ലാലു അലക്‌സിന്റെ നെഞ്ചില്‍ തലവെച്ചുറങ്ങുന്ന മമ്മൂട്ടി! വെെറലായി പഴയകാല ചിത്രം
സിനിമാ രംഗത്തെ സൗഹൃദങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങളെല്ലാം തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും സഹതാരങ്ങളുമായുളള സൗഹൃദം കാത്തുസൂക്ഷിക്കാറുളള താരമാണ്. മുന്‍പ് നടനെ കുറിച്ച് സഹതാരങ്ങള്‍ പങ്കുവെച്ച അനുഭവങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. വര്‍ഷങ്ങളായുളള മമ്മൂട്ടിയും ലാലും അലക്‌സും തമ്മിലുളള സൗഹൃദവും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നാള്‍ മുതല്‍ തന്നോടൊപ്പമുളള ഒരു വ്യക്തിയാണ് മമ്മൂട്ടിയെന്ന് മുന്‍പ് ലാലു അലക്‌സ് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നെ എടാ എന്ന് വിളിക്കുകയും എനിയ്ക്ക് എടാ എന്ന് വിളിക്കാനുളള സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടെന്നും നടന്‍ മുന്‍പ് പറഞ്ഞിരുന്നു.

മലയാളത്തില്‍ മുന്‍പ് മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച താരമാണ് ലാലു അലക്‌സ്. മമ്മൂട്ടിക്കൊപ്പം സുഹൃത്തായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ലാലു അലക്‌സ് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളത്തില്‍ ലഭിച്ചിരുന്നത്. ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ മൃഗയ എന്ന ചിത്രത്തിലടക്കം മികച്ച പ്രകടനമാണ് ലാലു അലക്‌സ് കാഴ്ചവെച്ചിരുന്നത്.

മലയാളത്തില്‍ എറ്റവുമൊടുവിലായി ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ലാലു അലക്‌സ് അഭിനയിച്ചത്. അതേസമയം മമ്മൂട്ടിയുടെയും ലാലു അലക്‌സിന്റെതുമായി പുറത്തിറങ്ങിയ ഒരു പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. ഇരുവരും തമ്മിലുളള അപൂര്‍വ്വ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്.

സിനിമയില്‍ കാരവാനുകള്‍ ഇല്ലാതിരുന്ന കാലത്തെ കഥയാണ് വൈറലാകുന്ന ചിത്രം പറയുന്നത്. ലാലു അലക്‌സിന്റെ നെഞ്ചില്‍ തലവെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രീകരണ തിരക്കുകള്‍ക്ക് ശേഷം ഒരു ഹോട്ടല്‍ മുറയില്‍ വിശ്രമിക്കുന്ന മമ്മൂട്ടിയും ലാലും അലക്‌സുമാണ് ചിത്രത്തിലുളളത്.

ഫോട്ടോഗ്രാഫര്‍ ചിത്രാ കൃഷ്ണന്‍ കുട്ടിയാണ് താരങ്ങളുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോള്‍ കണ്ട അപൂര്‍വ്വ കാഴ്ച അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. തുറന്നുകിടന്ന ജനല്‍ പാളിക്കിടയിലൂടെയാണ് മമ്മൂട്ടിയുടെയും ലാല്‍ജോസിന്റെയും ചിത്രം ഇദ്ദേഹം പകര്‍ത്തിയിരിക്കുന്നത്.

അതേസമയം മമ്മൂട്ടിയുടെയും ലാലു അലക്‌സിന്റെയും ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ഇത്തരത്തിലുളള പഴയകാല ചിത്രങ്ങള്‍ ഇനിയും കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ലാലു അലക്‌സിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷൈലോക്കാണ് മമ്മൂട്ടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷൈലോക്കിന് പിന്നാലെ കൈനിറയെ ചിത്രങ്ങള്‍ മെഗാസ്റ്റാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications