അമിയെ പരിചയപ്പെടുത്തി മമ്മൂട്ടി,ശ്രീനാഥ് ഭാസിയ്ക്കും ഭീഷ്മപര്‍വം ടീമിനും ആശംസയുമായി ആരാധകർ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ബിലാലിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നലേയ്ക്കാണ് ഭീഷ്മ പർവവുമായി അമൽ നീരദും മമ്മൂട്ടിയും എത്തുന്നത്. ബിലാലിന്റെ ഷൂട്ടിങ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. വിദേശ രാജ്യത്ത് സിനിമയുടെ ചിത്രീകരണമുളളതിനാൽ ഇതുവരെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. ബിലാൽ നീട്ടിയതിന് പിന്നാലെയാണ് ഭീഷ്മ പർവം അമൽ നീരദ് പ്രഖ്യാപിച്ചത്.

ami

ഇപ്പോഴിത സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വരുകയാണ് . കഴിഞ്ഞ ദിവസങ്ങളിലായി ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന പീറ്ററിന്റെയും സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന അജാസിന്റേയും ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു. മികച്ച സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിച്ചത്. ഇപ്പോഴിത ഭീഷ്മ പർവത്തിലെ മറ്റൊരു താരത്തെ പരിചയപ്പെടുത്തുകയാണ് മെഗാസ്റ്റാർ. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. അമി എന്നാണ് താരം അവതരിപ്പിക്കുന്ന ക്യാരക്ടറിന്റെ പേര്. താടി വെച്ച് സീരിയസ് ലുക്കില്‍ ശ്രീനാഥ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്.

ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ താടിയും മുടിയും നീട്ടി വളര്‍ത്തിയ മാസ് ലുക്ക് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമുടുത്ത് വെറൈറ്റി ലുക്കുമായിട്ടായിരുന്നു മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ എത്തിയത്. മമ്മൂട്ടിയുടെ ഒരു മാസ് ക്ലാസ് ചിത്രമാകും ഭീഷ്മ പർവമെന്നാണ് സൂചന.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.ആനന്ദ് സി. ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍.ജെ. മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X