For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനും ദുൽഖറും തമ്മിൽ ഒരു പ്രശ്നവും ഇല്ല, ഇപ്പോഴും ഒരു വീട്ടിലാണ് താമസിക്കുന്നത്'; മകനെ കുറിച്ച് മമ്മൂട്ടി!

  |

  സിനിമയെന്നാൽ അന്നും ഇന്നും ആവേശമാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുള്ള മലയാളത്തിന്റെ മെ​ഗാസ്റ്റാറാണ് നടൻ മമ്മൂട്ടി. ഓരോ സിനിമയും കഥാപാത്രവും കൈയ്യിലേക്ക് കിട്ടുമ്പോൾ‌ തേച്ച് മിനുക്കി തന്നിലെ നടനെ കൂടുതൽ തിളക്കത്തോടെ വെക്കാൻ എന്നും പരിശ്രമിക്കുന്ന താരവുമാണ് മമ്മൂക്ക.

  അതുകൊണ്ട് തന്നെ മമ്മൂട്ടി സിനിമകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമാണ്. അ​ദ്ദേഹം പുതിയതായി എന്തായിരിക്കും ഇനി പ്രേക്ഷകർക്ക് തരാൻ പോകുന്നതെന്ന് അറിയാൻ.

  Also Read: 'അവരിൽ ഞാൻ ദേവിയെ കാണുന്നു, ഒരുമിച്ച് നിൽക്കുമ്പോൾ ശക്തി കൂടും'; വിജയദശമി ദിനത്തിൽ സൗഭാ​ഗ്യയുടെ കുറിപ്പ്!

  ഇപ്പോഴുള്ള യൂത്തന്മാരായ നടന്മാരേക്കാൾ യൂത്തായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന താരം എഴുപതിൽ എത്തി നിൽക്കുകയാണ്. പക്ഷെ ഇപ്പോഴും മമ്മൂട്ടിക്ക് പ്രായമായി എന്നത് സിനിമാപ്രേമികൾ വിശ്വസിക്കാൻ തയ്യാറായിട്ടില്ല.

  അദ്ദേഹം ചെയ്ത് വെച്ചിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കഥാപാത്രങ്ങൾ ഒരു എഴുപതുകാരന്റെതല്ല എന്നതാണ് അതിന് കാരണം. ഇനി ഇതുപോലൊരു മനുഷ്യനുണ്ടാകുമോയെന്നത് സംശയാണ്. റോഷാക്കാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ.

  Also Read: 'മാനസീകവും ശാരീരികവുമായ ഉപദ്രവം, സഹിക്കാൻ കഴിയാതെ തിരികെ വന്നു'; രാധിക മൂന്ന് വിവാഹം കഴിച്ചതിന് പിന്നിൽ!

  ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തും. കെട്ട്യോളാന്റെ മാലാഖ സിനിമയുടെ സംവിധായകനാണ് റോഷാക്കും ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരക്കിലാണ് മമ്മൂട്ടി.

  ഒരു പ്രമോഷൻ പരിപാടിക്കിടെ ദുൽഖറിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ദുൽഖർ വന്നാൽ മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടി വന്നാൽ ദുൽഖറിനെ കുറിച്ചും മാധ്യമ പ്രവർത്തകർ ചോദിക്കാൻ മറക്കാറില്ല.

  ആ ചോദ്യങ്ങൾക്കിടയിൽ വളരെ നാളായി ക്ലീഷെയായി ചോദിക്കുന്ന ഒരു ചോദ്യമാണ് വാപ്പയും മകനും ഒന്നിച്ചുള്ള സിനിമയെന്ന് സംഭവിക്കുമെന്നത്.

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  അടുത്തിടെ ദുൽഖറിനോട് ചോദിച്ചപ്പോൾ അത് വാപ്പിച്ചിയോട് ചോദിക്കണമെന്നാണ് ദുൽഖർ മറുപടി നൽകിയത്. ഇപ്പോഴിത വീണ്ടും പതിവ് ചോദ്യം വന്നപ്പോൾ വളരെ രസകരമായി മറുപടി നൽകിയിരിക്കുകയാണ് മമ്മൂട്ടി. 'ഞങ്ങൾ തമ്മിൽ ധാരണ കുറവൊന്നും ഇല്ല.'

  'ഞങ്ങൾ‌ ഒരു വീട്ടിലാണ് താമസിക്കുന്നത്. ഒരു പ്രശ്നവുമില്ല. നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാൽ മതി. രണ്ടുപേരും രണ്ട് നടന്മാരായിട്ട് പോകട്ടെ. അതല്ലേ നല്ലത്. വരുമ്പോൾ നമുക്ക് ആലോചിക്കാം', മമ്മൂട്ടി പറഞ്ഞു. വാപ്പയുണ്ടാക്കിയ പേര് കളയാൻ വന്ന മകൻ എന്നാണ് പലരും ദുൽഖറിനെ സെക്കന്റ് ഷോ എന്ന ആദ്യ സിനിമ ചെയ്ത സമയത്ത് പരിഹസിച്ചത്.

  എന്നാൽ ആ പേരിന് പോറൽ പോലും ഏൽപ്പിക്കാതെ ഇന്ത്യൻ സിനിമയിലെ തന്നെ കഴിവുറ്റ യുവനടന്മാരിൽ ഒരാളായി മാറി പരിഹാസത്തിന് ദുൽഖർ മറുപടി നൽകി കൊണ്ടിരിക്കുകയാണ്.

  മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് റോഷാക്ക് പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും കൗതുകമുണര്‍ത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഈ ചിത്രത്തിന്‍റേതായിരുന്നു.

  ടൈറ്റില്‍ ലുക്ക് മുതല്‍ പ്രീ റിലീസ് ടീസര്‍ വരെ പ്രേക്ഷകരില്‍ ആ കൗതുകം നിലനിര്‍ത്താന്‍ അണിയറക്കാര്‍ക്ക് സാധിച്ചു. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ലൂക്ക് ആന്‍റണി എന്നാണ്.

  ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്.

  ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  Read more about: dulquer salmaan
  English summary
  Mammootty Hilariously Opens Up He Has No Issue With Dulquer Salmaan Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X