മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കൂട്ടുകാരെപ്പോലെയാണെന്ന് പറയുന്നത് വെറുതെയല്ല! വീഡിയോ വൈറല്‍! കാണൂ!
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലനില്‍ നിന്നും നായകനിലേക്കുയര്‍ന്ന് ഇന്നിപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ് ഈ താരം. അദ്ദേഹത്തിന് പിന്നാലെ തന്നെ മകനും സിനിമയിലേക്കെത്തിയിരുന്നു. സെക്കന്‍ഡ് ഷോയിലൂടെ തുടക്കം കുറിച്ച താരപുത്രന് തുടക്കം മുതലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ദുല്‍ഖര്‍ അന്യഭാഷകളിലും മികവ് പ്രകടിപ്പിച്ചിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അന്യഭാഷാ ചിത്രങ്ങള്‍ക്കിടയിലും മലയാളത്തെ കൈവിടാതെ മുന്നേറുകയാണ് താരപുത്രന്‍. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണ കേന്ദ്രമായി മാറാറുണ്ട് ഈ താരകുടുംബം.
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല മകളായ മറിയം അമീറ സല്‍മാനും സെലിബ്രിറ്റിയാണ്. മകള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ദുല്‍ഖര്‍ തുറന്നുപറഞ്ഞിരുന്നു. അപൂര്‍വ്വമായി മാത്രമേ കുഞ്ഞുമറിയത്തെ കാണാറുള്ളൂ. അടുത്തിടെ കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ കല്യാണത്തിനായി സകുടുംബം മമ്മൂട്ടി എത്തിയിരുന്നു. കുഞ്ഞുമറിയത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ അന്ന് വൈറലായിരുന്നു. സുറുമിക്കും മക്കള്‍ക്കൊപ്പവും മമ്മൂട്ടിക്കൊപ്പവുമൊക്കെയായി കുഞ്ഞുമറിയം ആകെ സന്തോഷത്തിലായിരുന്നു.

മകനും അപ്പുറത്ത് കൂട്ടുകാരെപ്പോലെയാണ് മമ്മൂട്ടി ദുല്‍ഖറിനൊപ്പം ഇടപഴകാറുള്ളത്. കല്യാണവീട്ടില്‍ തമാശ പറഞ്ഞ് ചിരിച്ച് രസിക്കുന്ന പിതാവിന്റെയും മകന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞും ഇരുവരും എത്താറുണ്ട്. ഇവരുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications