52 വയസ്സായിട്ട് രണ്ട് വര്‍ഷമായി; ഇതുവരെ അതില്‍ നിന്ന് മാറിയിട്ടില്ല എന്ന് മമ്മൂട്ടിയുടെ നായിക
മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെയാണ് റീനു മാത്യൂസ് സിനിമാ ലോകത്തെത്തിയത്. മമ്മൂട്ടിയുടെ നായികയായി എത്തിയതുകൊണ്ടാണോ എന്തോ, ഗൂഗിള്‍ റീനുവിനെ മമ്മൂട്ടിയുടെ 'ലേഡി വേര്‍ഷനാ'യിട്ടാണ് കണക്കാക്കിയത് എന്ന് തോന്നുന്നു. ഗൂഗിളില്‍ നടിയുടെ പേര് അടിച്ചു നോക്കിയാല്‍, പ്രായം കാണിക്കുന്നത് 52 വയസ്സാണ്!!
മമ്മൂട്ടിയുടെ നായികയ്ക്കും മമ്മൂട്ടിയെ പോലെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. എയര്‍ ഹോസ്റ്റസ് കൂടെയായ റീനു സൗന്ദര്യത്തിന് അമിത ശ്രദ്ധ കൊടുക്കുന്നത് കൊണ്ടാവാം നടിയ്ക്ക് പ്രായം മതിക്കാത്തത് എന്നായിരുന്നു, ഗൂഗിളിനെ വിശ്വസിച്ച ചില ആരാധകരും കമന്റ് എഴുതിയത്.

Recommended Video
എന്നാല്‍ തന്റെ പ്രായം സംബന്ധിച്ച് ആരാധകര്‍ക്കുള്ള 'കണ്‍ഫ്യൂഷന്‍' അകറ്റാന്‍ റീനു മാത്യൂസ് തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍. ഗൂഗിളില്‍ കാണിക്കുന്ന തന്റെ പ്രായം സംബന്ധിച്ച വിവരം തെറ്റാണെന്ന് റീനു വ്യക്തമാക്കി. 'കഴിഞ്ഞ രണ്ട് വര്‍ഷമായി ഗൂഗിള്‍ ജി 52 ല്‍ സ്റ്റക്കാണ്' എന്നാണ് റീനു മാത്യൂസ് പറഞ്ഞത്. ഗൂഗിളില്‍ കാണിച്ചിരിയ്ക്കുന്ന പ്രായം തെറ്റാണെന്ന് പറഞ്ഞ റീനു പക്ഷെ തന്റെ യഥാര്‍ത്ഥ പ്രായം അപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.
എന്ത് തന്നെയായാലും റീനുവിന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം മതിക്കില്ല എന്നത് സത്യം തന്നെയാണ്. ഇമ്മാനുവലിന് ശേഷം പ്രൈസ് ദ ലോര്‍ഡ് എന്ന ചിത്രത്തിലും റീനു മമ്മൂട്ടിയുടെ ഭാര്യാ വേഷത്തിലെത്തി. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ കുള്ളന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രത്തിലെ വേഷവും റീനുവിന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു.
സപ്തമ ശ്രീ തസ്‌കര, ഇയ്യോബിന്റെ പുസ്തകം, എന്നും എപ്പോഴും, ലോര്‍ഡ് ലിവിങ് സ്റ്റണ്‍ 7000 കണ്ടി എന്നീ ചിത്രങ്ങളിലും റീനു അഭിനയിച്ചിട്ടുണ്ട്. അലക്‌സ് പാണ്ടിയന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചു. അഭിനയത്തിനൊപ്പം തന്നെ തന്റെ എയര്‍ഹോസ്റ്റസ് പ്രൊഫഷണലിനും റീനു മുന്‍ഗണന നല്‍കുന്നുണ്ട്.


Click it and Unblock the Notifications











