twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയേറ്ററുകൾ തകർത്തുവാരി മമ്മൂക്ക! ഗാനഗന്ധർവൻ കലാസദനം ഉല്ലാസ് തകർത്തു, പ്രേക്ഷക പ്രതികരണം ഇങ്ങനെ

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ. പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം നടൻ പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. തിയേറ്ററുകളിൽ സിനിമ ഇന്നെത്തി. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് മെഗാ സ്റ്റാർ മമ്മൂട്ടി ഗാനഗന്ധർവനിൽ വേഷമിടുന്നത്.

    ചിത്രത്തിൽ ഗാനമേള ട്രൂപ്പിലെ ഗായകനായ കലാസദനം ഉല്ലസ് എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ചിത്രത്തിൽ താരമെത്തുന്നത് പാട്ടുകാരനായാണ്. സിനിമ റിലീസിന് എത്തുന്നതിനും മുൻപുതന്നെ താരത്തിന്റെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.

     കുടുംബ ചിത്രം

    പ്രതീക്ഷിച്ചതു പോലെ പ്രേക്ഷക പ്രതീക്ഷ നിലനിർത്താൻ പിഷാരടി- മമ്മൂക്ക കൂട്ട്ക്കെട്ടിന്റെ ഗാനഗന്ധർവന് സാധിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷകഭിപ്രായമാണ് ചിത്രത്തിന് ലഭിക്കതുന്നത്. പ്രേക്ഷകരെ നിരാശരാക്കിയില്ല എന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ പ്രീതിപ്പെടുത്താൻ മമ്മൂട്ടിയുടെ ഗാനഗന്ധർവന് സാധിച്ചുണ്ട്..

     ഒരു  കോമഡി ത്രില്ലർ ചിത്രം

    കോമഡി ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് ഗാനഗന്ധർവൻ. പ്രേക്ഷകരുടെ ടേസ്റ്റിനനുസരിച്ച് പിഷാരടിയും ഹരി പി നായരൂും തിരക്കഥ ഫ്രെയിം ചെയ്തിട്ടുണ്ട്. കോമഡിയും ത്രില്ലും നിറഞ്ഞ ആദ്യപകുതി പ്രേക്ഷകനെ പിടിച്ചിരിത്തുന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ഗാനഗന്ധർവൻ മമ്മൂക്കയുടെ അടുത്ത ഹിറ്റെന്നാണ് പ്രേക്ഷക പ്രതികരണം.

    ഡീസെന്റ്  സിനിമ

    സ്റ്റേജ് ഷോകളിൽ ഗാനമേള അവതരിപ്പിക്കുന്ന സംഘത്തിലെ പ്രധാന പാട്ടുകാരിൽ ഒരാളാണ് ഉല്ലാസ്. ഇയാൾ ഒരു പോലീസ് കേസിൽ അകപ്പെടുന്നു. ഇതൊടെ ഉല്ലാസിന്ഡറെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റത്തിലൂടെ ചിത്രം പോകുന്നത്.രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നതെന്ന് പ്രേക്ഷകർ പറയുന്നു.

     കലാസദനം ഉല്ലാസ്

    ഗാനഗന്ധർവനിൽ പാട്ടുകാരനായാണ് മമ്മൂട്ടി എത്തുന്നത് - ഗാനമേള ട്രൂപ്പുകളിൽ പാടുന്ന കലാസദനം ഉല്ലാസ്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. ഫസ്റ്റ് ലുക്ക് പുറത്തു വന്നപ്പോൾത്തന്നെ മമ്മൂട്ടിയുടെ ഉല്ലാസായുളള ഗെറ്റപ്പ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ടീസർ പോലെ തന്നെ

    പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരുന്നത്. ആദ്യം പുറത്തു വന്ന ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും ഗാനത്തിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയുണ്ടായി. ഇതെല്ലാം ചിത്രത്തിന് മേലുള്ള പ്രതീക്ഷ വർധിപ്പിച്ചു.

     സംഗിത ചിത്രമല്ല

    പേര് സൂചിപ്പിക്കുന്നതു പോലെ പാട്ട് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമല്ല ഗാനഗന്ധർവൻ. മലയാളികളുടെ സ്വന്തം ഗാനഗന്ധർവനായ യേശുദാസുമായി ഈ ചിത്രത്തിന് യാതൊരുവിധ ബന്ധവുമില്ലെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളി പ്രേക്ഷകർക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർത്തു കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

    പിഷാരടി മമ്മൂട്ടി കോമ്പോ

    സ്വഭാവിക നർമത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രമേഷ് പിഷാരടി. അതിനാൽ തന്നെ വളരെ പ്രതീക്ഷയോടെയാണ് പിഷാരടി ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പഞ്ചവർണ്ണ തത്തയായിരുന്നു പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബൻ, ജയറാം, അനുശ്രീ എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത് അതിനാൽ തന്നെ മമ്മൂട്ടി, പിഷാരടി കോമ്പോ പ്രേക്ഷകരിൽ മികച്ച പ്രതീക്ഷയാണ് ഉയർത്തുന്നത്. പിഷാരടി എന്ന സംവിധായകനേടൊപ്പം മമ്മൂട്ടി കൂടി ചേരുമ്പോൾ മികച്ച ദൃശ്യവിസ്മയമായിരിക്കും പ്രേക്ഷകർ ലഭിക്കുന്നത്.

    ചിലത് വരാനിരിക്കുന്നു, കാത്തിരിക്കുക! വ്‌ളോഗുമായി രഞ്ജിനി ഹരിദാസ്ചിലത് വരാനിരിക്കുന്നു, കാത്തിരിക്കുക! വ്‌ളോഗുമായി രഞ്ജിനി ഹരിദാസ്

      വൻതാരനിര

    ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. പുതുമുഖം വന്ദനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    English summary
    Mammootty Ganagandharvan Audience Response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X