മമ്മൂട്ടി മുരളിക്ക് ശത്രുവായി മാറിയതെങ്ങനെ! കണ്ണുനിറഞ്ഞ്, വാക്കുകളിടറിയുള്ള ചോദ്യം വീണ്ടും വൈറല്‍!

പരുക്കനും ക്ഷിപ്രകോപിയുമൊക്കെയായാണ് മമ്മൂട്ടിയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. കര്‍ക്കശക്കാരനായ അദ്ദേഹത്തിന്റെ മുന്നില്‍ ചെന്നാല്‍ മുട്ടുവിറക്കുമെന്ന പറച്ചിലുകളുണുണ്ട്. എന്നാല്‍ അദ്ദേഹത്തിനെ അടുത്തറിയാവുന്നവരും സന്തതസഹചാരികളുമെല്ലാം ഇക്കാര്യങ്ങള്‍ നിഷേധിക്കും. കാണുമ്പോഴുള്ള ഗൗരവം മാത്രമേയുള്ളൂവെന്നും പാവത്താനായ ആളാണ് അദ്ദേഹമെന്നുമാണ് ഇവര്‍ പറയാറുള്ളത്്. സാധാരണക്കാരനായ ഒരു മനുഷ്യന്‍ തന്നിലുമുണ്ടെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്. അത്തരത്തിലുള്ളൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

സംവിധായകന്‍ രഞ്ജിത്തിനോട് സിനിമയിലെ സൗഹൃദത്തെക്കുറിച്ചും ശത്രുതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതിനിടയിലാണ് മുരളിയെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. മുരളിക്ക് തന്നോട് ശത്രുത തോന്നാനുണ്ടായ കാരണം ഇന്നും അവ്യക്തമാണ്. ഉത്തരമില്ലാ ചോദ്യമായി അവശേഷിക്കുകയായിരുന്നു അത്. അദ്ദേഹത്തിന് എന്തിനാണ് തന്നോട് ശത്രുത തോന്നിയതെന്ന് അറിയില്ലെന്ന് പറഞ്ഞ് വികാരധീനനാവുകയാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖമായിരുന്നുവെങ്കിലും വീഡിയോ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. ഇതേ വീഡിയോയില്‍ ഭരതനെക്കുറിച്ചും തുറന്നുപറയുന്നുണ്ട് താരം.

മദ്യപിക്കുന്ന ശീലമുള്ളയാളല്ല താന്‍, എന്നാല്‍ ആരെങ്കിലും കുടിച്ചതിന് ബില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിനായിരിക്കും. മുരളിയുമായി പ്രത്യേകമായൊരു അടുപ്പമുണ്ട്. ഞങ്ങള്‍ അഭിനയിച്ച സിനിമകളിലും കഥാപാത്രങ്ങളിലുമൊക്കെ ഒരു ഇമോഷണല്‍ ലോക്കുണ്ടാകാറുണ്ടെന്നും മമ്മൂട്ടി പറയുന്നു. പെട്ടെന്നൊരു ദിവസം മുരളിക്ക് മമ്മൂട്ടി ശത്രുവാകുകയായിരുന്നു. ശത്രുതയ്ക്ക് കാരണം എന്താണെന്ന് പറയാതെയായിരുന്നു അദ്ദേഹം യാത്രയായത്. ഇമോഷണലായി കണ്ണുനിറഞ്ഞാണ് മമ്മൂട്ടി സംസാരിച്ചത്. ഈ വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

Mammootty

മമ്മൂട്ടി ഒരു തുറന്ന പുസ്തകമാണ്. തന്റെ മാതൃക കാണിച്ച് മക്കളെയും അതേ വഴിയിൽ നടത്തുന്ന മാന്യനായ ഒരു അച്ഛൻ. ഇന്നേ വരെ ചീത്തപ്പേര് ഇല്ലാത്ത ഇന്ത്യൻ സിനിമയുടെ മികച്ച താരം. മുരളിയെ കുറിച്ച് പറഞ്ഞപ്പോൾ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു. അതാണ് മമ്മൂക്ക. എല്ലാം മുഖത്ത് കാണാം. ഒന്നും ജീവിതത്തിൽ അഭിനയിക്കാത്തത് ആണ് ഈ മഹാനടന്റെ വിജയമെന്നായിരുന്നു ഒരാളുടെ കമന്‍റ്. മുരളിയുടെ മകളുടെ കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും മമ്മൂക്ക പില്‍ക്കാലത്ത് നൽകിയിരുന്നു,കൂടാതെ അദ്ദേഹത്തിന്റെ വീട്ടിലും പിന്നീട് സന്ദർശനം നടത്തിയിരുന്നുവെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

ലാലേട്ടൻ മഹാനായ അഭിനേതാവാണ്.മമ്മൂട്ടിയും. പക്ഷേ ഇത്രയും തുറന്ന രീതിയിലുള്ള ഒരു സംസാരം ,വെട്ടിത്തുറന്നുള്ള മറുപടികൾ, ദേഷ്യം വന്നാൽ ദേഷ്യം, സങ്കടമാണെങ്കിൽ സങ്കടം, ചിരി വന്നാൽ ഉള്ളു നിറഞ്ഞുള്ള ആ ചിരി. അത് മമ്മൂട്ടി മാത്രമേ ഉള്ളൂ. ഒരു കാര്യവും വ്യക്തമായി പറയാതെ ,വെറുതെ കിടന്നുരുളുന്ന രീതിയാണ് ലാലേട്ടന്. സിനിമയിൽ കാണിക്കുന്ന തണ്ടും തന്റേടവും ജീവിതത്തിൽ തൊട്ടു തീണ്ടിയിട്ടില്ല. മറ്റുള്ളവർ പിണങ്ങിയാലോ എന്ന പേടി ! എത്രയോ അഭിമുഖങ്ങൾ ലാലേട്ടൻ ചെയ്തിരിക്കുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X