മമ്മൂട്ടി തന്നെയാണോ ഇത്? യുവതാരസുന്ദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലാവുന്നതിന് കാരണം? കാണൂ!

Recommended Video

മമ്മൂക്കയുടെ trending selfie clicks | FilmiBeat Malayalam

പ്രായം ഒരു തടസ്സമാണോയെന്നത് കേവലമൊരു ചോദ്യം മാത്രമാണ്. 66 ന്റെ ചെറുപ്പം നിലനിര്‍ത്തുന്ന മെഗാസ്റ്റാര്‍ മനസ്സിലും ശരീരത്തിലും ഇന്നും യൗവ്വനം നിലനിര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകളില്‍ മാത്രമല്ല നിലപാടുകളിലും അത് പ്രകടമാണ്. മേക്കപ്പെന്നൊക്കെ പറഞ്ഞ് പലരും അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ടെങ്കിലും രഹസ്യമായി ഇക്കാര്യത്തെക്കുറിച്ച് അവരും സമ്മതിക്കാറുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. സഹപ്രവര്‍ത്തകരെയും അദ്ദേഹം ഇതിനായി പോത്സാഹിപ്പിക്കാറുണ്ട്.

സിനിമയിലെത്തി വര്‍ഷങ്ങള്‍ ഇത്രയായെങ്കിലും നാള്‍ക്കുനാള്‍ അദ്ദേഹത്തിന്റെ സൗന്ദര്യം കൂടി വരികയാണ്. ഇക്കാര്യത്തെക്കുറിച്ച് ആരാധകര്‍ മാത്രമല്ല താരങ്ങളും അദ്ദേഹത്തോട് ചോദിക്കാറുണ്ട്. അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോള്‍ സൂര്യയും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. നിറപുഞ്ചിരിയോടെയാണ് താരം ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. നൃത്തത്തിന്‍രെ കാര്യത്തില്‍ ഏറെ പഴി കേട്ടിട്ടും അദ്ദേഹം വീണ്ടും നൃത്തം ചെയ്യാന്‍ തയ്യാറായിരുന്നു. റിഹേഴ്‌സല്‍ ക്യാംപില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നായിരുന്നു താരത്തിന്റെ മറുപടി. വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലും മമ്മൂട്ടി എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ട്

മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ട്

ഫോട്ടോഗ്രാഫിയില്‍ അതീവ തല്‍പ്പരനായ താരമാണ് മമ്മൂട്ടി. സ്റ്റൈലിഷ് ലുക്കില്‍ വനിതയുടെ ഫോട്ടോ ഷൂട്ടിനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ രണ്ടാം ലക്കം വനിതയ്ക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലാണ് അദ്ദേഹം ആരാധകരെ അമ്പരപ്പിച്ചത്. ഇത്തവണ അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല. കൂടെ മലയാള സിനിമയിലെ നാല് യുവഅഭിനേത്രികളുമുണ്ടായിരുന്നു. ആര് കൂടെയുണ്ടെങ്കിലും താരം അദ്ദേഹം തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

യുവതാരസുന്ദരിമാര്‍ക്കൊപ്പം

യുവതാരസുന്ദരിമാര്‍ക്കൊപ്പം

അനു സിത്താര, അദിതി രവി, ദുര്‍ഗ, മാളവിക എന്നിവരായിരുന്നു മമ്മൂട്ടിയോടൊപ്പം ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. മലയാളത്തിന്റെ അഭിമാന താരത്തോടൊപ്പം ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഈ താരങ്ങള്‍. പ്രേക്ഷകരുടെ പ്രിയങ്കരികളായ അഭിനേത്രികളും സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്. മമ്മൂട്ടിയുടെ ഗ്ലാമറിനെക്കുറിച്ച് തന്നെയാണ് ഇവരും പറഞ്ഞത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ താരങ്ങളും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വനിതയുടെ ഫോട്ടോ ഷൂട്ടിനായി മമ്മൂട്ടി എത്തിയത്.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് മമ്മൂട്ടിക്ക് ലഭിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതലുള്ള എല്ലാ കാര്യങ്ങളും ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. മലയാളത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത പല നേട്ടങ്ങളും ഈ താരത്തിനുണ്ട്. വനിതയുടെ ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങള്‍ അദ്ദേഹവും പങ്കുവെച്ചിട്ടുണ്ട്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്തുവിട്ടത് കഴിഞ്ഞദിവസമായിരുന്നു. കണ്ണടച്ച് തുറക്കും മുന്‍പാണ് ടീസര്‍ വൈറലായി മാറിയത്. അത് തന്നെയാണ് ഇപ്പോള്‍ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴും സംഭവിച്ചത്.

മമ്മൂട്ടിയും പോസ്റ്റ് ചെയ്തു

മമ്മൂട്ടിയും പോസ്റ്റ് ചെയ്തു

കണ്ണട വെച്ച് ചുള്ളനായി നില്‍ക്കുന്ന ഫോട്ടോയാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. ഫിറ്റ്നസ് ചലഞ്ചെന്നൊക്കെ പറഞ്ഞ് വെല്ലുവിളിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇതെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. കായികക്ഷമത തെളിയിക്കുന്നതിനായി താരങ്ങള്‍ ഫിറ്റ്‌നസ് ചലഞ്ചുമായി രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ വ്യായാമ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും തന്നെയാണ് മമ്മൂട്ടിയുടെ ശരീര സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്നും ആരാധകര്‍ പറയുന്നു.

അനു സിത്താര പറഞ്ഞത്?

അനു സിത്താര പറഞ്ഞത്?

ചുള്ളനായി നില്‍ക്കുന്ന മമ്മൂട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ അനു സിത്താര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന അനുസിത്താര പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമായ കുട്ടനാടന്‍ ബ്ലോഗില്‍ നായികയായി എത്തുന്നത് അനു സിത്താരയാണ്. ഷംന കാസിം, റായ് ലക്ഷ്മി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സെല്‍ഫിയെടുത്തും ഞെട്ടിച്ചു

സെല്‍ഫിയെടുത്തും ഞെട്ടിച്ചു

ഫോട്ടോ ഷൂട്ട് കഴിഞ്ഞതിന് ശേഷമാണ് സെല്‍ഫിയെടുക്കണമെന്ന ആവശ്യം ഫോട്ടോഗ്രാഫര്‍ പറഞ്ഞത്. മൊബൈലില്‍ നിന്നും സെല്‍ഫിയെടുക്കുന്നത് വിലക്കി പ്രൊഫഷമല്‍ ക്യാമറയില്‍ തന്നെ സെല്‍ഫിയെടുക്കാമെന്ന് മമ്മൂട്ടി പറഞ്ഞതോടെ താന്‍ ആകെ ഞെട്ടിയെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞിരുന്നു. ട്രൈപോഡിന്‍റെ സഹായം പോലുമില്ലാതെ ഡിഎസ്എല്‍ ആറില്‍ സെല്‍ഫിയെടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും പുറത്തുവന്നിരുന്നു.

ഫോട്ടോ കാണാം

യുവതാരസുന്ദരിമാര്‍ക്കൊപ്പം മമ്മൂട്ടി, ചിത്രം കാണൂ.

സെല്‍ഫിയെടുത്തത് ഇങ്ങനെ

മമ്മൂട്ടിയുടെ സെല്‍ഫി ഇങ്ങനെയാണ്, വീഡിയോ കാണൂ

അദിതി രവി പങ്കുവെച്ച ഫോട്ടോ

അദിതി രവിയും ഫോട്ടോ ഷൂട്ടിലെ ചിത്രം പങ്കുവെച്ചിരുന്നു, കാണൂ.

അനു സിത്താരയുടെ ഫേസ് ബുക്ക് പോസ്റ്റ്

അനു സിത്താരയുടെ പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X