ആ പ്രണയ വായുവിനെ മിസ് ചെയ്യുന്നു, മനോഹരമായ ഓർമ പങ്കുവെച്ച് കനിഹ

മലയാളി പ്രേക്ഷകരുടെ പ്രിയനായികയാണ് കനിഹ. തമിഴ് സിനിമയിലൂടെയാണ് കനിഹ വെള്ളിത്തിരയിൽ എത്തിയതെങ്കിലും മലയാളത്തിലാണ് നടി ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി, ജയറാം തുടങ്ങിയ മുൻനിരനായകന്മാരുടെ ഭാഗ്യനായികയായി തിളങ്ങാൻ കനിഹയ്ക്ക് കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കനിഹ. തന്റേയും കുടുംബത്തിന്റേയും സന്തോഷങ്ങളും വിശേഷങ്ങളും താരം സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ഭർത്താവിനൊപ്പമുള്ള മനോഹരമായ യാത്ര ഓർമ പങ്കുവെച്ച് കനിഹ. തന്റെ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ച് കൊണ്ടയിരുന്നു താരം പഴയ പരീസ് ഓർമ പങ്കുവെച്ചത്.ഈഫല്‍ ടവറിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് കനിഹ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

 മിസ് ചെയ്യുന്നു

പരീസ് ഓർമ പങ്കുവെച്ച് കൊണ്ടുള്ള രണ്ട് ചിത്രങ്ങളാണ് കനിഹ പങ്കുവെച്ചത്. ഈഫല്‍ ടവറിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇവ. ചീസും ക്രേപ്പും വായുവില്‍ അലിഞ്ഞു ചേര്‍ന്ന പ്രണയവുമെല്ലാം മിസ്സ്‌ ചെയ്യുന്നു. പരീസ് എന്ന് കുറിച്ച് കൊണ്ടാണ് കനിഹ ചിത്രം പങ്കുവെച്ചത്. നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേർ പാരീസ് ഓർമകൾപങ്കുവെയ്ക്കുന്നുണുമുണ്ട്. ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന ഒരു വിഭാഗക്കാരാണ് സഞ്ചാരികൾ.

Recommended Video

Kaniha Talks About Mammootty and Mohanlal | FilmiBeat Malayalam
 ഒരു പരീസ് യാത്ര

ഒരിക്കൽ ഇതേ പരീസിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് കനിഹ രംഗത്തെത്തിയിരുന്നു ഒരു ഹോട്ടലിൽ നിന്ന് നേരിടേണ്ട വന്ന ദുരനുഭവമായിരുന്നു നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. താൻ ഏറെ ആഗ്രഹിച്ച ഒരു യാത്രയായിരുന്നു ഇത്. അവിടെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയത് കാഷ്വലായ ഒരു ടീ ഷർട്ടും ഷോർട്സും ധരിച്ചിട്ടായിരുന്നു. എന്നാൽ അവർ തന്നെ അകത്ത് കയറാൻ അനുവദിച്ചില്ലായിരുന്നു. എന്നാൽ പിന്നീട് കയ്യിൽ പണം ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അവർ തന്നെ അകത്ത് കയറ്റിയതെന്നും നടി പറഞ്ഞിരുന്നു.

അവിടെ  മലയാളികളും

അന്ന് ഹോട്ടലിൽ നിന്ന് അവിടത്തെ മികച്ച ഭക്ഷമാണ് ഓഡർ ചെയ്ത് കഴിച്ചത്. അവിടെ ഹോട്ടലിൽ ഭക്ഷണം ഓഡർ ചെയ്ത കാത്തിരുന്നതിൽ മലയാളികളും ഉണ്ടായിരുന്നു. അവർ തന്റെ അരികിലേയ്ക്ക് ഓടി വരുകയും സെൽഫി എടുക്കുകയും ചെയ്തിരുന്നു. ഇതു കണ്ടപ്പോള്‍ ഹോട്ടലുടമ താന്‍ സെലിബ്രിറ്റി ആണെന്ന് മനസിലാക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തെന്നും കനിഹ പറഞ്ഞിരുന്നു. നടിയുടെ വെളിപ്പെടുത്തൽ അന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. താരത്തെ ഫിന്തുണച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ശ്യാമിനും 6 വയസ്സുകാരനായ മകന്‍ ഋഷിക്കുമൊപ്പം ചെന്നൈയിലാണ് കനിഹ ഇപ്പോൾ തമാസിക്കുന്നത്.

ലോക്ക് ഡൗണിന് ശേഷം

പരീസിലെ ലോകപ്രസിദ്ധമായ ഈഫൽ ടവർ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന്‌ സഞ്ചാരികളാണ് പ്രതിവര്‍ഷം എത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒരു മാസത്തിലധികം സന്ദർശകരെ അനുവദിക്കാതെ ടവർ പൂട്ടിയിട്ടിരുന്നു. എന്നാൽ ജൂൺ അവസാന ആഴ്ചയോടെ വീണ്ടു തുറന്നിട്ടുണ്ട്.

കനിഹ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: kaniha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X