റൊമാന്റിക് നായിക വേഷം ലഭിക്കാതിരുന്നതിന് കാരണം ആ മമ്മൂട്ടി ചിത്രമായിരിക്കാം, ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

അന്യഭാഷ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാള സിനിമയിൽ നിന്ന് ലഭിക്കുന്നത്. കന്നഡയിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ലക്ഷ്മി ഗോപാലാ സ്വാമി. 2000 ൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തലൂടെയാണ് നടി മലയാളത്തിലെത്തിയത്. മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിൽക്കുകയായിരുന്നു.

ലക്ഷ്മി ഗോപാലസ്വാമി ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു, മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഭാഗ്യനായികയായി തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു. മോഹൻലാലിനോടൊപ്പമുള്ള നടിയുടെ കോമ്പോയാണ് സിനിമയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വാമനപുരം ബസ്‌റൂട്ട്,കീർത്തിചക്ര,പരദേശി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത റൊമാന്റിക് നായിക വേഷങ്ങൾ കൂടുതൽ ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലക്ഷമി ഗോപാലസ്വാമി.ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

വേഷം ലഭിച്ചില്ല

തന്റ ആദ്യ ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തത് കൊണ്ടായിരിക്കണം തനിക്ക് അധികം റൊമാന്റിക് നായിക വേഷങ്ങൾ ലഭിക്കാത്തെന്ന് നടി പറയുന്നു. എന്നാൽ ആ തീരുമാനം ഒരു തെറ്റായിരുന്നില്ലെന്നും നടി പറയുന്നു. അങ്ങനെ ഒരു റൊമാന്റിക് നായികയായി അഭിനയിക്കേണ്ടല്ലോ എന്ന ചിന്തയിലാണ് ആ വേഷം ചെയ്തതെന്നും ലക്ഷ്മി ഗോപാലസ്വാമി അഭിമുഖത്തിൽ പറയുന്നു.

ബോൾഡായ ഒരു കഥാപാത്രം

ഈ ചിത്രം ചെയ്തു കഴിഞ്ഞു ലോഹി സാർ പറയുമായിരുന്നു, ലക്ഷ്മി ഈ സിനിമയ്ക്ക് വിപരീതമായ വളരെ ബോൾഡ് ആയ ഒരു കഥാപാത്രം ചെയ്യണമെന്ന്. ഞാൻ ഹിന്ദിയിൽ ഒരു വേഷം ചെയ്തിരുന്നു, ഒരു ജേർണലിസ്റ്റിന്റെ വേഷമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ചിത്രം പുറത്തിറങ്ങിയില്ല. തന്റെ ആദ്യ നായിക വേഷത്തെ കുറിച്ച് പറയവെയാണ് ഇക്കാര്യങ്ങൾ നടി പറഞ്ഞത്.

മികച്ച  അവസരങ്ങൾ

2000 ൽ പുറത്തിറങ്ങിയ 'അരയന്നങ്ങളുടെ വീട്', 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' തുടങ്ങിയ സിനിമകൾക്ക് ശേഷം ലക്ഷ്മി ഗോപാല സ്വാമിയെ തേടി മികച്ച ചിത്രങ്ങൾ എത്തിയിരുന്നില്ല.വിനയന്റെ 'ബോയ് ഫ്രണ്ട്' എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിച്ചെങ്കിലും നായിക എന്ന നിലയിൽ മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ലക്ഷ്മി ഗോപാലസ്വാമിക്ക് കഴിഞ്ഞില്ല. മോഹൻലാൽ ചിത്രങ്ങളിലാണ് നടി പിന്നേയും ശ്രദ്ധിക്കപ്പെട്ടത്. കീർത്തിചക്രയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

തെന്നിന്ത്യൻ സിനിമയിൽ  സജീവം

കന്നഡയിൽ നിന്നാണ് ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിൽ എത്തിയതെങ്കിലും തെന്നിന്ത്യൻ സിനിമകളിലും നടി സജീവമാണ്.തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചിരിക്കുന്നത്. ദിലീപ് ചിത്രമായ ജാക്ക് ആൻഡ് ഡാനിയേൽ ആണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. സൈറ നരസിംഹ റെഡ്ഡിയിലും നടി പ്രധാനപ്പെട്ട വേഷത്തിലെത്തിയിരുന്നു.ചിരഞ്ജീവിയുടെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ലക്ഷ്മി.

Recommended Video

അജയ് വാസുദേവന്റെ മാസ്സ് പടം വരുന്നു..നായകൻ മമ്മൂട്ടി ?

സ്റ്റൈലൻ ലുക്കിൽ താരപുത്രന്റെ പുതിയ ചിത്രങ്ങൾ കാണൂ

Read more about: lakshmi gopalaswamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X