For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്ക്ക് ഷാരുഖ് ഖാനും മോഹന്‍ലാലിനൊപ്പം അഭിനയിക്കണം! ആഗ്രഹം വെളിപ്പെടുത്തി മെഗാസ്റ്റാര്‍!

  |

  വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയ മമ്മൂട്ടി ഇവിടങ്ങളില്‍ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സംഭാവന ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം ആദ്യമെത്തിയ സിനിമകള്‍ തമിഴില്‍ നിര്‍മ്മിച്ച പേരന്‍പും തെലുങ്കിലെ യാത്രയുമായിരുന്നു. പിന്നീട് മലയാളത്തിലും സിനിമ എത്തി. ഈ വര്‍ഷം മൂന്ന് ഭാഷകളിലായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. നാളെ വീണ്ടുമൊരു മമ്മൂട്ടി ചിത്രം കൂടി റിലീസിനെത്തുകയാണ്.

  എന്നാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് ബ്രഹ്മാണ്ഡമായി ഒരുക്കുന്ന മാമാങ്കത്തിന് വേണ്ടിയാണ്. മാമാങ്കത്തിന്റെ വിശേഷങ്ങളുമായി സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരുപാട് കാര്യങ്ങള്‍ മമ്മൂട്ടി പറഞ്ഞിരിക്കുകയാണ്. അക്കൂട്ടത്തിലൊന്ന് ഷാരുഖ് ഖാനും മോഹന്‍ലാലിനുമൊപ്പം ഒരു സിനിമ ചെയ്യണമെന്ന്. അതും ചെറിയൊരു സിനിമ അല്ലെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂക്ക മനസ് തുറന്നതോടെ അങ്ങനെ ഒരു സിനിമ വരുന്നുണ്ടോ എന്ന ആകാംഷയിലാണ് ആരാധകര്‍.

   താരരാജാക്കന്മാര്‍ ഒന്നിക്കുമോ?

  താരരാജാക്കന്മാര്‍ ഒന്നിക്കുമോ?

  മാമാങ്കത്തെ കുറിച്ച് സംസാരിക്കവേയാണ് ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിക്കുന്നൊരു വിസ്മയമൊരുക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനും ഷാരുഖ് ഖാനുമൊപ്പം ചേര്‍ന്ന് ഒരു സമ്പൂര്‍ണ ഇന്ത്യന്‍ സിനിമയൊരുക്കാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെത്തെ പ്രൊജക്ടുകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. ആരെങ്കിലും അങ്ങനൊരു ഒരു ചിത്രം എടുക്കുകയാണെങ്കില്‍ രസകരമായിരിക്കും. ദേശീയ ഏകീകരണം പോലെയുള്ള ആശംയങ്ങളായിരിക്കും നല്ലത്. നിങ്ങള്‍ മൂന്ന് പേരും ഒന്നിച്ച് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു അവാര്‍ഡ് ഷോ യില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഉത്തരം. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് സിനിമയായ ഹരികൃഷ്ണന്‍സില്‍ ഷാരുഖിനെയും ഉള്‍പ്പെടുത്താന്‍ ഒരു നീക്കം നടന്നിരുന്നു. ഊട്ടിയില്‍ നിന്നും ഷൂട്ടിംഗ് നടക്കുമ്പോള്‍ ഷാരുഖും അവിടെ ഉണ്ടായിരുന്നു. ചിത്രത്തിലെ മീരയുടെ കാമുകനായി ഷാരുഖിനെ കൊണ്ട് വരനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിന് വേണ്ടി ഫോട്ടോഷൂട്ടും നടന്നിരുന്നെങ്കിലും എന്തോ കാരണത്താല്‍ മുടങ്ങി പോവുകയായിരുന്നു.

  ബ്രഹ്മാണ്ഡ സിനിമകള്‍

  ബ്രഹ്മാണ്ഡ സിനിമകള്‍

  ബാഹുബലിയായിരുന്നു ഇന്ത്യന്‍ സിനിമാലോകത്തെ അത്ഭുതപ്പെടുത്തി ബിഗ് ബജറ്റ് ചിത്രം. ശേഷം ഒരുപാട് വമ്പന്‍ സിനിമകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നിനും കാര്യമായി പുരോഗതി ഉണ്ടായില്ല. മഹാഭാരതം ആസ്പദമാക്കി സിനിമ നിര്‍മ്മിക്കാന്‍ ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍ അടക്കമുള്ളവര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ആയിരം കോടി ബജറ്റില്‍ മഹാഭാരതം പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും അത് എങ്ങുമെത്തിയില്ല. അതേ സമയം ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നും സൂപ്പര്‍ താരങ്ങളെ അണിനിരത്തി ഇതുപോലെയുള്ളൊരു വമ്പന്‍ സിനിമ വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

  മലയാള സിനിമയും

  മലയാള സിനിമയും

  ബിഗ് ബജറ്റും ബ്രഹ്മാണ്ഡമായ സിനിമകള്‍ മലയാളത്തിലും ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മാമാങ്കം ആണ് ഉടന്‍ റിലീസിന് സാധ്യതയുള്ള വമ്പന്‍ സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ് മാമാങ്കം. പ്രഖ്യാപനം മുതല്‍ വലിയ പ്രതീ
  ക്ഷ നല്‍കി കൊണ്ടിരിക്കുന്ന സിനിമയാണിത്. അമ്പത് കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം വേണു കുന്നപ്പള്ളിയാണ് നിര്‍മ്മിക്കുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തുന്ന സിനിമ പൂജ ഹോളിഡേ ആണ് റിലീസിന് ലക്ഷ്യം വെക്കുന്നത്. തൊട്ട് പിന്നാലെ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവും തിയറ്ററുകളിലേക്ക് എത്തും.

   റെക്കോര്‍ഡുകള്‍ തകര്‍ക്കും

  റെക്കോര്‍ഡുകള്‍ തകര്‍ക്കും

  ഇതുവരെ മലയാള സിനിമ നേടിയിരിക്കുന്ന സകല റെക്കോര്‍ഡുകളും മാമാങ്കം തകര്‍ക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഒരേ സമയം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, എന്നീ ഭാഷകളില്‍ ഒന്നിച്ചായിരിക്കും മാമാങ്കം റിലീസ് ചെയ്യുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസ് ഈ ചിത്രത്തിനായിരിക്കുമെന്നാണ് സൂചന. നേരത്തെ മോഹന്‍ലാലിന്റെ ഒടിയനാണ് ഒരു ദിവസം വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തിച്ച സിനിമ. പല റെക്കോര്‍ഡുകളും തിരുത്തി എഴുതിയാണ് ഒടിയന്‍ എത്തിയിരുന്നത്. ഇതെല്ലാം മാമാങ്കത്തിന് മുന്നില്‍ തകരുമോ എന്നതാണ് ഇനി അറിയാനുള്ളത്.

   12 വര്‍ഷത്തെ ഗവേഷണം

  12 വര്‍ഷത്തെ ഗവേഷണം

  മാമാങ്കം ബാഹുബലി പോലെ വിഎഫ്എക്‌സിന്റെ സഹായത്തോടെ ഉണ്ടാക്കിയ സിനിമ അല്ലെന്നും മമ്മൂട്ടി പറഞ്ഞിരിക്കുകയാണ്. ബാഹുബലി സങ്കല്‍പ്പത്തിന്റെ കഥയാണ് പറയുന്നതെങ്കില്‍ മാമാങ്കം 80 ശതമാനത്തോളം യഥാര്‍ഥ സംഭവകഥ ആസ്പദമാക്കിയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം മലയാളത്തിന്റെ മഹാമേളയായിരുന്നു. പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലായിരുന്നു സജീവ് പിള്ള തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടി നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്.

  English summary
  Mammootty interest to work with Shah Rukh Khan and Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X