For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാപ്പച്ചി മാറ്റി ഇക്കയെന്ന് വിളിക്കേണ്ടി വരുമോ?മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ട ദുല്‍ഖറിന്റെ സംശയം? കാണൂ!

  |

  മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലരാവാത്ത സിനിമാപ്രേമികളില്ല. പരസ്യമായി അംഗീകരിച്ചില്ലെങ്കില്‍ പോലും പലരും ഇക്കാര്യത്തെ അംഗീകരിക്കാറുണ്ട്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമാണ് താരം പിന്തുടരുന്നതെന്ന് പലരും വ്യക്തമാക്കിയിരുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ യുവതാരങ്ങള്‍ പോലും അദ്ദേഹത്തെയാണ് മാതൃകയാക്കുന്നത്. വലിപ്പ ചെറുപ്പം കണക്കിലെടുക്കാതെ എല്ലാവരോടും ഒരേ പോലെ പെരുമാറുന്ന മമ്മൂട്ടിയെക്കുറിച്ച് പലരും വാചാലരായിരുന്നു. കാണുമ്പോള്‍ ഗൗരവക്കാരനാണന്നെ് തോന്നുമെങ്കിലും അടുത്തിടപെടുമ്പോള്‍ അത് മാറുമെന്ന് പലരും തുറന്നുപറഞ്ഞിട്ടുണ്ട്.

  66 ന്റെ ചെറുപ്പവുമായി സിനിമയില്‍ തുടരുന്ന മമ്മൂട്ടി അടുത്തിടെ വനിതയുടെ ഫോട്ടോ ഷൂട്ടിനായി എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അനു സിത്താര, അദിതി രവി, ദുര്‍ഗ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നുവെങ്കിലും തിളങ്ങി നിന്നത് മമ്മൂട്ടിയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായത്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പുതിയ ചിത്രം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ട്രോളര്‍മാരും ഇതാഘോഷമാക്കി മാറ്റിയത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  പണി തരാനുള്ള നീക്കമാണോ?

  പണി തരാനുള്ള നീക്കമാണോ?

  മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ഷൂട്ട് കണ്ടവരെല്ലാം കണ്ണു മിഴിച്ചിരിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ ഇതേക്കുറിച്ച് ചോദിച്ചത്. തനിക്ക് പണി തരാനുള്ള തയ്യാറെടുപ്പിലാണോ വാപ്പച്ചിയെന്നാണ് താരപുത്രന്റെ ചോദ്യം. അത്തരത്തിലൊരു സംഭവമാണല്ലോ ഇപ്പോള്‍ നടന്നിട്ടുള്ളത്. മകനെ കടത്തിവെട്ടുന്ന കിടുലുക്കിലാണ് അപ്പന്‍ എത്തിയിട്ടുള്ളത്.

   ഒന്നും പറയാനില്ല

  ഒന്നും പറയാനില്ല

  മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ച് പുതിയ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇതാണ് ഭാവം, അതേ ഒന്നും പറയാനില്ല. യുവതാരസുന്ദരികളോടൊപ്പം മമ്മൂട്ടി എത്തിയപ്പോള്‍ സംഭവിച്ചത് ഇത് തന്നെ.

  വാപ്പച്ചിയാണ്

  വാപ്പച്ചിയാണ്

  മലയാളികളുടെ സ്വന്തം താരമായ മമ്മൂട്ടി തന്റെ വാപ്പച്ചിയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഈ സസുന്ദരിമാരുടെ നോട്ടം കണ്ടാല്‍ ആരായാലും അങ്ങനെ പറഞ്ഞുപോവും സ്വാഭാവികം.

  അല്‍പ്പമൊക്കെ കുറയ്ക്കാം കേട്ടോ

  അല്‍പ്പമൊക്കെ കുറയ്ക്കാം കേട്ടോ

  വരുന്ന സെപ്റ്റംബറില്‍ 67 ലേക്ക് കടക്കുന്ന മമ്മൂട്ടിയോട് ഇനി വേണേല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം കുറവൊക്കെ ആവാമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇത് ദുല്‍ഖറിന്റെ മാത്രം അഭ്യര്‍ത്ഥനയല്ല, ഒപ്പം നിവിനും ആസിഫും ടൊവിനോയുമൊക്കെയുണ്ട്.

  അമീറയുടെ സുഹൃത്തുക്കള്‍

  അമീറയുടെ സുഹൃത്തുക്കള്‍

  ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും മകളായ മറിയം അമീറ സല്‍മാന് അടുത്തിടെയാണ് ഒരു വയസ്സ് തികഞ്ഞത്. വളര്‍ന്ന് വലുതായി സുഹൃത്തുക്കള്‍ക്ക് ഉപ്പൂപ്പാനെ പരിചയപ്പെടുത്തുന്ന അമീറയും, മെഗാസ്റ്റാറിനെ കണ്ട സുഹൃത്തുക്കളും.

  ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല

  ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല

  കണ്ണട വെച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മിനിറ്റുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രം വൈറലായിരുന്നു. ഈ മൊതലിനെ കണ്ടാല്‍ 66 വയസ്സായി എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ട്രോളര്‍മാരും പറയുന്നത്.

  ഇനിയിപ്പോ അത് വേണ്ടി വരുമോ?

  ഇനിയിപ്പോ അത് വേണ്ടി വരുമോ?

  തന്നേക്കാള്‍ ചുള്ളനായി മാറിയേക്കാവുന്ന മമ്മൂട്ടിയെ കാണുമ്പോള്‍ ദുല്‍ഖറിന്റെ ആത്മഗതം ഇങ്ങനെയാണ്. ഇനിയിപ്പോ വാപ്പച്ചിയെന്ന വിളി മാറ്റി ഇക്ക എന്ന് വിളിക്കേണ്ടി വരുമോ? ആരാധകര്‍ നിലവില്‍ ഇക്കയെന്നും കുഞ്ഞിക്കയെന്നുമാണ്‌ ഇരുവരെയും സംബോധന ചെയ്യുന്നത്.

  English summary
  Mammootty's latest photoshoot gets trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X