For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ആരാധകര്‍ക്കൊപ്പം നിന്ന മമ്മൂട്ടി, താരങ്ങളെ കുറിച്ചുളള അറിയാകഥ

  |

  വര്‍ഷങ്ങളായി സിനിമാരംഗത്ത് അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച താരങ്ങള്‍ കൂടിയാണ് മമ്മൂക്കയും ലാലേട്ടനും. എല്ലാതരം സിനിമകളും ചെയ്ത് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മോളിവുഡ് സൂപ്പര്‍താരങ്ങള്‍ മാറി. അമ്പതിലധികം സിനിമകളിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുളളത്. ഈ കൂട്ടുകെട്ടില്‍ എപ്പോള്‍ സിനിമ വന്നാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  മമ്മൂക്കയ്ക്കും ലാലേട്ടനും പിന്തുണയുമായി ഫാന്‍സ് അസോയിയേഷനുകളും സജീവമാണ്. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ ചെയ്യാറുണ്ട്. മമ്മൂക്ക സിനിമയിലെത്തി അമ്പത് വര്‍ഷമായ ദിവസം ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും എത്തിയിരുന്നു. പ്രിയപ്പെട്ട ഇച്ചാക്കയെ കുറിച്ചുളള ലാലേട്ടന്‌റെ പോസ്റ്റ് വെെറലായി മാറി. മോഹന്‍ലാലിന്‌റെ ഫാന്‍സ് അസോയിയേഷന്‍ രൂപികരിക്കുന്നതില്‍ മമ്മൂട്ടി വഹിച്ച പങ്ക് പലര്‍ക്കും അറിയാത്തൊരു കാര്യമാണ്.

  മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ ഇതേകുറിച്ച് മുന്‍പ് പറഞ്ഞിട്ടുണ്ട്. ഫാന്‍സ് അസോസിയേഷന്‍ എന്ന സമ്പ്രദായത്തോട് മോഹന്‍ലാലിന് ആദ്യം താല്‍പര്യം ഉണ്ടായിരുന്നില്ല എന്ന് വിമല്‍ കുമാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘടന തുടങ്ങുന്നതിന് വേണ്ടി അനുവാദം ചോദിച്ചപ്പോഴെല്ലാം അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് വരുന്നവരോടെല്ലാം പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ സൂപ്പര്‍താരം ഉപദേശിച്ചു.

  വിമല്‍കുമാറും സംഘവും അസോസിയേഷന്‌റെ കാര്യം പറഞ്ഞ് പലതവണ സമീപിച്ചെങ്കിലും അവരോടും മോഹന്‍ലാല്‍ ഇക്കാര്യം തന്നെ ആവര്‍ത്തിച്ചു. പിന്നീട് ഹരികൃഷ്ണന്‍സ് സിനിമയുടെ ഷൂട്ടിംഗ് ഊട്ടിയില്‍ നടക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും അവിടെയാണുളളത്. അന്ന് ലാലേട്ടന്‌റെ അമ്മ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 108 ഉണ്ണിയപ്പം വഴിപാട് നേര്‍ന്നിരുന്നു. അന്ന് അമ്പലത്തിലെ പ്രസാദം മോഹന്‍ലാലിന് ഊട്ടിയില്‍ എങ്ങനെ എത്തിക്കുമെന്ന ചിന്തയിലായിരുന്നു അമ്മ. നേരത്തെ പരിചയമുണ്ടായിരുന്നത് കൊണ്ട് വിമല്‍ കുമാറിനെ വിളിച്ച് ചോദിച്ചു; മോനെ ആരെങ്കിലുമുണ്ടോ ഊട്ടിയില്‍ പ്രസാദം എത്തിക്കാനെന്ന്.

  അന്ന് ഞങ്ങള്‍ എത്തിക്കാമെന്ന് പറഞ്ഞ്‌ വിമല്‍ കുമാറും സുഹൃത്തും ഉണ്ണിയപ്പവുമായിട്ട് ബസില്‍ ഊട്ടിയിലേക്ക് തിരിച്ചു. അങ്ങനെ ഊട്ടിയില്‍ മോഹന്‍ലാല്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ഇരുവരും എത്തി. അമ്പലത്തിലെ പ്രസാദം മോഹന്‍ലാലിന് കൊടുത്തു. ഊട്ടിയില്‍ വെച്ചും ഫാന്‍സ് അസോസിയേഷന്റെ കാര്യം പറഞ്ഞെങ്കിലും മോഹന്‍ലാല്‍ ആ ഒരു വിഷയത്തോട് മാത്രം താല്‍പര്യം കാണിച്ചില്ല. അങ്ങനെ മമ്മൂട്ടിയെ കൂടി കണ്ടിട്ട് പോകാമെന്ന് കരുതി ഇരുവരും അദ്ദേഹത്തിന്‌റെ റൂമിനടുത്ത് ചെന്നു.

  ബിഗ് ബോസില്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച വ്യക്തി, ഇന്‌റലിജന്‌റ് ആയിട്ടുളള പ്ലെയറാണ് എന്ന് റംസാന്‍

  മേക്കപ്പ്മാന്‍ ജോര്‍ജ്ജ് മമ്മൂക്കയെ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും അല്‍പ്പം കഴിഞ്ഞ്, ഒരു ലുങ്കിയൊക്കെ ഉടുത്ത് മമ്മൂട്ടി വന്നു. മമ്മൂക്കയുമായി സംസാരിക്കുന്നതിനിടെ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്ന കാര്യം കൂടി ഇവര്‍ അറിയിച്ചു. അന്ന് മമ്മൂട്ടിക്ക് ഫാന്‍സ് അസോസിയേഷന്‍ ഉളള സമയമാണ്. ഫാന്‍സ് അസോസിയേഷനെ കുറിച്ച് പറഞ്ഞപ്പോള്‍ ഇതൊരു നല്ല കാര്യമല്ലെ, ഞാന്‍ ലാലിനോട് സംസാരിക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. മമ്മൂക്കയുടെ ആ മറുപടി അവരെ അമ്പരപ്പിച്ചു. ഊട്ടിയിലെ ഷൂട്ട് കഴിഞ്ഞാല്‍ അടുത്തത് ആലപ്പുഴയിലാണെന്നും, നിങ്ങള്‍ അങ്ങോട്ടേക്ക് വരൂ എന്നും മമ്മൂട്ടി പറഞ്ഞു.

  ഡ്യൂപ്പിനെ വെച്ച് ചെയ്താല്‍ മതിയെന്ന് ലാലേട്ടന്‍, ഞാന്‍ തന്നെ ചെയ്യാമെന്ന് പ്രണവ്, അനുഭവം പറഞ്ഞ് ജീത്തു ജോസഫ്

  മോഹന്‍ലാലിന് മമ്മൂക്കയുടെ മറുപടി | FIlmiBeat Malayalam

  ഹരികൃഷ്ണന്‍സ് ടീം ആലപ്പുഴയില്‍ എത്തിയ സമയത്ത്‌ വിമല്‍ കുമാറടക്കം ആറേഴ് പേര്‍ കൃത്യദിവസം തന്നെ അവിടെ എത്തി. സെറ്റില്‍ വെച്ച് മമ്മൂക്ക അരികിലേക്ക് വിളിപ്പിച്ചു. ഞാനിപ്പോള്‍ ലാലിനോട് പറയാം എന്ന് പറഞ്ഞ് മോഹന്‍ലാലിനെ വിളിച്ചുകൊണ്ടുപോയി അരമണിക്കൂറോളം മമ്മൂക്ക സംസാരിച്ചു. അതുകഴിഞ്ഞ് വിമല്‍കുമാറിനെ വിളിപ്പിച്ചു. എന്നിട്ട് മോഹന്‍ലാലിനെ നോക്കി മമ്മൂക്ക ഇങ്ങനെ പറഞ്ഞു; ഇത് വിമല്‍, ഇവനാണ് ഇനി മുതല്‍ നിന്‌റെ ഫാന്‍സ് അസോയിയേഷന്‌റെ എല്ലാ കാര്യങ്ങളും നോക്കുക. നീ ഇവരുടെ കൂടെയുണ്ടാകണം എന്ന് മമ്മൂക്ക പറഞ്ഞു.

  അത് കേട്ട് ഞങ്ങള്‍ ഞെട്ടിയെന്ന് വിമല്‍ കുമാര്‍ പറയുന്നു. മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാത്ത അവസ്ഥയിലായി. പിന്നീട് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്ത് വന്ന് ഉദ്ഘാടനം ചെയ്തതും മമ്മൂട്ടി സാര്‍ ആയിരുന്നു എന്നും വിമല്‍ കുമാര്‍ ഓര്‍ത്തെടുത്തു.

  ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയ്ക്ക് വേദനിക്കുന്നതായി തോന്നിയിട്ടില്ല, അനുഭവം പറഞ്ഞ് അജയ് വാസുദേവ്‌

  അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമായിട്ടുണ്ട്. പ്രധാന വേഷങ്ങളില്‍ അഭിനയിച്ചതിന് പുറമെ ഇരുവരും അതിഥി വേഷങ്ങളിലും എത്തിയിട്ടുണ്ട്. മോഹന്‍ലാലിന്‌റെ നരസിംഹത്തില്‍ മമ്മൂട്ടി ചെയ്ത അതിഥി വേഷം മുന്‍പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ മനു അങ്കിള്‍ പോലുളള മമ്മൂട്ടി ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു.

  സൂപ്പര്‍താരങ്ങളുടെ അഭിനയത്തെ താരതമ്യം ചെയ്ത് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ എത്താറുണ്ട്. രണ്ട് പേരുടെ അഭിനയ ശൈലിയും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ മഹാനടന്മാരെ വെച്ചുളള താരതമ്യം അനാവശ്യമാണെന്ന് ആണ് ആരാധകര്‍ അഭിപ്രായപ്പെടാറുളളത്. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇരുവരും തങ്ങളുടെ കരിയറില്‍ നേടിയിട്ടുണ്ട്.

  റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മമ്മൂക്കയുടെയും ലാലേട്ടന്‌റെയുമെല്ലാം സിനിമകള്‍ പ്രേക്ഷക മനസുകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. മാസ് ക്ലാസ് ചിത്രങ്ങളെല്ലാം ഇവരുടെ കരിയറില്‍ ധാരാളമായി പുറത്തിറങ്ങി. സൂപ്പര്‍താരങ്ങളുടെ ചില ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്. ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ മുന്നേറുകയാണ് മമ്മൂക്കയും ലാലേട്ടനും.

  Read more about: mammootty mohanlal
  English summary
  mammootty helped mohanal fans to start mohanlal fans association,unknown story goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X