മോഹന്‍ലാല്‍ ഇല്ല, വോഗ് മാഗസിന്‌റെ തെന്നിന്ത്യയിലെ എറ്റവും വലിയ ഇതിഹാസങ്ങളുടെ ലിസ്റ്റില്‍ മമ്മൂട്ടി

By Midhun Raj

Recommended Video

The Vogue Magazine Selected Mammootty As The South Indian Icon | Oneindia Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. അഭിനയം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സജീവമായിട്ടാണ് അദ്ദേഹം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മലയാളത്തിനൊപ്പം അന്യഭാഷാ ചിത്രങ്ങളിലും നടന്‍ തിളങ്ങിയിരുന്നു. തെന്നിന്ത്യയിലെ നാല് ഭാഷകളിലും അഭിനയിച്ച താരം ബോളിവുഡിലും സിനിമകള്‍ ചെയ്തു. ഇന്ത്യയിലെ മികച്ച നടന്‍മാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇപ്പോഴും മമ്മൂട്ടിയുടെ സ്ഥാനം. അഭിനയ പ്രാധാന്യമുളള സിനിമകള്‍ക്കൊപ്പം തന്നെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നു.

ഇക്കൊല്ലം തുടര്‍ച്ചയായ വിജയചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍ താരം മുന്നേറികൊണ്ടിരിക്കുന്നത്. മെഗാസ്റ്റാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായും വലിയ പ്രതീക്ഷകളോടെ എല്ലാവരും കാത്തിരിക്കുന്നു. അതേസമയം വോഗ്‌ മാഗസിന്‍ പുറത്തുവിട്ട തെന്നിന്ത്യന്‍ സിനിമയിലെ വലിയ ഐക്കണുകളുടെ ലിസ്റ്റില്‍ മമ്മൂക്കയും ഉള്‍പ്പെട്ടിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമാണ് നടനും ലിസ്റ്റിലുളളത്. വോഗ്‌ മാഗസിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ.

മമ്മൂട്ടി

നാല് പതിറ്റാണ്ട് പിന്നിട്ട സിനിമാജീവിതത്തിലൂടെ മുന്നേറുന്ന മമ്മൂക്കയെ സൗത്ത് ഇന്ത്യയിലെ തന്നെ വലിയ ഐക്കണുകളില്‍ ഒരാളായാണ് മാഗസിന്‍ വിലയിരുത്തുന്നത്. 1980-90 കാലഘട്ടങ്ങളില്‍ മോളിവുഡ് ഇന്‍ഡസ്ട്രിയെ അടക്കി ഭരിച്ചുകൊണ്ടാണ് മെഗാസ്റ്റാര്‍ തുടങ്ങിയത്. പിന്നീടങ്ങോട്ട് മലയാള സിനിമയെ കൈപിടിച്ചു ഉയര്‍ത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കരിയറിന്റെ തുടക്കത്തില്‍ കണ്ട അതേ ആവേശം തന്നെയാണ് മമ്മൂക്കയില്‍ ഇപ്പോഴും ഉളളതൈന്ന് അടുത്തിടെ പലരും അഭിപ്രായപ്പെട്ടിരുന്നു. ദ മാസ്റ്ററെന്നാണ് വോഗ് മാഗസിന്‍ മമ്മൂക്കയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കമല്‍ഹാസന്‍

ഉലകനായകന്‍ കമല്‍ഹാസനാണ് വോഗ്‌സ് മാഗസിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റൊരു താരം. സിനിമയില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട സൂപ്പര്‍താരത്തെ ദ ലെജന്‍ഡ് എന്നാണ് മാഗസിന്‍ വിശേഷിപ്പിക്കുന്നത്. കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് കമല്‍ഹാസന്റെ തുടക്കം. തുടര്‍ച്ച് വിവിധ ഭാഷകളിലായി നായകനടനായി അദ്ദേഹം തരംഗം സൃഷ്ടിച്ചു. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കമല്‍ഹാസനും മാറി.

രജനീകാന്ത്

മമ്മൂട്ടിക്കും കമല്‍ഹാസനും പിന്നാലെ രജനീകാന്തിനെയും തെന്നിന്ത്യയിലെ സിനിമയിലെ വലിയ ഐക്കണുകളില്‍ ഒരാളായി മാഗസിന്‍ വിലയിരുത്തുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷം എന്തുക്കൊണ്ടും അര്‍ഹിക്കുന്ന ഒരാള്‍ തന്നെയാണ് രജനീകാന്ത്. ബസ് കണ്ടക്ടറില്‍ നിന്നും തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായി മാറിയ രജനിയുടെ ജീവിതം ഒരു സിനിമാകഥ പോലെയാണ് പലപ്പോഴും എല്ലാവരും നോക്കികാണാറുളളത്. കഴിവുകൊണ്ടും തന്റെ സ്‌റ്റൈലുകൊണ്ടുമാണ് രജനീകാന്ത് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

ചിരഞ്ജീവി

ഇവര്‍ക്ക് പിന്നാലെ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി, നാഗാര്‍ജുന തുടങ്ങിയവരും ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നു. തെലുങ്ക് സിനിമയെ ഒരുകാലത്ത് അടക്കിഭരിച്ച താരങ്ങളായിരുന്നു ഇരുവരും. മെഗാസ്റ്റാറായി തിളങ്ങിനിന്ന ശേഷമാണ് ചിരഞ്ജീവി രാഷ്ട്രീയത്തില്‍ സജീവമായത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് ടോളിവുഡ് ഇന്‍ഡസ്ട്രിയില്‍ വീണ്ടും സജീവമായി. യുവതാരങ്ങളുടെ കടന്നുവരവിനിടെയിലും നാഗാര്‍ജുനയും ടോളിവുഡില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്നു.

തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം

തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വോഗ്‌സ് മാഗസിന്‍ ലിസ്റ്റില്‍ മൂന്ന് നായികമാരും ഇടംപിടിച്ചിരുന്നു. ശോഭന, രമ്യാ കൃഷ്ണന്‍, വിജയശാന്തി തുടങ്ങിയവരാണ് ആ നായികമാര്‍. വിജയശാന്തി പൂര്‍ണമായും സിനിമ വിട്ടെങ്കിലും ശോഭനയും രമ്യാ കൃഷ്ണനും ഇപ്പോഴും സിനിമയില്‍ സജീവമാണ്. മൂന്ന് നായികമാരും ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനിന്ന നായികമാരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X