For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോട്ടയം കുഞ്ഞച്ചന് സ്വാഗതം, തമ്പൂരാനേ ഇങ്ങേരിത് എന്തും ഭാവിച്ച് വന്നതാണ്! എങ്ങും അടപടലം ട്രോളാണ്..!

  |

  മമ്മൂട്ടിയുടെ ഇതിഹാസ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് അവസാനത്തോട് കൂടി പരോള്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. അതിനൊപ്പം ആരാധകര്‍ക്ക് സന്തോഷിക്കാനൊരു കാര്യം എത്തിയിരിക്കുകയാണ്. ആട് 2 വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ആട് 3 കൊണ്ട് വരുമെന്ന് കരുതിയെങ്കിലും മറ്റൊരു ഇടിവെട്ട് സിനിമ വരാന്‍ പോവുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരാന്‍ പോവുകയാണ്. മിഥുന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

  മികച്ച ബയോപിക്കുകള്‍ മലയാളത്തിലുമുണ്ട്! മമ്മൂക്കയുടെ പഴശ്ശിരാജ അടക്കമുള്ള കിടിലന്‍ സിനിമകള്‍ ഇവയാണ്!

  പ്രിയരേ, കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വര്‍ക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിര്‍മ്മാതാവിലൂടെ കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!! ഇതുവരെയുള്ള യാത്രയില്‍ ആശ്വാസമായ തണല്‍ മരങ്ങള്‍ക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകള്‍ക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികള്‍ക്ക് നന്ദി.. കൈവിടാതെ കൂടെ നില്‍ക്കുന്ന പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി..:) ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്‌നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചന്‍ 2 എന്നുമാണ് മിഥുന്‍ പറയുന്നത്.

  കോട്ടയം കുഞ്ഞച്ചന്‍

  കോട്ടയം കുഞ്ഞച്ചന്‍

  മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മുട്ടത്തു വര്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. 1990 ല്‍ റിലീസിനെത്തിയ സിനിമയുടെ രണ്ടാം ഭാഗം 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. മിഥുന്‍ മാനുവല്‍ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് പിന്തുണയുമായി പലരും എത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ സജീവമായിരിക്കുകയാണ്.

  കുളമാക്കല്ലേ പ്ലീസ്

  കുളമാക്കല്ലേ പ്ലീസ്

  കോട്ടയം കുഞ്ഞച്ചന്‍ വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ ചിലര്‍ പറയുന്നു ദയവ് ചെയ്ത് ഇതിന് രണ്ടാം ഭാഗമെടുത്ത് കുളമാക്കരുതെന്ന്. കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, നിങ്ങളെ കൊണ്ട് കൂട്ടിയാല്‍ കൂടില്ല. ഒന്ന് മനസില്‍ വച്ചാല്‍ മതി ആടും പൂടയും അല്ല കുഞ്ഞച്ചന്‍.

   കുഞ്ഞച്ചന്‍ ഈ ബാക്ക്

  കുഞ്ഞച്ചന്‍ ഈ ബാക്ക്

  ഇനി വരാനിരിക്കുന്ന അഡാറും മാസുമാണെന്ന് പറഞ്ഞ എല്ലാ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഒരു ബൈ പറഞ്ഞേക്ക് കോട്ടയത്തെ കുഞ്ഞച്ചന്‍ ചേട്ടന്‍ വീണ്ടും വരികയാണ്.

  എല്ലാവരുടെയും അവസ്ഥ

  എല്ലാവരുടെയും അവസ്ഥ

  കോട്ടയം കുഞ്ഞച്ചന്‍ വരുന്ന കാര്യം ജോഷി ചതിച്ചു ന്നെ ഡയലോഗുമായിട്ടായിരുന്നു ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരുന്നത്. ഇത് കണ്ട് ശരാശരി ഇക്ക ഫാനിന് രോമാഞ്ചം വന്ന് പോയി. ഇക്കാ ഫാന്‍സിന് മാത്രമല്ല ഏട്ടന്റെ ഫാന്‍സിന്റെയും അവസ്ഥ ഇത് തന്നെയാണ്.

  നിങ്ങള്‍ക്ക് തോന്നിയോ?

  നിങ്ങള്‍ക്ക് തോന്നിയോ?

  കോട്ടയം കുഞ്ഞച്ചന്‍ 2 വില്‍ ലാലേട്ടന്‍ ഒരു ഗസ്റ്റ് റോള്‍ കൂടി ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന പലരും ഉണ്ട്. അങ്ങനെയുണ്ടായിരുന്നെങ്കില്‍ മലയാളത്തിലെ മറ്റൊരു ചരിത്രമായി മാറാന്‍ സിനിമയ്ക്ക് കഴിയുമായിരുന്നു.

  എല്ലാവരും ഞെട്ടി

  എല്ലാവരും ഞെട്ടി

  മമ്മൂക്കയുടെ പുതിയ സിനിമയെ കുറിച്ച് അനൗണ്‍സ് ചെയ്തു എന്ന് പറയുമ്പോള്‍ ആരും ഇത്രയും കാര്യമായി വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അത് കോട്ടയം കുഞ്ഞച്ചന്‍ ആണെന്ന് അറിഞ്ഞതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

  ഇനി വിളിക്കാം..

  ഇനി വിളിക്കാം..

  കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം കൂടി വരാന്‍ പോവുന്നതോടെ ഏറ്റവും കൂടുതല്‍ അഡാര്‍ സിനിമകളുള്ള നടന്‍ എന്ന് അഭിമാനത്തോടെ മമ്മൂക്കയെ വിളിക്കാം.

   ഇത് പൊളിക്കും..

  ഇത് പൊളിക്കും..

  കോട്ടയം കുഞ്ഞച്ചന്‍ 2 വരുന്നുണ്ടെന്നറിഞ്ഞ പല ഇക്കാ ഫാന്‍സിനും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വപ്‌നം കാണുകയാണോ എന്ന ഫീലായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ കോട്ടയം കുഞ്ഞച്ചന്‍ 2 പൊളിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

  ചതിച്ചതാണ്..

  ചതിച്ചതാണ്..

  ഇക്കയുടെ മാസ്റ്റര്‍പീസും മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് 2 വും അടുത്ത് അടുത്ത ദിവസങ്ങളിലായിരുന്നു റിലീസിനെത്തിയത്. എന്നാല്‍ ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യുമെന്ന് പലരും കരുതിയിട്ടുണ്ടാവില്ല. ഒടുവില്‍ എല്ലാവരും കൂടി ചതിച്ചു എന്ന അവസ്ഥയായി പോയി.

  കൊന്ന പോലെയായി..

  കൊന്ന പോലെയായി..

  തന്റെ സിനിമകളുടെ ലിസ്റ്റ് ഏട്ടന് വായിപ്പിച്ച് കേള്‍പ്പിക്കുന്ന ഇക്ക. കുഞ്ഞാലിമരക്കാര്‍- ഒടിയന്‍ അത് കഴിഞ്ഞാല്‍ ഉടനെ ഇറക്കാമല്ലോ. മാമാങ്കം എന്നാല്‍ അടുത്ത വര്‍ഷം ഇറക്കാം. രാജാ 2, ബിലാല്‍ പൂമരം പോലെ ഒടിയന്‍ രണ്ട് കൊല്ലം കഴിഞ്ഞ് ഇറക്കാം. കോട്ടയം കുഞ്ഞച്ചന്‍ 2 വരുന്നുണ്ട്.. ഇതോടെ ആന്റണി തള്ളാന്‍ വെച്ച 200 കോടി പോയ അവസ്ഥയായി.

  തിരിച്ച് തന്നിരിക്കും..

  തിരിച്ച് തന്നിരിക്കും..

  16 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യരെ ഞങ്ങള്‍ക്ക് തിരിച്ച് തന്നിട്ടുണ്ടെങ്കില്‍ മമ്മൂക്ക ബിലാലിനെയും കുഞ്ഞച്ചനെയും തിരിച്ച് തന്നിരിക്കും. ഈ ഉറപ്പിലാണ് ആരാധകര്‍.

   ഇതിനാണോ?

  ഇതിനാണോ?

  കാര്യം കോട്ടയം കുഞ്ഞച്ചനെ അനൗണ്‍സ് ചെയ്തപ്പോള്‍ സന്തോഷം ഉണ്ടായിരുന്നെങ്കിലും നമ്മള്‍ ഭുരിഭാഗം പേരും ആഗ്രഹിച്ചത് രണ്ട് വര്‍ഷം മുന്‍പ് മുരുകനെ മലര്‍ത്തിയടിച്ച ജോപ്പന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്.

  അയ്യോ..

  അയ്യോ..

  മമ്മൂക്കയുടെ വരാനിരിക്കുന്ന സ്വീക്വലുകള്‍ എത്തിനോക്കുന്ന ഒരു ഇക്ക ഹേറ്റേഴ്‌സിന്റെ അവസ്ഥ. കൊച്ചി രാജാവിലെ ദിലീപ് അശ്വതിയുടെ അമ്മാവന്മാരുടെ മുന്നില്‍പെട്ട് പോയ അവസ്ഥ പോലെയാണ്. കാരണം രാജ 2, കുഞ്ഞച്ചന്‍ 2, ബിലാല്‍ എന്നിങ്ങനെയുള്ള സിനിമകളാണ് വരാനിരിക്കുന്നത്.

   അത് ആട് 3 അല്ലേ...

  അത് ആട് 3 അല്ലേ...

  ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ അടുത്തതായി ഒരു സിനിമയുടെ കൂടെ സ്വീകല്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കരുതിയത് ആട് 3 എന്നായിരുന്നു. എന്നാല്‍ അത് കോട്ടയം കുഞ്ഞച്ചനായിരുന്നു.

   ഇതുവരെയും ഇല്ല..

  ഇതുവരെയും ഇല്ല..

  ഏട്ടന്റെ ഹിറ്റായ ഏതെങ്കിലും സിനിമയുടെ രണ്ടാം ഭാഗം എടുത്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ആരാധകന്‍. ഇല്ലെന്ന് മാത്രമല്ല ഇങ്ങേരിന്തിനാണ് എല്ലാ സിനിമകളുടെയും രണ്ടാം ഭാഗം ഇറക്കാന്‍ പോവുന്നതെന്ന സംശയവും ബാക്കി.

   നീരാളി ഫാന്‍

  നീരാളി ഫാന്‍

  സിനിമകള്‍ തമ്മിലും ആരാധകര്‍ തമ്മിലും മത്സരം നടക്കുകയാണല്ലോ.. ഇതോടെ കോട്ടയം കുഞ്ഞച്ചന്‍ വരുന്നുണ്ടെന്നറിഞ്ഞതോടെ നീരാളി ഫാന്‍സ് ഒടിഞ്ഞ് വീണ അവസ്ഥയിലാണിപ്പോള്‍.

   ചിന്തിക്കുന്നതിലും അപ്പുറം

  ചിന്തിക്കുന്നതിലും അപ്പുറം

  28 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്ക കോട്ടയം കുഞ്ഞച്ചനായി വീണ്ടും വരുന്നുണ്ട് എന്ന കാര്യത്തില്‍ നിന്നും എല്ലാവര്‍ക്കും ഒരു കാര്യം മനസിലായിട്ടുണ്ടാവും. ഈ മനുഷ്യന്റെ റേഞ്ച് മലയാളി ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും.

   ഇതൊന്നും പറ്റില്ല

  ഇതൊന്നും പറ്റില്ല

  2 ചരിത്ര സിനിമകള്‍ അണിയറയിലിരിക്കുകയാണ്. അതിനൊപ്പം 28 വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടയം കുഞ്ഞച്ചനെ നിര്‍മ്മിക്കുന്നു. എന്നാല്‍ ഇതൊന്നും നമുക്ക് പറ്റില്ലെന്ന നിലപാടിലാണ് ഏട്ടന്‍. മാത്രമല്ല വല്ല സഹനടന്റെ വേഷം ഉണ്ടോ എന്ന് നോക്കുകയാണ്.

   തിരിച്ച് വരവ്...

  തിരിച്ച് വരവ്...

  തിരിച്ചു വരവുകള്‍ എന്നും ആഘോഷമാക്കിയ ശീലമേ ഞങ്ങളുടെ ഇക്കാക്ക് ഉള്ളു., അതില്‍ ബല്‍റാംയതാരദാസ്, ആഗസ്റ്റ് 15, ദി കിംഗ് ആന്‍ഡ് കമ്മീഷ്ണര്‍ എന്നി സിനിമകളുണ്ട്. പട്ടികയിലേക്ക് ഇനിമുതല്‍ കോട്ടയം കുഞ്ഞച്ചനും എത്തിയിരിക്കുകയാണ്.

   വാനോളം പ്രതീക്ഷകള്‍

  വാനോളം പ്രതീക്ഷകള്‍

  തന്റെ സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും മരണമാസ് പരിവേഷം നല്‍കിയ സംവിധായകനും മലയാള സിനിമയിലെ മരണമാസ് കഥാപാത്രങ്ങളില്‍ ഒന്നുമായ കുഞ്ഞച്ചനും ചേരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം തന്നെയാണ്.

   ഇത്തവണ പൊളിക്കും..

  ഇത്തവണ പൊളിക്കും..

  ബിഗ് ബി മാത്രമല്ല കോട്ടയം കുഞ്ഞച്ചന്‍ കൂടി ഇറക്കാന്‍ പോവുകയാണെന്ന് പറയുന്ന മമ്മൂക്ക. ഒപ്പം ആടിന്റെ സംവിധായകനും നിര്‍മാതാവും ഉണ്ട്.

  2018 ലെ വിജയം രാജാവിന്റെ മകന്‍ തന്നെ നേടി! ഒപ്പമെത്താന്‍ കുതിക്കുന്നത് നാല് സിനിമകള്‍!

  English summary
  Mammootty' Kottayam Kunjachan 2 trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X