മമ്മൂട്ടി ഇതാദ്യമായിട്ടല്ല സംവിധായികമാർക്കൊപ്പം പ്രവർത്തിക്കുന്നത്, പാർവതി മേനോൻ, സുമതി റാം....
മമ്മൂക്കയുടെ മേക്കോവർ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ആഘോഷമാക്കവെയായിരുന്നു മെഗാസ്റ്റാറിനെ ചുറ്റിപ്പറ്റി മറ്റൊരു വാർത്ത പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ പുതിയ സിനിമയെ കുറിച്ചായിരുന്നു അത്. മമ്മൂക്കയുടെ അടുത്ത ചിത്രം നവാഗത വനിത സംവിധായികയ്ക്കൊപ്പം എന്ന വാർത്ത പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. സംവിധായിക രതീന ഷർഷാദ് തന്നെയായിരുന്നു ഈ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എന്നാൽ മെഗാസ്റ്റാറിനെ കുറിച്ചോ സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
രതീനയുടെ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ , വനിത സംവിധായകയുടെ ചിത്രത്തിൽ ഇതാദ്യമായി മമ്മൂട്ടി പ്രവർത്തിക്കുന്നു എന്നുളള തരത്തിലാണ് വാർത്ത പ്രചരിച്ചത്. എന്നാൽ ഇതാദ്യമായിട്ടില്ല മെഗാസ്റ്റാർ ഒരു വനിത സംവിധായികയുടെ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. മുമ്പ് രണ്ട് തവണ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വനിത സംവിധായികമാർക്കൊപ്പം പ്രവർത്തിച്ച മമ്മൂട്ടി ചിത്രം...

മെഗാസ്റ്റാർ അന്യഭാഷ ചിത്രങ്ങളിലാണ് വനിത സംവിധായികമാർക്കൊപ്പം പ്രവർത്തിച്ചത്. ഹിന്ദി, തമിഴ് ചിത്രങ്ങളിലായിരുന്നു ഇത്. പാർവതി മേനോൻ സംവിധാനം ചെയ്ത ത്രിയാത്രിയിലും തമിഴ് ചിത്രമായ വിശ്വ തുളസിയിലുമായിരുന്നു മെഗസ്റ്റാർ വനിത സംവിധായികമാർക്കൊപ്പം ഇതിന് മുൻപ് പ്രവർത്തിച്ചത്. മലയാളത്തിൽ മമ്മൂട്ടി ഇതാദ്യമായിട്ടാണ് വനിത സംവിധായികയ്ക്കൊപ്പം പ്രവർത്തിക്കുന്നത്.
Recommended Video

1990 ൽ പാർവതി മേനേൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ത്രിയാത്രി. ചിത്രത്തിൽ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ഉത്‌പാൽ ദത്ത്, ദ്വാര സിംഗ്, മോഹൻ ഭണ്ഡരി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. ചിൽഡ്രൻ ഫിലിം സൊസൈറ്റിയാണ ചിത്രം നിർമ്മിച്ചത്. അന്ന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ത്രിയാത്രി

മമ്മൂട്ടി വനിത സംവിധായികയ്ക്കൊപ്പം പ്രവർത്തിച്ച മറ്റൊരു ചിത്രമായിരുന്നു വിശ്വതുളസി. തമിഴ് കവയത്രിയും സംവിധായികയുമായ സുമതി റാമിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിച്ചത്. 2005 ൽ പുറത്തെത്തിയ ചിത്രത്തിൽ നന്ദിതദാസായിരുന്ന മെഗാസ്റ്റാറിന്റെ നായികയായി എത്തിയത്. ഈ ചിത്രം 38ാം വേൾഡ് ഫെസ്റ്റ് ഹൂസ്റ്റൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റവലിൽ പ്രദർശിപ്പിച്ചിരുന്നു. ഗോൾഡൻ സ്പെഷ്യൽ ജൂറി പുരസ്കാരവും നേടിയിരുന്നു. സിനിമ പോലെ തന്നെ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിൽ ഇതാദ്യമായി മമ്മൂക്ക വനിത സംവിധായികയ്ക്കൊപ്പം പ്രവർത്തിക്കുന്നത്. പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാന വേഷത്തിലെത്തി ചിത്രമായ ഉയരെയിലെ എക്സിക്യൂട്ടീവ് പ്രെഡ്യൂസറായിരുന്നു രതീ ഷർഷാദ്. ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥ എഴുതുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കും. ദീപു ജോസഫാണ് എഡിറ്റിംഗ്. കലാസംവിധാനം മനു ജഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്. ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ് ഇത്.


Click it and Unblock the Notifications











