മമ്മൂക്ക ഇത് എന്ത് ഭാവിച്ചുള്ള വരവാണ്? കല്യാണ ചെക്കനെ എടുത്ത് പുറത്തിട്ട അവസ്ഥയാക്കിയെന്ന് ആരാധകര്‍!
നടി ഭാവനയുടെ കല്യാണം കേരളക്കര ഒന്നാകെ ഇന്നലെ ആഘോഷിച്ചിരിക്കുകയാണ്. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തപ്പോള്‍ തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും സിനിമാരാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിവാഹ വിരുന്നും ഏര്‍പ്പെടുത്തിയിരുന്നു. നിരവധി പ്രമുഖരായിരുന്നു വിരുന്നില്‍ പങ്കെടുത്തിരുന്നത്.
ഒരേ നിറമുള്ള സാരി ധരിച്ച് പല നടിമാരും തിളങ്ങി നിന്നപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും ട്രോളന്മാര്‍ക്ക് കിട്ടിയത് ഒരാളുടെ ചിത്രമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫോട്ടോ. ഭാവനയെയും നവീനെയും അനുഗ്രഹിക്കാനെത്തിയ മമ്മൂട്ടിയുടെ കാലില്‍ വീണ് ഭാവന അനുഗ്രഹം വാങ്ങിയിരുന്നു. ശേഷം ഒന്നിച്ച് ഫോട്ടോ എടുത്തിട്ടാണ് മമ്മൂട്ടി പോയത്. എന്നാല്‍ മമ്മൂട്ടിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വിവാഹ വിരുന്ന്
ഇന്നലെ വൈകുന്നരേമായിരുന്നു തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും സിനിമാ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിവാഹ വിരുന്ന് ഏര്‍പ്പെടുത്തിയിരുന്നത്. നവദമ്പതികള്‍ക്ക് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയിരുന്നു.

പാര്‍ട്ടിയില്‍ തിളങ്ങി മമ്മൂട്ടി
പാര്‍ട്ടിയ്ക്ക് ഒരുപാട് താരങ്ങള്‍ പങ്കെടുക്കാന്‍ എത്തിയിരുന്നെങ്കിലും ഏറ്റവുമധികം വൈറലായത് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു. കല്യാണ ചെക്കനെക്കാളും സൂപ്പര്‍ ലുക്കിലെത്തിയത് മമ്മൂക്കയാണെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം.

ആരാ ചെറുക്കന്‍...
മമ്മൂട്ടി ഭാവനയ്ക്കും ഭര്‍ത്താവ് നവീനുമൊപ്പം നില്‍ക്കുമ്പോള്‍ ഇതില്‍ ആരാണ് ചെക്കനെന്ന് കണ്‍ഫ്യൂഷന്‍ വരും. അത്രയധികം ലുക്കാണെന്നാണ് ചില ട്രോളന്മാര്‍ പറയുന്നത്.

പെയിന്റ് ഏതാണ്?
ബോളിവുഡ് സിനിമ പത്മാവതിലെ ദീപികയുടെ ലുക്കുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് നല്ല അഭിപ്രായമായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ ട്രോളന്മാരൂടെ കൈയിലെത്തിയപ്പോള്‍ പെയിന്റടിച്ചത് പോലെയുണ്ടെന്നാണ് പറയുന്നത്.

ഇതില്‍ ആരാ ചെക്കന്‍
കേരളത്തില്‍ മാധ്യമങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്കാണ് പ്രമുഖ അല്ലെങ്കില്‍ പ്രമുഖന്‍. ഇവിടെ പ്രമുഖ നടിയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍ ഇതില്‍ ആരാണ് ചെക്കനെന്നുള്ള കാര്യത്തില്‍ സംശയമുണ്ട്...

മമ്മൂക്ക വിസ്മയിപ്പിക്കുന്നു...
പുതിയ ലുക്കില്‍ ലാലേട്ടന്‍ നിരന്തരം വെറുപ്പിക്കുമ്പോള്‍ മമ്മൂക്ക അന്നും ഇന്നും വിസ്മയിപ്പിക്കുകയാണോ?

ഇതെന്നാ ഭാവിച്ചാണ്...
അല്ലെങ്കിലും കല്യാണ ചെക്കനെ പ്ലിങ്ങിക്കുന്നത് ഇക്കയ്ക്ക് ഒരു വീക്‌നെസ്സാണ്. ഇങ്ങേറ് ഇതെന്നാ ഭാവിച്ചാണ് ഇപ്പോഴും കല്യാണ ചെക്കനാണെന്നെ പറയു...

ജിന്നാണ് ജിന്ന്
കന്നഡക്കാരനായ കല്യാണ ചെക്കന് ഒരു സംശയം. 66 വയസ് കഴിഞ്ഞിട്ടും ഇയാള്‍ക്കെന്താ ഒരു മാറ്റവുമില്ലാത്തതെന്ന്. അതിന് കാരണം അത് മലയാളികളുടെ ജിന്നാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഞങ്ങളുടെ അഭിനയ സൗന്ദര്യ സങ്കല്‍പ്പമാണ്.

ചെക്കനെ പുറത്താക്കിയ അവസ്ഥയായി പോയി
കല്യാണ വീട്ടില്‍ ചെന്ന് ഫോട്ടോയെടുത്ത മമ്മൂട്ടി ഒടുവില്‍ കല്യാണ ചെക്കനെ എടുത്ത് പുറത്തിട്ട അവസ്ഥയാക്കി കളഞ്ഞു..


Click it and Unblock the Notifications