മമ്മൂട്ടിയെത്തേടി വീണ്ടുമൊരു സുവര്‍ണ്ണനേട്ടം! വണ്ണിലെ കടയ്ക്കല്‍ ചന്ദ്രന്‍ നിസ്സാരനല്ല!

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രങ്ങളിലൊന്നാണ് വണ്‍. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ തവണയും മെഗാസ്റ്റാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണില്‍ കടയ്ക്കല്‍ ചന്ദ്രനെന്ന മുഖ്യമന്ത്രിയായാണ് അദ്ദേഹം എത്തുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് വണ്‍. തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു സിനിമയുടെ ടീസറെത്തിയത്.

തെലുങ്ക്, തമിഴ്, മലയാളം ഈ മൂന്ന് ഭാഷകളിലായി മുഖ്യമന്ത്രിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചുവെന്ന നേട്ടം കൂടിയാണ് വണ്ണിലൂടെ മമ്മൂട്ടിയെ തേടിയെത്തിയത്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് കൗതുകകരമായ ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. തെലുങ്കര്‍ക്ക് രാജണ്ണ, തമിഴര്‍ക്ക് സേതുപതി, മലയാളികള്‍ക്ക് കടയ്ക്കല്‍ ചന്ദ്രന്‍, എന്നിങ്ങനെയായി ഇനി മമ്മൂട്ടിയെ വിശേഷിപ്പിക്കാം. വൈഎസ്ആറിന്റെ ജീവിതകഥയുമായെത്തിയ യാത്രയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മക്കള്‍ ആട്ച്ചി എന്ന തമിഴ് സിനിമയിലാണ് മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷം അവതരിപ്പിച്ചത്.

Mammootty

നയം വ്യക്തമാക്കുന്ന എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തില്‍ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. വി സുകുമാരനെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മുഖ്യമന്ത്രി വേഷത്തില്‍ മമ്മൂട്ടിയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പാണ് വണ്ണിലൂടെ അവസാനിക്കുന്നത്. പിണറായി വിജയന്റെയോ ഉമ്മന്‍ചാണ്ടിയുടെയോ ജീവിതകഥയാണ് വണ്‍ എന്നായിരുന്നു നേരത്തെയുള്ള പ്രചാരണങ്ങള്‍. ഈ റിപ്പോര്‍ട്ട് ശരിയല്ലെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X