Just In
- 55 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിക്കൊപ്പം സന്തുഷ്ടവതിയായി സുല്‍ഫത്തും, മെഗാസ്റ്റാറിന്റെ കുടുംബചിത്രം ഏറ്റെടുത്ത് ആരാധകര്‍
അമ്പരപ്പിക്കുന്ന മേക്കോവറുമായാണ് മമ്മൂട്ടി എത്താറുള്ളത്. മുടി നീട്ടി വളര്‍ത്തിയുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ചിത്രം പ്രചരിച്ചത്. ലോക് ഡൗണ്‍ സമയം മുതല്‍ ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ എത്തുന്നുണ്ടായിരുന്നു. ഓരോ ലുക്ക് പുറത്തുവരുമ്പോഴും ഇത് ഏത് സിനിമയ്ക്ക് വേണ്ടിയായിരിക്കുമെന്ന ചര്‍ച്ചകളിലാവും ആരാധകര്‍. കുഞ്ഞാലി മരക്കാര്‍, ബിലാല്‍ തുടങ്ങി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് മുന്‍പ് നടന്നത്.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായൊരുമിക്കുന്ന സിനിമയായ ദി പ്രീസ്റ്റിന്റെ പോസ്റ്റുകളും അടുത്തിടെ വൈറലായി മാറിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടി മുഴുവന്‍ സമയവും വീട്ടിലിരിക്കുകയായിരുന്നു. വാപ്പച്ചി പുറത്തേക്കൊന്നും പോയിരുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. കുടുംബസമേതമായുള്ള മമ്മൂട്ടിയുടെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മമ്മൂട്ടിയും സുല്‍ഫത്തും
സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ മമ്മൂട്ടിയുടെ ജീവിതത്തിലേക്ക് സുല്‍ഫത്ത് എത്തിയിരുന്നു. അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ പ്രതിസന്ധികളുണ്ടായിരുന്നുവെങ്കിലും പിന്നീട് മികച്ച അവസരങ്ങള്‍ തേടിയെത്തുകയായിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ക്കുമെല്ലാം ശക്തമായ പിന്തുണയാണ് സുല്‍ഫത്ത് നല്‍കുന്നത്. കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് മെഗാസ്റ്റാര്‍ തന്നെ വാചാലനാവാറുണ്ട്. മമ്മൂട്ടിയും സുല്‍ഫത്തും ഒരുമിച്ചുള്ള ലേറ്റസ്റ്റ് ചിത്രം പുറത്തുവന്നതോടെ ആരാധകരും സന്തോഷത്തിലാണ്.

കുടുംബസമേതം
ആരാധകര്‍ മാത്രമല്ല താരങ്ങളും മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും ചിത്രം ഷെയര്‍ ചെയ്തിരുന്നു.കറുത്ത ഡെനിം ഷര്‍ട്ടും ജീന്സുമണിഞ്ഞായിരുന്നു മമ്മൂട്ടി ഫോട്ടോയ്ക്കായി പോസ് ചെയ്തത്. അതേ നിറത്തിലുള്ള സാല്‍വാര്‍ അണിഞ്ഞായിരുന്നു സുല്‍ഫത്ത് എത്തിയത്. ഫഹദ് ഫാസിലുള്പ്പടെ നിരധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. കുചുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മമ്മൂട്ടി. സിനിമാതിരക്കുകള്‍ക്കിടയിലും അദ്ദേഹം കുടുംബത്തെ ചേര്‍ത്തുപിടിക്കാറുണ്ട്. ലൊക്കേഷനിലെ ഇടവേളകളില്‍ വാപ്പച്ചി നിരവധി തവണ ഉമ്മയെ വിളിക്കാരുണ്ടെന്നും, വീട്ടിലെ യുവമിഥുനങ്ങള്‍ അവരാണോയെന്ന് തോന്നാറുണ്ടെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞിരുന്നു.

സുല്‍ഫത്തിനെക്കുറിച്ച്
മമ്മൂട്ടിയുമായി അടുപ്പമുള്ളവരെല്ലാം സുല്‍ഫത്തിനെക്കുറിച്ച് പറഞ്ഞും വാചാലരാവാറുണ്ട്. മമ്മൂട്ടിയോട് പറയാനുള്ള കാര്യങ്ങള്‍ ചിലരൊക്കെ ആ്ദ്യം പറയുന്നതും സുലുവിനോടാണ്. മമ്മൂട്ടി വേണ്ടെന്ന വെച്ച സിനിമ സുല്‍ഫത്തിന്റെ നിര്‍ബന്ധപ്രകാരം തീരുമാനം മാറ്റി ചെയ്തിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തെ വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നും, മക്കളുടെ കാര്യങ്ങളെല്ലാം ചെയ്തത് സുല്ഫത്താണെന്നും മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു.

പൊതുവേദികളില്‍
മമ്മൂട്ടിക്കൊപ്പം പൊതുവേദികളിലും ലൊക്കേഷനിലുമെല്ലാം പോവാറുണ്ട് സുല്‍ഫത്ത്. കുടുംബസമേതമായി യാത്രകളും നടത്താറുണ്ട് ഇവര്‍. ലോക് ഡൗണ്‍ കഴിഞ്ഞ് അടുത്തിടെയായിരുന്നു മമ്മൂട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. ബാദുഷയ്ക്കും ആന്റോ ജോസഫിനുമൊപ്പമുള്ള ചിത്രങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനായും മമ്മൂട്ടി എത്തിയിരുന്നു. മീശ പിരിച്ച് കറുത്ത കുര്‍ത്തിയണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രം വൈറലായി മാറിയിരുന്നു.