പലരും പറഞ്ഞത് പോലെയല്ല! അടുത്ത് പെരുമാറിയപ്പോഴാണ് മനസിലായത്, മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ വൺ. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത്. കടയ്ക്കൽ ചന്ദ്രനായിട്ടുള്ള മെഗാസ്റ്റാറിന്റെ ഗെറ്റപ്പ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. ഇതുവരെ കണ്ട് വന്ന മുഖ്യമന്ത്രി കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു വണ്ണിലെ താരത്തിന്റെ ഗെറ്റപ്പ് . കറുത്ത് ഫ്രെയിമുളള കണ്ണടയും വെളള മുണ്ടും ഷർട്ടും ധരിച്ച് ഗൗരവത്തിൽ പ്രത്യക്ഷപ്പെട്ട കടയ്ക്കൽ ചന്ദ്രനെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

മമ്മൂട്ടി സമ്മതിച്ചായിരുന്നെങ്കിൽ വൺ എന്ന ചിത്രം ഉപേക്ഷുക്കുമായിരുന്നെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്. മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ സമ്മതം കിട്ടിയതിന് ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു.നമ്മൾ തയ്യാറാക്കിയ വൺലൈൻ അനുസരിച്ച് മമ്മൂക്കയാണ് കടയ്ക്കൽ ചന്ദ്രൻ. വേറൊരാളെ സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

 നേരത്തെ  ഇറങ്ങേണ്ട  ചിത്രം

യാത്രയെക്കാൾ മുൻപെ ഇറങ്ങേണ്ട ചിത്രമായിരുന്നു വൺ. ഏതാണ്ട് മൂന്ന് വർഷത്തോഷമായി ഈ ചിത്രത്തിന് പിന്നാലെയായിരുന്നു. ഒരു വർഷം മുൻപാണ് മമ്മൂക്ക ചിത്രത്തിനായി ഓക്കെ പറയുന്നത്. അദ്ദേഹത്തെ മുന്നിൽ കണ്ട് ഒരുക്കിയതാണ് ഈ കടയ്ക്കൽ ചന്ദ്രനെ. അതിനാൽ തന്നെ തിരക്കഥ പോലും എഴുതിയില്ലായിരുന്നു. പിന്നീട് എഴുത്തിൽ വന്ന താമസം കൊണ്ടും ചിത്രം നീണ്ടു പോയി. തിരക്കഥ പൂർത്തിയാക്കിയതിന് ശേഷം അദ്ദേഹത്തെ ചെന്ന് കണ്ടപ്പോൾ നമ്മൾ ഇത് എത്രയും പെട്ടെന്ന് നമ്മൾ ചെയ്യുന്നു എന്നാണ്..

Recommended Video

കുറുപ്പിന്റെ തകര്‍പ്പന്‍ വീഡിയോയുമായി ദുല്‍ഖര്‍ | Filmibeat Malaylam
 മോഹൻലാൽ  ആയിരുന്നെങ്കിൽ

ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് പകരം ലാലേട്ടനായിരുന്നെങ്കിൽ ഇത് മറ്റൊരു കടയ്ക്കൽ ചന്ദ്രൻ ആകുമായിരുന്നു. നമ്മള്‍ തയ്യാറാക്കിയ വണ്‍ലൈന്‍ അനുസരിച്ച് മമ്മൂക്കയാണ് കടയ്ക്കല്‍ ചന്ദ്രന്‍. വേറൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ലാലേട്ടനെ ആയിരുന്നു മുന്നില്‍ കണ്ടിരുന്നതെങ്കില്‍ ഇതിന്റെ ട്രീറ്റ്‌മെന്റ് വേറെയായേനേ. വേറൊരു കടയ്ക്കല്‍ ചന്ദ്രന്‍ ആയേനെ" എന്ന് സംവിധയകൻ സന്തോഷ് വിശ്വനാഥ് പറയുന്നു.

 പലരും പറഞ്ഞ്  പേടിപ്പിച്ചു

മമ്മൂക്കയുടെ അടുത്ത് കഥ പറയാൻ പോകുന്നതിന് മുമ്പ് അദ്ദേഹവുമായി എനിക്ക് യാതൊരുവിധ പരിചയവും ഉണ്ടായിരുന്നില്ല. പലരും പറഞ്ഞു കേട്ട മമ്മൂക്കയല്ല യഥാർഥ മമ്മൂക്കയെന്ന് അടുത്ത് പെരുമാറിയപ്പോഴാണ് മനസിലായത്. എനിക്ക് ഭയങ്കര ഫ്രീയായി ഒരു ടെൻഷനുമില്ലാതെ പ്രവർത്തിക്കാൻ പറ്റിയത് മമ്മൂക്കയുമായി മാത്രമാണ്. പലരും പലതും പറഞ്ഞ് പേടിപ്പിച്ചിരുന്നു. പക്ഷേ അങ്ങനെ ഒന്നുമല്ല യഥാർഥ മമ്മൂക്ക.

   മമ്മൂക്കയുടെ ഗെറ്റപ്പ്

വണ്ണിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. കടയ്ക്കൽ ചന്ദ്രന്റെ ലുക്കിനെ കുറിച്ചും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു.മമ്മൂക്ക ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി സാമ്യവും തോന്നരുത് എന്നുണ്ടായിരുന്നു. ക‍ടയ്ക്കൽ ചന്ദ്രന്റെ ലുക്ക് തീരുമാനിക്കാനായി ഷൈലോക്കിന്റെ ലൊക്കേഷനിൽ പോയിരുന്നു. അപ്പോൾ അദ്ദേഹം തന്നെ ഒരു ലുക്കിൽ വരാമെന്ന് പറയുകയായിരുന്നു. ഹെയർ സ്റ്റൈലിനെ കുറിച്ചൊക്കെ അദ്ദേഹത്തിനോട് പറഞ്ഞ് കൊടുത്തിരുന്നു.കറുത്ത ഫ്രെയിം കണ്ണട വയ്ക്കാമെന്ന് മമ്മൂക്കയുടെ ഐഡിയ ആയിരുന്നു. അങ്ങനെ പെട്ടെന്ന് തന്നെ ഫോട്ടോ ഷൂട്ട് ചെയ്യുകയായിരുന്നു. ഫോട്ടോഷൂട്ടിനായി മേയ്ക്കപ്പ് കഴിഞ്ഞ് വന്ന മമ്മൂക്കയെ കണ്ട് ശരിക്കും ഞങ്ങൾ ഞെട്ടി.മനസിൽ കണ്ടതിനേക്കാളും മികച്ച കടക്കൽ ചന്ദ്രനായിരുന്നു മുന്നിൽ.നമ്മൾ ഉദ്ദേശിക്കുന്നതിന്റെ അപ്പുറത്താണ് മമ്മൂക്ക ചിന്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X