തന്റെ ഡ്രസിനേക്കാൾ വിലയുള്ള വേഷം ആരും ഇടരുത്, ഇറങ്ങിപ്പോകും; മമ്മൂട്ടിയുടെ ദേഷ്യം: കോസ്റ്റ്യൂം ഡിസെെനർ
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് എതിർപ്പ് പ്രകടിപ്പിച്ചതിൽ നടൻ മമ്മൂട്ടിക്ക് നേരെ കടുത്ത വിമർശനമാണ് വരുന്നത്. താരം സംസാരിച്ച രീതി ശരിയായില്ലെന്നാണ് അഭിപ്രായങ്ങൾ. നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്. ആളുകൾ ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് വിചാരിക്കും. മാറി നിന്നാൽ മതി എന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടി കുറേക്കൂടി പക്വതയോടെ ഇടപെടേണ്ടതായിരുന്നെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. സോഷ്യൽ മീഡിയ വന്നതോടെ നല്ല ഇമേജുണ്ടാക്കിയ താരമാണ് മമ്മൂട്ടിയെന്നാണ് വിമർശകർ പറയാറുള്ളത്.
മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ചും സ്വഭാവ രീതികളെക്കുറിച്ചും നിരവധി സഹപ്രവർത്തകർ സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ കോസ്റ്റ്യൂം ഡിസെെനർ സൂര്യ ശ്രീകുമാർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ പ്രവർച്ചിച്ചപ്പോഴുണ്ടായ അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. പുള്ളി എല്ലാത്തിലും കയറി ഇടപെടും. എല്ലാം പുള്ളിയെ കൊണ്ട് പോയി കാണിക്കണം. മമ്മൂട്ടി എന്നെ സെറ്റിൽ നിന്ന് ഇറക്കി വിടും എന്ന് പറഞ്ഞതാണ്. ബിന്ദു പണിക്കരുടെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും കോസ്റ്റ്യൂം കാണിക്കാൻ പറഞ്ഞു.

എന്തിനാണ് മമ്മൂക്കയെ കാണിക്കുന്നതെന്ന് ഞാൻ ലോഹിതദാസിനോട് ചോദിച്ചു. ഒന്ന് കാണിച്ചേക്കെന്ന് അദ്ദേഹം. ബിന്ദു പണിക്കരുടെ കോസ്റ്റ്യൂം കാണിച്ചപ്പോൾ ഇതിൽ നിന്നും ഒരെണ്ണം പോലും കൊടുത്ത് പോകരുതെന്ന് പറഞ്ഞു. കൊടുത്താൽ നിന്നെ ഞാനിന്ന് വെെകുന്നേരം പാക്കപ്പ് ചെയ്യുമെന്നും. കൊടുക്കുമെന്ന് ഞാൻ മനസിൽ പറഞ്ഞു. ബിന്ദുവിന് ഞാൻ ഒലീവ് ഗ്രീൻ നിറത്തിലുള്ള കോസ്റ്റ്യൂം കൊടുത്തു. മമ്മൂക്കയ്ക്ക് വില കുറഞ്ഞ കോസ്റ്റ്യൂം ആയിരുന്നു.
തന്റെ കോസ്റ്റ്യൂം നല്ല രീതിയിൽ വരണം, ബാക്കിയുള്ളവരെല്ലാം താഴ്ന്ന് നിൽക്കണം എന്ന പ്രകൃതക്കാരനാണ് മമ്മൂട്ടിയെന്നും ഇയാൾ അന്ന് പറഞ്ഞു. മമ്മൂട്ടി നല്ല മനുഷ്യനല്ലെന്ന് പറയുന്നില്ല. പക്ഷെ പുള്ളി ചില സമയങ്ങളിൽ ആൾക്കാരെ തിരിച്ചറിയില്ല. എടുത്തടിച്ചത് പോലെ സംസാരിക്കും. ഇറങ്ങിപ്പോകും. പിന്നെ തിരിച്ച് വരും. അങ്ങനെയാെരാളാണ് മമ്മൂട്ടിയെന്നും കോസ്റ്റ്യൂം ഡിസെെനർ സൂര്യ ശ്രീകുമാർ പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.


Click it and Unblock the Notifications















