'പഴയ ഫാഷനാണല്ലോ, ഇതാെക്കെ ഇപ്പോഴും ഉണ്ടോയെന്ന് മമ്മൂ‌ട്ടി സർ; ലാൽ സാറിന് ഡ്രസ് കൊടുത്താൽ...'

ലുക്കിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത താരമാണ് മമ്മൂട്ടി. പ്രായം 73 ആയെങ്കിലും കാഴ്ചയിൽ നടൻ മധ്യവയസ്കനാണ്. കൃത്യമായ ഡയറ്റാണ് ഇതിന് കാരണം. ഫിറ്റ്നെസിനൊപ്പം സ്റ്റെെലിം​ഗിലെ മികവും മമ്മൂട്ടിയുടെ കാര്യത്തിൽ എടുത്ത് പറയേണ്ടതാണ്. പ്രായം പിന്നോട്ട് പോകുന്ന താരമെന്നാണ് ആരാധകർ ഇദ്ദേഹത്തെ കൊണ്ട് പറയാറ്. താരത്തിന്റെ ലുക്കുകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുമുണ്ട്. ഓരോ സിനിമയിലും ക്യാരക്ടർ ലുക്ക് എങ്ങനെയായിരിക്കണമെന്നതിൽ മമ്മൂ‌ട്ടിക്ക് തന്റേതായ അഭിപ്രായമുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് കോസ്റ്റ്യൂം ഡിസെെനർ സൂര്യ പാർവതി. ഡ്രസിം​ഗിൽ വളരെ ശ്രദ്ധിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് സൂര്യ പാർവതി പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. മമ്മൂക്കയ്ക്ക് സ്വന്തമായി കോസ്റ്റ്യൂമർ‌ ഉണ്ട്. പക്ഷെ കളേർസും ഫാബ്രിക്കും ഞാൻ പറഞ്ഞ് കൊടുത്തി‌ട്ടുണ്ട്. പുള്ളിക്ക് വെറെെറ്റിയാണ് താൽപര്യം. സാധാരണ കാണുന്നതൊന്നും ഇഷ്ടമല്ല. ‌

Mammootty

ട്രെൻഡിം​ഗിലുള്ളതാണെങ്കിൽ പോലും പുള്ളി കണ്ടിട്ടുള്ളതാണെങ്കിൽ ഇഷ്ടപ്പെടില്ല. അത് സർ പറയും. കോസ്റ്റ്യൂം കാണിക്കുമ്പോൾ ഇത് പഴയ ഫാഷനാണല്ലോ, ഇതാെക്കെ ഇപ്പോഴും ഉണ്ടോ എന്നൊക്കെ ചോദിക്കും. ഡ്രസിം​ഗിൽ അദ്ദേഹം നല്ല കോൺഷ്യസാണെന്നും സൂര്യ പാർവതി ചൂണ്ടിക്കാട്ടി. എല്ലാ ഡ്രസും ചേരുന്ന നടൻ മമ്മൂട്ടിയാണെന്നും സൂര്യ പാർവതി മോഹൻലാലിനൊപ്പമുള്ള അനുഭവവും സൂര്യ പങ്കുവെച്ചു. ഹലോ എന്ന സിനിമയിൽ മോഹൻലാലിന് കോസ്റ്റ്യൂം ഡിസെെൻ ചെയ്തപ്പോഴുള്ള അനുഭവമാണ് സൂര്യ പാർവതി പങ്കുവെച്ചത്.

പുള്ളിക്ക് അങ്ങനെ ഡിമാന്റുകളൊന്നുമില്ല. ക്യാരക്ടറിന് ചേരുന്നതാണെങ്കിൽ പുള്ളിക്ക് വേറെ ഡിമാന്റുകൾ ഒന്നുമുണ്ടാകില്ല. മോഹൻലാലിന്റെ മേക്കോവർ എനിക്ക് രസമായി തോന്നി. ആ സമയത്ത് ലാൽ സാറിന് നല്ല വണ്ണം ഉണ്ടായിരുന്നു. ഷാജി കെെലാസ് സാറിന്റെ ഏതോ സിനിമ ചെയ്തി‌ട്ട് വരികയായിരുന്നു. ആദ്യം പറഞ്ഞ കാര്യം തടി കുറയ്ക്കാനാണ്. ഒരു മാസം കഴിഞ്ഞ് വണ്ണം കുറച്ച് വന്നാണ് ഹലോ ചെയ്യുന്നതെന്നും സൂര്യ പാർവതി വ്യക്തമാക്കി.

Mammootty  Mohanlal

നടിമാരിൽ ഏത് വസ്ത്രവും ചേരുന്നത് സംവൃത സുനിലാണെന്നും സൂര്യ പാർവതി പറയുന്നുണ്ട്. ഹലോയിൽ സംവൃതയ്ക്കും നടി പാർവതി മെൽട്ടണും സൂര്യ കോസ്റ്റ്യൂം ഡിസെെൻ ചെയ്തിട്ടുണ്ട്. പാർവതി മെൽട്ടൺ ഒരുപാട് നിബന്ധനകൾ കോസ്റ്റ്യൂമിൽ വെച്ചിരുന്നു. ഇത് ചലഞ്ചിം​ഗ് ആയിരുന്നെങ്കിലും തനിക്കൊരുപാട് പഠിക്കാൻ പറ്റിയെന്ന് സൂര്യ പാർവതി വ്യക്തമാക്കി.

വിസ്മയത്തുമ്പത്ത് എന്ന സിനിമയിലൂടെയാണ് സൂര്യ പാർവതി കോസ്റ്റ്യൂം ഡിസെെൻ കരിയറിന് തുടക്കം കുറിക്കുന്നത്. ചിത്രത്തിൽ നയൻതാരയ്ക്ക് കോസ്റ്റ്യൂം ചെയ്തത് സൂര്യ പാർവതിയായിരുന്നു. അന്നേ കോസ്റ്റ്യൂമിൽ തന്റേതായ അഭിപ്രായം നയൻതാരയ്ക്കുണ്ടെന്ന് സൂര്യ പാർവതി പറയുന്നുണ്ട്. നയൻതാര തെന്നിന്ത്യയിൽ താരമാകുമെന്ന് അന്നേ തോന്നിയിരുന്നു. ഡ്രസിം​ഗിന്റെ കാര്യത്തിൽ നടൻമാരേക്കാളും നടിമാർ ശ്രദ്ധാലുക്കളാണെന്നും സൂര്യ പാർവതി പറഞ്ഞു.

നയൻതാരയുൾപ്പെ‌ടെ പ്രമുഖ താരങ്ങൾക്കെല്ലാം ഇന്ന് പേഴ്സണൽ സ്റ്റെെലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമുണ്ട്. മേക്കപ്പ്, സ്റ്റെെലിസ്റ്റ് രം​ഗത്ത് വലിയ ചലനങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നടന്നു. മുമ്പ് ബോളിവുഡിലായിരുന്നു ഈ മേഖലയ്ക്ക് വൻ പ്രാധാന്യമെങ്കിൽ ഇന്ന് മോളിവുഡ് താരങ്ങളും സ്റ്റെെലിം​ഗിന് വലിയ പ്രാധാന്യം നൽകുന്നു. ഫോട്ടോഷൂട്ടുകളും മറ്റും ഇന്ന് മുമ്പത്തേക്കാൾ കൂടുതലായതിനാൽ കോസ്റ്റ്യും ഡിസെെൻ, സ്റ്റെെലിം​ഗ് മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

More from Filmibeat

Read more about: mammoootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X