ദുല്‍ഖറിന്റെ മുന്‍കാമുകി അഭിരാമിയോ? ആദ്യമായി ഓണ്‍ലൈന്‍ അഭിമുഖത്തിലെത്തിയ മമ്മൂട്ടിയോട് അമൃത സുരേഷ്!
മധുരരാജയുടെ റിലീസിനോടനുബന്ധിച്ച് പ്രമോഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം മധുരരാജയില്‍ നിന്ന് പുറത്ത് വന്ന ട്രെയിലര്‍ ഹിറ്റായിരുന്നു. മണിക്കൂറുകള്‍ കൊണ്ട് പല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ്. നിലവില്‍ വിദേശത്തും അല്ലാതെയുമായി മധുരരാജയെ കുറിച്ചുള്ള വിശേഷങ്ങളുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ്.

അക്കൂട്ടത്തില്‍ ആദ്യമായി മെഗാസ്റ്റാര്‍ ഓണ്‍ലൈനിലും എത്തിയിരിക്കുകയാണ്. ഗായിക അമൃത സുരേഷനും സഹോദരി അമൃത സുരേഷിനുമൊപ്പമാണ് മമ്മൂട്ടി അഭിമുഖത്തില്‍ പങ്കെടുത്തത്. ഇതിന്റെ പ്രമോ വീഡിയോ അമൃത തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. ശ്രദ്ധേയമായ കാര്യം ദുല്‍ഖറിന്റെ മുന്‍കാമുകി അഭിരാമിയോ എന്ന് പറയുന്നതായിരുന്നു.
ഇതിന് മമ്മൂട്ടി പറയുന്ന മറുപടി എന്താണെന്നുള്ളതാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. സിനിമയിലെത്തുന്നതിന് മുന്‍പ് വിവാഹ ജീവിതത്തിലേക്ക് കടന്ന ദുല്‍ഖറിന്റെ പേരില്‍ ഒരിക്കലും ഗോസിപ്പുകള്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ രസകരമായ മറുപടിയായിരിക്കും ഇതിന് മമ്മൂട്ടി പറയുക എന്ന കാര്യത്തില്‍ സംശയമില്ല. ഉടന്‍ തന്നെ ഈ അഭിമുഖത്തിന്റെ വീഡിയോ പുറത്ത് വരുമെന്നും അമൃത സുചിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications