twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് മാസം, മൂന്ന് ചിത്രങ്ങളുമായി മമ്മൂട്ടി എത്തുന്നു

    By Aswathi
    |

    ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് മമ്മൂട്ടിയാണ്. ഫയര്‍മാന്‍ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം അക്കൗണ്ട് തുറന്ന മമ്മൂട്ടിയ്ക്ക് ഇനി വരാനിരിക്കുന്നത് പ്രതീക്ഷയുള്ള മൂന്ന് ചിത്രങ്ങളാണ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, സലിം അഹമ്മദിന്റെ പത്തേമാരി, മാര്‍ത്താണ്ഡന്റെ അച്ചാ ദിന്‍. ഇതില്‍ ആദ്യമെത്തുന്നത് ഭാസ്‌ക്കര്‍ ദി റാസ്‌ക്കലാണ്.

    ഹിറ്റ്ല്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിഖും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രമാണ് ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍. ഏപ്രില്‍ 15, വിഷു ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ക്രോണിക് ബാച്ചിലറും ഹിറ്റ്‌ലറും പോലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന കോമഡി ചിത്രമാണ് ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍.

    mammootty

    സലീം അഹമ്മദിന്റെ പത്തേമാരിയാണ് രണ്ടാമത്തെ ചിത്രം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും പത്തേമാരിയിലെ പള്ളിക്കല്‍ നാരായണന്‍. പ്രവാസി ജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രം മെയില്‍ തിയേറ്ററുകളിലെത്തും. മമ്മൂട്ടിയ്‌ക്കൊപ്പം ശക്തമായ വേഷങ്ങളില്‍ സിദ്ദിഖും ജോയി മാത്യുവും എത്തുന്നു. ജുവല്‍ മേരിയാണ് നായിക. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധു അമ്പാട്ടും സലിം അഹമ്മദും വീണ്ടും കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

    ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും മാര്‍ത്താണ്ഡനും ഒന്നിയ്ക്കുന്ന അച്ചാ ദിന്‍ ആണ് മൂന്നാമത്തെ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിയ്ക്കുകയാണ്. ജൂണില്‍ തിയേറ്ററുകളിലെത്തും. കേരളത്തില്‍ വര്‍ഷങ്ങളായി താമസമാക്കിയ ഉത്തരേന്ത്യക്കാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഇമ്മാനുവേല്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ എ സി വിജീഷ് ആണ് രചന.

    മമ്മൂട്ടിയുടെ മേക്കപ്പ് മാനും സന്തതസഹചാരിയുമായ ജോര്‍ജ്ജ് ആണ് സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത്. സന്തോഷ് വര്‍ണയുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കുന്നു. കിഷോര്‍, രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം രതീഷിന്റെ മകന്‍ പത്മരാജ് രതീഷും ചിത്രത്തില്‍ കഥാപാത്രമായി എത്തുന്നു.

    English summary
    Mammootty have three big releasse: Bhaskar The Rascal, Pathemari and Acha Din
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X