For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുമായി വളരെ അടുത്ത ബന്ധം, മമ്മൂട്ടി പ്രചോദനമാണ്, തുറന്ന് പറഞ്ഞ് ശൈലജ ടീച്ചർ

  |

  ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഊണും ഉറക്കവും ഉപേക്ഷക്ഷിച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുമ്പിൽ തന്നെ ടീച്ചറുണ്ട്. സൂപ്പർ ഹീറോ എന്നാണ് ടീച്ചറെ വിശേഷിപ്പിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ കേരള മോഡൽ രാജ്യാന്തരതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൽ ലോകം ടീച്ചറെ പ്രശംസിക്കുമ്പോൾ പ്രിയപ്പെട്ട ടീച്ചറമ്മ ഇതിന്റെ എല്ലാ ക്രെഡിറ്റും കൊടുക്കുന്നത് ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും മറ്റും അടങ്ങിയ തങ്ങളുടെ ടീമിനാണ്. ഇത് ടീച്ചർ എല്ലായിടത്തും പറയാറുമുണ്ട്.

  കൊവിഡ് പ്രതിരോധന പ്രവർത്തനത്തിന് ആരോഗ്യപ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ ഒരു വലിയ ടീം തന്നെ ടീച്ചറുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും കർമ്മനിരതരാണിവർ. ഈ വലിയ ടീം അംഗങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് പോകുക എന്നത് ഈ അത്ര എളുപ്പമാല്ല. മറ്റ് എല്ലാ പ്രശ്നങ്ങളും മാറ്റി നിർത്തി രാവെന്നോ പകലെന്നോയില്ലാതെ പ്രതിരോധ പ്രവർത്തനത്തിൽ മുന്നിൽ തന്നെ ടീച്ചറുണ്ട്. ഇപ്പോഴിത ശൈലജ ടീച്ചറിനോട് ഒരു ചോദ്യവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും. കൈരളി ടിവി അവതരിപ്പിക്കുന്ന ജെ ബി ജംഗ്ഷൻ
  പരിപാടിയിലെത്തിയപ്പോഴാണ് താരങ്ങൾ ചോദ്യമായി എത്തിയത് .

  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അതിശക്തമായി നടക്കുകയാണ്.സാധരാണ ഒരു ആരോഗ്യമന്ത്രിയ്ക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളല്ല ടീച്ചറിന് നേരിടേണ്ടി വരുന്നത്. ടീച്ചർ ഒട്ടും ധൈര്യം വിടാതെ വളരെ ആത്മാർഥതയോടെയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നതും. ടീച്ചറിന് എപ്പോഴെങ്കിലും ഇത് വലിയൊരു ബാധ്യതയായി അല്ലെങ്കിൽ ഭാരിച്ച ചുമതലയായി തോന്നിയിട്ടുണ്ടോ?- മമ്മൂട്ടി ചോദിച്ചു

  ഇതൊരിക്കലും ബാധ്യതയായി തോന്നിയിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ പ്രതിസന്ധി ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. ഇതൊരു കൂട്ടായ പ്രയത്നമാണ്. ചലഞ്ച് ഏറ്റെടുക്കുമ്പോൾ അതിൽ നിന്ന് നമുക്ക് ഒരു ആത്മ സംതൃപ്തി ലഭിക്കും. തോറ്റ് പോകാൻ പാടില്ല എന്നുള്ള മുന്നേറ്റമാണ് ഏറ്റവും ത്രില്ലിങ്ങായിട്ടുള്ളത്. ഇത് മനുഷ്യന്റെ ജീവൻ സംബന്ധിച്ചുള്ള പ്രശ്നമാകുമ്പോൾ സ്വാഭാവികമായും അതിൽ അകമഴിഞ്ഞ് ഇടപെടേണ്ടി വരും. ചില സമയങ്ങളിൽ അസ്വസ്തത തോന്നാറുണ്ട്. ആ സമയത്ത് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നൽകുന്ന ഒരു ആത്മവിശ്വാസമുണ്ട്. അതാണ് നമ്മളെ മുന്നോട്ട് ശക്തി നൽകി നയിക്കുന്നത്.- മന്ത്രി പറഞ്ഞു.

  sreeya iyer's revelation lands basheer bashi in trouble

  ടീച്ചറിന് ഉറങ്ങാൻ കഴിയുന്നോണ്ടോ എന്നാണ് മഞ്ജു ചോദിക്കുന്നത്. നമ്മൾ എല്ലാവരും വാർത്തയും മറ്റ് കണ്ടിട്ട് കിടന്ന് ഉറങ്ങും. എന്നാൽ ഇതിന്റെ ഇടയ്ക്ക് ടീച്ചറിന് സ്വന്തം ആരോഗ്യം നോക്കാനും വിശ്രമിക്കാനും സമയം ലഭിക്കുന്നുണ്ടോ എന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ടെന്നാണ് മഞ്ജു ചോദിച്ചു. കൊവിഡ് പ്രതിരോധത്തിന് പൂർണ്ണ പിന്തുണയും നൽക കൊണ്ടാണ് താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. താൻ ഏറ്റവും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആളാണ് ഷൈലജ ടീച്ചറെന്നും എല്ലാ സ്ത്രീകളുടേയും ശക്തിയായി നില കൊള്ളാൻ കഴിയട്ടെ എന്നും മഞ്ജു പറയുന്നു.

  മഞ്ജുവിനോട് തനിയ്ക്ക് പ്രത്യേക സ്നേഹമാണെന്ന് പറഞ്ഞ് കൊണ്ടാണ് ടീച്ചർ സംസാരിച്ച് തുടങ്ങിയത്. ഒരു പെൺകുട്ടി ജീവിതത്തിൽ തളർന്ന് പോകാതെ വാശിയോടെ പോരാടി. നന്നായി വായിക്കുകയും അതുപോലെ ഇത്തരത്തിലുള്ള സമൂഹിക വിഷയത്തിലൊക്കെ താൽപര്യം കാണിക്കാറുമുണ്ട്. മഞ്ജു തനിക്കൊരു റോൾ മോഡലാണെന്നും മന്ത്രി പറഞ്ഞു, ജീവിതത്തിൽ വിജയിച്ചു വരുന്ന മഞ്ജുവിനെ കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്നും ശൈലജ ടീച്ചർ പറയുന്നു.

  ഒരു മകൾ അമ്മയോട് ചോദിക്കുന്നത് പോലെയുള്ള ചോദ്യമാണ് മഞ്ജു എന്നോട് ചോദിച്ചത്. ഈ ചോദ്യം കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നവരെയാണ്. അവരാണ് ശരിക്കും റിയർ ഹീറോസ്. അവരൊന്നും ശരിക്കും ഉറങ്ങുന്നത് പോലുമില്ല .ഐസൊലോഷൻ വാർഡിൽ ജോലി ചെയ്യൂന്നവർക്ക് വീട്ടിൽ പോകാൻ പോലും സാധിക്കില്ല. ഡ്യൂട്ടിയും കഴിഞ്ഞ് ക്വാറന്റൈൻ കാലാവതി പൂർത്തിയാക്കിയതിന് ശേഷമാണ് അവർ വീടുകളിലേയ്ക്ക് മടങ്ങുന്നത്. 100 കളക്കിന് ആളുകൾ എണ്ണയിട്ട് യന്ത്രം പോലെയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും ടീച്ചർ പറയുന്നു.

  English summary
  Mammootty Inspired Me and Manju Warrier is Like My Role Model - KK Shailaja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X