അഭിനയം മാത്രമല്ല മറ്റൊരു ആഗ്രഹം കൂടി ഹണി റോസിനുണ്ട്, സമയം വരട്ടെ എന്ന് നടി

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ തന്റേതായ സ്ഥാനം സൃഷ്ടിച്ച നടിയാണ് ഹണി റോസ്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് വിനയൻ ചിത്രമായ ബോയ് ഫ്രണ്ടിലൂടെയാണ് ഹണി വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും നടിക്ക് തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ജയസൂര്യ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ ഹണി റോസിന് കഴിഞ്ഞിട്ടുണ്ട്.

2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ എത്തിയതെങ്കിലും 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് താരത്തിന് മികച്ച ബ്രേക്ക് നൽകിയത്. ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഈ ചിത്രത്തിന് ശേഷം മലയാളത്തിൽ മികച്ച ചിത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു. അഭിനയം മാത്രമല്ല മറ്റൊരു ആഗ്രഹം കൂടി ഹണി റോസിനുണ്ട്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

   മനസ്സിലുള്ള  കഥ

കഥ എഴുതാറില്ലെങ്കിലും മനസ്സിൽ കുറെ കഥകളുണ്ടെന്ന് ഹണി റോസ് പറയുന്നു. കൂടാതെ തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവും നടി വ്യക്തമാക്കുന്നുണ്ട്. സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്. ഒരുപാട് പേരെ ഒരുമിച്ച് നിയന്ത്രിക്കേണ്ട വലിയ ജോലിയാണ്. അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാൻ സംവിധായകര നിരീക്ഷിക്കാറുണ്ട്. താൻ ചെയ്യുന്ന ചിത്രം തീർച്ചയായു ഒരു റിയലിസ്റ്റ് സിനിമയാകുമെന്നും അതാണ ആഗ്രഹമെന്നും ഹണി അഭിമുഖത്തിൽ പറയുന്നു.

മോശം  കമന്റുകൾ

ഹണി റോസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. നല്ല കമന്റുകൾ പോലെ മോശം കമന്റുകളും ചിത്രത്തിന് ലഭിക്കാറുണ്ട്. ഇത്തരത്തിലുള്ള കമന്റുകളെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ഇത്തരത്തിലുളള കമന്റുകൾ സാധാരണ ഗതിയിൽ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. വ്യാജ ഐഡികളിലൂടെയാകും ഇത്തരത്തിലുള്ള കമന്റുകൾ എത്തുക. അവരുടെ ഭാഷയും വാക്കുകളും കേട്ടാൽ അറയ്ക്കുന്നാതാണ്. ഒ​​​രാ​​​ളൊ​​​രു​​​ ​​​ചീ​​​ത്ത​​​വാ​​​ക്ക് ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ​​​ ​​​അ​​​ടു​​​ത്ത​​യാ​​​ൾ​​​ ​​​അ​​​തേ​​​ ​​​വാ​​​ക്ക് ​​​ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​ ​​​ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്.​ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി​​​ ​​​അ​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​​ന്ന​​​ത് ​​​അ​​​ത്ര​​​ ​​​ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്നാ​​​ണ് ​​​ ​​​തോ​​​ന്നു​​​ന്നത്..അ​​​വ​​​രു​​​ടെ​​​ ​​​അ​​​ക്കൗ​​​ണ്ട് ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ചെ​​​യ്‌​ത് ​​​പൂ​​​ട്ടി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം​​​ ​​​അ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ​​​ ​​​ശ​​​ക്ത​​​മാ​​യ​​​ ​​​ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ​​​ ​​​നി​​​യ​​​മ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ളും​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​ണം- ഹണി റോസ് പറയുന്നു.

Recommended Video

കാസ്റ്റിംഗ് കൗച്ച് ഇവിടെയും ഉണ്ട്, വെളിപ്പെടുത്തലുമായി ഹണി റോസ്
ചങ്ക്സ്  സിനിമ കൊണ്ട്  വന്നത്

ഹണി റോസിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ചങ്ക്സ്. ഈ ചിത്രം തന്റെ റീച്ച് കൂട്ടിയെന്നാണ് നടി പറയുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിലായിരുന്നു താൻ ഇപ്പോൾ അഭിനയിക്കേണ്ടിയിരുന്നത്. നായിക പ്രധാന്യമുള്ള സിനിമയാണ് അത്. ​അ​​​ഭി​​​നേ​​​താ​​​വും​​​ ​​​മോ​​​ഡ​​​ലു​​​മാ​​​യ​​​ ​​​ഉ​​​സൈ​​​ൻ​​​ ​​​പ​​​ട്ടേ​​​ലാ​​​ണ് ​​​ നായകൻ. ലിമിറ്റഡ് ക്രൂവിനെ വെച്ച് ചെയ്യുന്ന ചെറിയ സിനിമയാണ് അത്. ലോക്ക് ഡൗൺ കാരണം ആ സിനിമ നീണ്ടു പോയി.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X