മമ്മൂട്ടിക്ക് ഭ്രാന്താണ്,മെഗാസ്റ്റാറിന്റെ മുഖത്ത് നോക്കി പറഞ്ഞ് ശ്രീനിവാസൻ, അമ്പരന്ന് പ്രേക്ഷകർ...

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം തന്നെ പ്രേക്ഷകർ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന താരമാണ് ശ്രീനിവാസൻ. അഭിനേതാവ് എന്നതിൽ ഉപരി മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് അദ്ദേഹം. ആദ്യകാലത്ത് ശ്രീനിവാസന്റെ തിരക്കഥയിൽ പിറന്ന ചിത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ശക്തമായ സന്ദേശങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ തിരക്കഥയും നൽകുന്നത്.

സാരിയിൽ ഹോട്ട് ലുക്കിൽ നടി, ഇത്രയും ഗ്ലാമറസായി സാരി ഉടുക്കാമോ

മമ്മൂട്ടിയും മോഹൻലാലുമായി വളരെ അടുത്ത ബന്ധമാണ് ശ്രീനിവാസനുള്ളത്. ഇവരുടെ സൗഹൃദം ഒന്നിച്ചെത്തിയ സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ്. മെഗാസ്റ്റാറിന് ഭ്രാന്ത് ആണെന്നാണ് നടൻ പറഞ്ഞത്. ശ്രീനിവാസനെ ആദരിക്കുന്ന ചടങ്ങിലാണ് മമ്മൂട്ടിയെ സാക്ഷിയാക്കിയാണ് ഇക്കാര്യം പറഞ്ഞത്. നടന്റെ വാക്കുകൾ ഇങ്ങനെ..

 മമ്മൂട്ടി ഭ്രാന്തനാണ്

''മമ്മൂട്ടിയെ കുറിച്ച് ഞാനൊരു സത്യം പറയട്ടെ'' എന്ന് പറഞ്ഞു കൊണ്ടാണ് മെഗാസ്റ്റാറിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് തുടങ്ങുന്നത്. അദ്ദേഹം ഒരു ഭ്രാന്താനാണ്. പൊട്ടിച്ചിരിയോടെയാണ് മെഗാസ്റ്റാർ ഇത് കേട്ടത്. ഞാൻ ഉദ്ദേശിച്ചത് അദ്ദേഹം ഒരു സിനിമ ഭ്രാന്തനാണെന്നാണ്. ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹം തനി സിനിമാ ഭ്രാന്തനായിരുന്നു. ഒരു സംഭവവും ശ്രീനിവാസൻ പറയുന്നു. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ അഭിനയിക്കാനായി താൻ ഷെർണ്ണൂർ ഗസ്റ്റ്ഹൗസിൽ പോയി. അപ്പോൾ പരിചയമില്ലാത്ത ശബ്ദത്തിൽ പിന്നിൽ നിന്ന് ഒരി വിളി. തിരഞ്ഞു നേക്കിയപ്പോൾ കണ്ടത് ഒരു സുമുഖനായ ചെറുപ്പക്കാരനെയായിരുന്നു.

തന്നെ കുറിച്ച്  ഇങ്ങോട്ട്  പറഞ്ഞു

കണ്ടമാത്രയിൽ തന്നെ ആളെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കാരണം അദ്ദേഹത്തിന് എന്നെക്കാളും ഒരുപാട് പൊക്കമുണ്ട്. എന്നാൽ ഒറ്റയടിക്ക് തന്നെ തന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചു. താൻ പോലും അറിയാത്ത ഒരുപാട് കാര്യങ്ങൾ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞിരുന്നു. അന്ന് ഞാൻ ഓന്നോ രണ്ടോ സിനിമകളിൽ മാത്രമായിരുന്നു അഭിനയിച്ചിരുന്നത്. അപ്രസക്തനായ ഒരു നടനെ കുറിച്ച് പോലും വിശദമായി മനസ്സിലാക്കിവെച്ച് സംസാരിക്കാൻ കഴിയണമെങ്കിൽ അദ്ദേഹത്തിന് ഭ്രാന്ത് അല്ലാതെ മറ്റെന്താണ്; ശ്രീനിവാസൻ ചോദിക്കുന്നു.

ഇന്നു കാണുന്ന  മമ്മൂട്ടി

ശരിക്കും പറഞ്ഞാൽ ആ ഒരു ഭ്രാന്തമായ സിനിമയോടുള്ള പാഷനാണ് മമ്മൂട്ടിയെ ഇന്ന് കാണുന്ന സ്ഥാനത്ത് എത്തിച്ചത്. അദ്ദേഹത്തെ ആഗ്രഹിക്കുന്നതിന്റെയും അദ്ദേഹം പ്രതീക്ഷിക്കുന്നതിന്റേയും അപ്പുറത്തെ ലെവലിൽ എത്താൻ സാധിച്ചത് ഈ സിനിമയോടുളള ഭ്രാന്തമായ പാഷനാണെന്നും ശ്രീനിവാസൻ പറഞ്ഞു. പൊട്ടിച്ചിരിയോടെയാണ് മമ്മൂട്ടി ഉൾപ്പെടെ എല്ലാവരും ശ്രീനിവാസന്റെ വാക്കുകൾ കേട്ടിരുന്നത്.

Recommended Video

അഖില്‍ അക്കിനേനിയുടെ വില്ലനായി മമ്മൂട്ടി | FilmiBeat Malayalam
 തന്റെ ആഗ്രഹം  മാറ്റൊന്ന്

മമ്മൂട്ടിയുടെ കാര്യത്തിൽ അങ്ങനെയായിരുന്നെങ്കിൽ തന്റെ കാര്യത്തിൽ അങ്ങനെയൊന്നും ആയിരുന്നില്ല എന്നാണ് ശ്രീനിവാസൻ പറയുന്നത്. തനിക്ക് അത്രയും പാഷൻ സിനിമയോട് ഉണ്ടായിരുന്നില്ല. ഞാൻ വളരെ കൂടുതൽ ആഗ്രഹിച്ചത് നാടകത്തിൽ പ്രവർത്തിക്കാൻ ആയിരുന്നു. സിനിമ ആഗ്രഹിക്കാനുള്ള അർഹത തനിക്കുണ്ട് എന്ന് വിചാരിച്ചില്ല. നല്ല നാടക നടൻ ആകാൻ വേണ്ടിയാണ് മാദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോയത്. എന്നാൽ അവിടെ വെച്ച് എല്ലാം മാറി മറിയുകയായിരുന്നുവെന്നും ശ്രീനിവാസൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X