കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിന്റെ ചിത്രങ്ങളും സു ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

48-ാം വയസ്സിലാണ് സുമ അമ്മയായത്. ഇപ്പോഴിത മക്കളുടെ ഒന്നാം പിറന്നാൾ‌ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുമ ജയറാം. കാത്തിരുന്ന് കിട്ടിയ കൺമണികളുടെ ഒന്നാം പിറന്നാൾ ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് കൂട്ടി ആഘോഷമായിട്ടാണ് നടത്തിയത്.

ജം​ഗിൾ തീമിലായിരുന്നു പാർട്ടി

ഹോട്ടലിൽ ആയിരുന്നു ബർത്ത്ഡെ പാർട്ടി നടത്തിയത്. ജം​ഗിൾ തീമിലായിരുന്നു പാർട്ടി നടത്തിയത്. സുമയും കുടുംബവും പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരുമെല്ലാം ഫ്ലോറൽ വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. മക്കളുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ ആശംസകളുമായി എത്തി.

അടുത്തിടെ തന്റെ വിവാഹത്തിൽ സംഭവിച്ച ചില രസകരമായ കാര്യങ്ങളും സുമ പങ്കുവെച്ചിരുന്നു. 'എന്റെ വിവാഹം കഴിഞ്ഞതിനെ കുറിച്ച് പറയുകയാണെങ്കില്‍ അത് വലിയൊരു കഥയാണ് എന്നാണ് സുമ പറഞ്ഞത്. വല്ലാര്‍പടം പള്ളിയില്‍ വെച്ചാണ് ആദ്യത്തെ കല്യാണം നടന്നത്.'

നാലാമത്തെ കല്യാണം ഇസ്രായേലിലെ ക്‌നാനയില്‍

'കല്യാണത്തിന് മുമ്പുള്ള ചില പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ടത് കാരണം ആദ്യം വല്ലാര്‍പടത്ത് നിന്ന് ലളിതമായി ചടങ്ങ് നടത്തുകയായിരുന്നു. അത് കഴിഞ്ഞ് എടപ്പള്ളി സെന്റ്‌ജോര്‍ജ്ജ് ചര്‍ച്ചില്‍ വെച്ചാണ് ശരിക്കുള്ള കല്യാണം കഴിഞ്ഞത്. വല്ലാര്‍പടത്ത് വെച്ച് നടത്തിയ കല്യാണത്തിന് ആരെയും വിളിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല.'

'എടപ്പള്ളിയില്‍ വെച്ച് കല്യാണം നടന്നപ്പോഴാണ് എല്ലാവരെയും വിളിച്ച് ആചാരപ്രകാരം കെട്ടിയത്. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ഒരു കല്യാണം കൂടെ നടന്നിരുന്നു. നാലാമത്തെ കല്യാണം ഇസ്രായേലിലെ ക്‌നാനയില്‍ വെച്ചായിരുന്നു.'

ലല്ലുച്ചായനെ കിട്ടണേ

'കല്യാണത്തിന് മുമ്പ് ഞാന്‍ ഇസ്രയേലില്‍ പാദുവയില്‍ പോയപ്പോള്‍ കല്യാണം കഴിച്ചിട്ട് എനിക്ക് വരാനുള്ള ഭാഗ്യം ഉണ്ടാവണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ ശേഷം പോയപ്പോള്‍ അവിടെ വെച്ച് നാലാമതും കെട്ടി. അതിന്റെ സര്‍ട്ടിഫിക്കറ്റുമുണ്ട്' സുമ പറഞ്ഞു.

ലല്ലുഷിന്റെ കുടുംബത്തിനെ സുമയ്ക്ക് ചെറുപ്പം മുതൽ അറിയാമായിരുന്നു. 'ലല്ലുഷിനെ കണ്ടില്ലെങ്കിലും അപ്പച്ചനെയൊക്കെ അറിയാം. അവരിലൂടെ ലല്ലുഷ് എന്ന വ്യക്തിയെ കുറിച്ചും മനസിലാക്കിയിരുന്നു.'

'ഒരിക്കല്‍ മാതാവിന്റെ അടുത്ത് പോയപ്പോള്‍ നല്ല ചെറുക്കനെ കിട്ടാന്‍ പ്രാര്‍ത്ഥിക്കാന്‍ മമ്മി പറഞ്ഞപ്പോള്‍ ലല്ലുച്ചായനെ കിട്ടണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്' എന്നാണ് സുമ പറഞ്ഞത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X